നക്‌സല്‍ പ്രവര്‍ത്തക ഗീത ധാംതാരിയില്‍ കീഴടങ്ങി, അഞ്ച് ലക്ഷം രൂപ ഗീതയ്ക്ക് നല്‍കും
നഗരി ഏര്യാ കമ്മിറ്റിയംഗമായിരുന്ന ഗീത ഗോബ്ര എല്‍ഒഎസ് കമാന്‍ഡറുമായിരുന്നു.

Published : January 6, 2026 at 5:20 PM IST
ധാംതരി: നക്‌സല്‍ പ്രവര്‍ത്തക ഗീത എന്ന ഭൂമിക ഛത്തീസ്‌ഗഡിലെ ധാംതാരിയില്‍ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലെത്തി കീഴടങ്ങി. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ കൈമാറുെന്ന് അധികൃതര്‍ അറിയിച്ചു.
നക്‌സല്‍ നഗരി ഏര്യ കമ്മിറ്റിയംഗമായിരുന്നു ഗീത. എല്‍ഒഎസ് കമാന്‍ഡറുമായിരുന്നു. ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ കീഴടങ്ങുന്ന നക്‌സലുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പദ്ധതികളില്‍ ആകൃഷ്‌ടയായാണ് ഗീതയുടെ കീഴടങ്ങല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗീതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും
ഗീത കീഴടങ്ങിയ വിവരം ധാംതാരി പൊലീസ് സൂപ്രണ്ട് സൂരജ് സിങ് പാരിഹാറാണ് അറിയിച്ചത്. ഭൂമിക, ഗീത, സോമാരി, ലത തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന 37 വയസുള്ള ഇവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ബീജാപ്പൂര്‍ ജില്ലയിലെ ഗുന്‍ഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗീത പുസ്‌നര്‍ എന്ന ഇവര്‍ താമസിക്കുന്നത്.
നക്‌സല്‍ പ്രസ്ഥാനവുമായി ദീര്‍ഘകാല ബന്ധം
ദീര്‍ഘകാലമായി നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധമുള്ള വ്യക്തിയാണ് ഗീതയെന്ന് ധാംതാരി പൊലീസ് സൂപ്രണ്ട് സൂരജ് സിങ് പാരിഹാര്‍ പറഞ്ഞു. പ്രസ്ഥാനത്തിലെ വേര്‍തിരിവുകളു തെറ്റായ പ്രത്യയശാസ്‌ത്ര പ്രചാരണവും തന്നെ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റിയതായി ഗീത പറഞ്ഞു. അത് കൊണ്ടാണ് മുഖ്യധാരയിലേക്ക് വരാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
പല നക്‌സല്‍ പോരാട്ടങ്ങളുമായി ഗീതയ്ക്ക് ബന്ധം
- 2010; എട്ട് നക്‌സലുകള്‍ കൊല്ലപ്പെട്ട ഒഡിഷയിലെ പട്‌കിപാലി ഏറ്റുമുട്ടലില്‍ നിന്ന് ഗീത രക്ഷപ്പെട്ടു
- 2014; മണിപ്പൂരിലെ മോട്ടിപാനി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്നും ഗീത രക്ഷപ്പെട്ടു. ആ ഏറ്റുമുട്ടലില്‍ ആരും കൊല്ലപ്പെട്ടിരുന്നില്ല.
- 2016; ഒഡിഷയിലെ നുവപഡയിലെ കമല്‍വാഡി വന മേഖലയിലുണ്ടായ ഏറ്റുമുട്ടലിലും ഗീതയുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ പരിക്കുകളുണ്ടായില്ല.
- 2016; ഒഡിഷയിലെ നുവാപഡ വനമേഖലയായ പോതേല്‍പാറയിലുണ്ടായ ഏറ്റുമുട്ടലിലും ഗീത ഉണ്ടായിരുന്നു. ആളപായമുണ്ടായില്ല.
- 2018; എട്ട് നക്‌സലുകള്‍ കൊല്ലപ്പെട്ട ടൈംനാര്‍ ഏറ്റുമുട്ടലില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടു.
- 2023; ഗരിയാബന്ദിലെ താര്‍ഝര്‍ ഏറ്റുമുട്ടലിലും ഗീത ഉള്‍പ്പെട്ടിരുന്നു. സൈനികര്‍ക്ക് ഇതില്‍ പരിക്കുണ്ടായില്ല.
- 2024; ധാംതാരിയിലെ ഇക്വാരി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലും ഗീത ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലിലും ആളപായമുണ്ടായില്ല.
- 2025; ധാംതരിയിലെ മന്ദഗിരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ പങ്കെടുത്തു. ആളപായമുണ്ടായില്ല.
- 10-11-2025 ഗാരിയബാന്ദിലെ സെമ്ര വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലും ഇവരുണ്ടായിരുന്നു. ആളപായമില്ല.
നക്‌സല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു
ഗീതയുടെ കീഴടങ്ങലോടെ ഈ മേഖലയില്‍ സമാധാന പുനഃസ്ഥാപനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍. പണത്തിന് പുറമെ മറ്റ് സൗകര്യങ്ങളും ഗീതയ്ക്ക് നല്‍കുമെന്ന് എസ്‌പി അറിയിച്ചു.

