ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ പ്രംബനൻ ക്ഷേത്രം സന്ദർശിച്ച് മോദി
മോദിയുടെ സന്ദർശനത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലാണിത്.

By ANI
Published : July 8, 2026 at 1:53 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ പ്രംബനൻ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 1,000 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയും മോദിയോടൊപ്പം ക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു.
യോഗ്യകാർത്തയിൽ നിന്ന് പ്രംബനൻ ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ആകാശ ദൃശ്യങ്ങളും പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോടെയൊപ്പമുള്ള ദൃശ്യങ്ങളും മോദി തൻ്റെ എക്‌സിൽ പങ്കുവച്ചു. ഗംഭീരമായ പ്രംബനൻ ക്ഷേത്രം എന്ന അടിക്കുറിപ്പോടെയാണ് മോദി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇന്ത്യയുടെ ആക്ട് ഈസ്‌റ്റ് നയത്തിനും ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന ഇടപെടലുകൾക്കും കരുത്തുപകരുന്നതിനായി പ്രബോവോ സുബിയാൻ്റോയുമായി കൂടികാഴ്‌ച നടത്താനാണ് മോദി ഇന്തോനേഷ്യയിൽ എത്തിചേർന്നത്.

പ്രംബാനൻ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്വർത്തനങ്ങൾക്കായി ഇന്തോനേഷ്യക്കൊപ്പം ഇന്ത്യയും കൈക്കോർക്കുന്നുണ്ട്. മോദിയുടെ സന്ദർശനത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലാണിത്.
ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ്. ഏകദേശം 40 ഹെക്‌ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ പുരാതന സമൂച്ചയം തുടക്കത്തിൽ 240 ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു.

9-ാം നൂറ്റാണ്ടിൽ ഹിന്ദു മാതരം രാജ്യത്തിൻ്റെ ആഭിമുഖ്യത്തിൽ സഞ്ജയ രാജവംശമാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നത്. ശിവൻ, വിഷ്‌ണു, ബ്രഹ്മാവ് എന്നീ ഹിന്ദു ത്രമൂത്തികൾക്കായി സമർപ്പിച്ചിരുന്നതായിരുന്നു ഈ ക്ഷേത്രം.
പുറം ഭിത്തികളിൽ രാമാണത്തിലെയും മറ്റ് പ്രധന ഹിന്ദു ഇതിഹാസങ്ങളിലെയും ആഖ്യാന പരമ്പകളെയും ചിത്രീകരിക്കുന്നതായിരുന്നു ഇതിലെ കൊത്തുപണികൾ. പത്താം നൂറ്റാണ്ടിൽ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെടുകയുണ്ടായി.
On the way to the Prambanan Temple from Yogyakarta with President Prabowo Subianto.@prabowo pic.twitter.com/o0Vi9fYWmp
— Narendra Modi (@narendramodi) July 8, 2026
പിന്നീട് 19-ാം നൂറ്റാണ്ടിൽ ക്ഷേത്രം വീണ്ടും കണ്ടെത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്‌തു. തുടർന്ന് 1991 ൽ ഇത് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടു. മോദിയുടെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും.
2025 ജനുവരിയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോ ഇന്ത്യയിൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
इंडोनेशिया के प्रम्बानन मंदिर में ॐ नमः शिवाय! pic.twitter.com/AuHupT2vSO
— Narendra Modi (@narendramodi) July 8, 2026
ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയം, 'മഹാസാഗർ' കാഴ്ചപ്പാട്, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്നിവയ്ക്ക് ഈ സന്ദർശനം കൂടുതൽ കരുത്തേകുമെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് മോദി വ്യക്തമാക്കിയിരുന്നു.
इंडोनेशिया के प्रम्बानन मंदिर में ॐ नमः शिवाय! pic.twitter.com/AuHupT2vSO
— Narendra Modi (@narendramodi) July 8, 2026
ഇന്തോനേഷ്യൻ സന്ദർശനത്തിന് ശേഷം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിൻ്റെ ക്ഷണപ്രകാരം അദ്ദേഹം മെൽബണിലേക്ക് പോകും. തുടർന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൻ്റെ ക്ഷണപ്രകാരം ഓക്‌ലൻഡും സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.
Also Read: ഇന്ത്യ-ഇന്തോനേഷ്യ ബന്ധം കൂടുതൽ ശക്തമാകും; നിർണായക കരാറുകളിൽ ഒപ്പുവച്ച് ഇരു രാജ്യങ്ങളും

