ETV Bharat / bharat

'ക്ഷേത്രങ്ങളിലെ ആക്രമണങ്ങൾക്ക് വിശ്വാസത്തെ തകർക്കാനാവില്ല'; സോമനാഥ സ്വാഭിമാൻ പർവ്വിൽ നരേന്ദ്ര മോദി

ആയിരം വർഷങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിന് നേരെ ആദ്യമായി ആക്രമണം ഉണ്ടാവുന്നത്. 1026 ജനുവരിയിലായിരുന്നു ആക്രമണം.

SOMNATH SWABHIMAN PARV  NARENDRA MODI  SOMNATH TEMPLE  MODI ON SOMNATH SWABHIMAN PARV
Narendra Modi - File (ANI)
author img

By ETV Bharat Kerala Team

Published : January 8, 2026 at 5:11 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ തകർക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരം വർഷങ്ങൾ തികയുന്ന സോമനാഥ് ക്ഷേത്രത്തിലെ ചടങ്ങുകളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. സോമനാഥ് ക്ഷേത്രത്തിൽ ആരംഭിച്ച 'സോമനാഥ സ്വാഭിമാൻ പർവ്വിൻ്റെ' പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

1026ൽ സോമനാഥ് ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിനോ തുടർന്നുള്ള ആക്രമണങ്ങൾക്കോ ആളുകളുടെ വിശ്വാസത്തെയോ പുനർനിർമിച്ച നാഗരികതയെയോ തകർക്കാൻ കഴിയില്ലെന്നും മോദി ഫേസ് ബുക്കിൽ കുറിച്ചു. ജനുവരി 11ന് ക്ഷേത്രത്തിൽ നടക്കുന്ന സോമനാഥ് സ്വാഭിമാൻ പർവ്വത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കാനിരിക്കെയാണ് പരാമർശം.

''ജയ് സോമനാഥ്! സോമനാഥ് സ്വാഭിമാൻ പർവ് ഇന്ന് ആരംഭിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട ലക്ഷകണക്കിന് ആളുകളുടെ ആദരവാണ് സോമനാഥ സ്വാഭിമാൻ പർവ്. ആയിരം വർഷങ്ങൾക്ക് മുമ്പ് 1026 ജനുവരിയിൽ സോമനാഥ് അതിൻ്റെ ആദ്യത്തെ ആക്രമണത്തെ നേരിട്ടു. 1026 ലെ ആക്രമണത്തിനും തുടർന്നുള്ള ആക്രമണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ശാശ്വത വിശ്വാസത്തെ കുറയ്ക്കാനോ വീണ്ടും പുനർനിർമിച്ച നാഗരികതയെ തകർക്കാനോ കഴിഞ്ഞില്ല" - മോദി കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സോമനാഥ സന്ദർശനങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങളും മോദി പങ്കുവച്ചു. കൂടാതെ #SomnathSwabhimanParv എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് തങ്ങളുടെ സോമനാഥ സന്ദർശന ചിത്രങ്ങൾ പങ്കുവക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു.

"തങ്ങളുടെ തത്വങ്ങളിലും ധാർമ്മികതയിലും വിട്ടുവീഴ്‌ച ചെയ്യാത്ത ഭാരതമാതാവിൻ്റെ എണ്ണമറ്റ സന്തതികളെ ഓർമിക്കാനുള്ളതാണ് സോമനാഥ് സ്വാഭിമാൻ പർവ്. കാലം എത്ര കഴിഞ്ഞിട്ടും അവരുടെ നിശ്ചയദാർഢ്യം തളർന്നില്ലെന്നും നമ്മുടെ ധാർമ്മികതയോടുള്ള അവരുടെ പ്രതിബദ്ധത അചഞ്ചലമായിരുന്നു", മോദി പറഞ്ഞു.

1951-ൽ പുനർനിർമിച്ച ക്ഷേത്രം തുറന്നതിൻ്റെ 50 വർഷങ്ങൾ ആഘോഷിക്കുന്നതിനായി 2001 ഒക്ടോബർ 31-ന് സോമനാഥിൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ള ചില കാഴ്‌ചകളും പ്രധാനമന്ത്രി പങ്കുവെച്ചു. അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ക്ഷേത്രത്തെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്‌തവരുടെ കരുത്തിനെ ആദരിക്കാനാണ് ഈ ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. സോമനാഥ ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേൽ, കെഎം മുൻഷി തുടങ്ങി നിരവധി പേരുടെ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. 2001 ലെ പരിപാടിയിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ജി, ആഭ്യന്തരമന്ത്രി അദ്വാനി ജി, മറ്റ് നിരവധി വിശിഷ്‌ട വ്യക്തികളും പങ്കെടുത്തുവെന്നും മോദി കുറിപ്പിൽ വിശദീകരിച്ചു.

Also Read: വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ ശാസ്ത്രത്തിൻ്റെ പങ്ക്; ദേശീയ കോൺക്ലേവുമായി റാമോജി ഗ്രൂപ്പ്