ETV Bharat / bharat

'അവൻ ചെയ്‌ത പാപത്തിന് ശിക്ഷിക്കപ്പെട്ടു; 11 വയസുകാരിയെ ബലാത്സംഗ ചെയ്‌ത്‌ കൊന്ന കേസിലെ പ്രതിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ അമ്മ

പശ്ചിമ ബംഗാളിലെ ബരുയിപൂരിൽ 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഭാസ് മൊണ്ടൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

PRABHAS MONDAL  BARUIPUR ACCUSED DEATH  BARUIPUR INCIDENT  SEXUAL ASSAULT MURDER OF MINOR GIRL
പ്രതി പ്രഭാസ് മൊണ്ടൽ, അമ്മ സന്ധ്യ മൊണ്ടൽ (ETV Bharat)
author img

By PTI

Published : July 8, 2026 at 4:41 PM IST

2 Min Read
Choose ETV Bharat

കൊൽക്കത്ത: ബരുയിപൂർ ബലാത്സംഗം കൊലപാതകം എന്നി കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മകൻ്റെ മൃതദേഹം ഏറ്റുവാങ്ങാതെ അമ്മ. അവൻ്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അവൻ അനുഭവിച്ചുവെന്ന് അമ്മ പറഞ്ഞു. വെടിവയ്പ്പിൽ മകൻ മരിച്ചതിൽ തനിക്ക് ഖേദമില്ലെന്നും ആശുപത്രിയിൽ മൃതദേഹം കാണാൻ പോലും പോകില്ലെന്നും പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടൽ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബരുയിപൂരിൽ 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഭാസ് മൊണ്ടൽ, കുറ്റകൃത്യം നടന്ന സ്ഥലം പുനർപരിശോധിക്കുന്നതിനിടെ ഒരു പൊലീസുകാരനിൽ നിന്ന് തോക്ക് തട്ടിയെടുത്ത് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ശേഷം ഇന്നലെ രാവിലെ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

"ആ കൊച്ചു പെൺകുട്ടി അതിയായ വേദന അനുഭവിച്ചാണ് മരിച്ചത്. എൻ്റെ മകന് അവൻ ചെയ്‌തതിന് അർഹമായ ശിക്ഷ ലഭിച്ചു," പ്രഭാസിൻ്റെ മരണത്തെക്കുറിച്ച് പൊലീസ് അറിയിച്ചതിന് ശേഷം സന്ധ്യ മൊണ്ടൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ തൻ്റെ വീട്ടിലെത്തി മകൻ്റെ ഐഡൻ്റിറ്റി സ്ഥിരീകരിച്ചുവെന്നും മൃതദേഹം ബരുയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ വച്ചിട്ടുണ്ടെന്ന് അറിയിച്ചതായും അവർ പറഞ്ഞു.

"അവർ മകൻ്റെ മൃതദേഹം കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എനിക്ക് അവൻ്റെ മുഖം കാണാൻ താൽപ്പര്യമില്ല. ഞാൻ മൃതദേഹം ഏറ്റെടുക്കാൻ പോകില്ല, കുടുംബത്തിൽ നിന്നുള്ള ആരും പോകില്ല," അമ്മ പറഞ്ഞു. ബലാത്സംഗം കൊലപാതകം തുടങ്ങിയ കേസിൽ പ്രഭാസ് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ, തൻ്റെ മകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടണമെന്ന് സന്ധ്യ മൊണ്ടൽ പരസ്യമായി പറഞ്ഞിരുന്നു. പ്രതിയുടെ അമ്മ തൻ്റെ മകൻ വളരെക്കാലമായി ലഹരിക്ക് അടിമയാണെന്നും ഞാൻ പറയുന്നത് ഒരിക്കലും അനുസരിക്കില്ലെന്നും ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെയ് മാസത്തിൽ സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന ആദ്യത്തെ പൊലീസ് ഏറ്റുമുട്ടലാണിത്. കുറ്റകൃത്യത്തിനെതിരെ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിനിടയിലാണ് സംഭവം നടന്നത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചതിന് പിന്നാലെ നാട്ടുക്കാർ അക്രമാസക്തരാവുകയും തുടർന്ന് പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്‌തു. ഇത് പൊലീസിനെ കടുത്ത സമ്മർദ്ദത്തിലാക്കി.

അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുകയും പരസ്‌പരവിരുദ്ധമായ മൊഴികൾ നൽകുകയും ചെയ്‌തുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥർ സംഭവങ്ങളുടെ ക്രമം പുനഃസൃഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെ, സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുർജ്യാപൂരിലേക്ക് പുലർച്ചെ 12.45 ഓടെ പ്രഭാസ് മൊണ്ടലിനെ കൊണ്ടുപോയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഇതിനിടെ അയാൾ പെട്ടെന്ന് ഒരു പൊലീസുകാരനിൽ നിന്ന് ഒരു സർവീസ് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. അയാൾ പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും ചെയ്‌തു. സ്വയം പ്രതിരോധത്തിനായി പൊലീസ് തിരിച്ചടിച്ച് വെടിവെച്ചു, അതിൽ അയാൾക്ക് വെടിയേറ്റു," ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിയെ ബരുയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് പ്രതി മരിച്ചതായി ഡോക്‌ടർമാർ സ്ഥിതികരിച്ചു. ജൂലൈ 4 ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അടുത്ത ദിവസം സുർജ്യാപൂർ ഹാത്ത് പ്രദേശത്തെ ഒരു കുളത്തിൽ നിന്ന് കണ്ടെടുത്തു. ബലാത്സംഗം ചെയ്‌ത ശേഷം കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഒരു ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

Also Read:ആദ്യ ശ്രമം പാളി, ഒടുവിൽ ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ