വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ; പുതിയ നിർദേശങ്ങളുമായി റോഡ് ഗതാഗത ഹൈവേ മന്ത്രാലയം
വാഹനത്തിന് മറ്റൊരു സംസ്ഥാനത്ത് പുനഃ രജിസ്ട്രേഷൻ ഇല്ലാതെ തുടരാവുന്ന നിലവിലെ കാലയളവ് ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി നീട്ടാൻ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശിച്ചു.

Published : July 7, 2026 at 4:37 PM IST
ന്യൂഡൽഹി: ഒരു വാഹനത്തിന് മറ്റൊരു സംസ്ഥാനത്ത് പുനഃരജിസ്ട്രേഷൻ ഇല്ലാതെ തുടരാവുന്ന നിലവിലെ കാലയളവ് ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി നീട്ടാൻ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിർദേശിച്ചു. സർക്കാരിൻ്റെ "ഈസി ലിവിങ്" സംരംഭത്തിന് കീഴിലുള്ള മോട്ടോർ വാഹന നിയമത്തിലെ കരട് ഭേദഗതികളുടെ ഭാഗമായ ഈ നിർദ്ദേശം കഴിഞ്ഞയാഴ്‌ച മന്ത്രിമാരുടെ അനൗദ്യോഗിക സമിതി (iGoM) ചർച്ച ചെയ്‌തിരുന്നു.
നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം 12 മാസത്തിൽ കൂടുതൽ മറ്റൊരു സംസ്ഥാനത്ത് തുടരുകയാണെങ്കിൽ ഉടമകൾ അവരുടെ വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യണം. ട്രാന്‍സ്‌ഫർ ആകാന്‍ പറ്റുന്ന ജോലിയുള്ള ജീവനക്കാർ, ദീർഘകാല നിയമനങ്ങളിലുള്ള ഉദ്യോഗസ്ഥർ, രണ്ടോ മൂന്നോ വർഷത്തിന് ശേഷം സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാൻ സാധ്യതയുള്ള വിദ്യാർത്ഥികൾ, മറ്റുള്ള ആളുകൾക്കും പ്രയോജനം ചെയ്യുന്നതിനാണ് ഈ മാറ്റം ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വേറെ സംസ്ഥാനത്ത് ഒരു വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുകയും എന്നാൽ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിയ ശേഷം അത് റദ്ദാക്കുകയും ചെയ്യുന്നത് ആളുകളിൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലുള്ള ഭാരത് (BH) സീരീസ് രജിസ്ട്രേഷന് ഈ നീക്കം പൂരകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ യോഗ്യരായ വാഹന ഉടമകൾക്ക് പുതിയ രജിസ്ട്രേഷൻ ഇല്ലാതെ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാൻ സാധിക്കും.
നിർദേശത്തിനെതിരെ അഭിഭാഷകൻ
റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിൻ്റെ ഈ നിർദേശം വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്നും വാഹന ഉടമകൾ നേരിടുന്ന ഇരട്ട നികുതിയാണ് യഥാർഥ പ്രശ്‌നമെന്നും താന്‍ ഇതിന് ഒരു ഇരയാണെന്നും ഉപഭോക്തൃ അഭിഭാഷകൻ ബെജോൺ കുമാർ മിശ്ര ഇടിവി ഭാരതിനോട് പറഞ്ഞു.
റോഡ് നികുതി മുൻകൂട്ടി പിരിച്ചെടുത്തിട്ടുള്ളതിനാൽ എന്തുകൊണ്ട് മൂന്ന് വർഷത്തിൽ നിന്നും പരിനഞ്ച് വർഷം കാലയളവ് അനുവദിച്ച് കൂടായെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ നികുതി അടച്ചിട്ട് പിന്നീട് തെലങ്കാനയിൽ വീണ്ടും അടയ്ക്കേണ്ടിവന്നു. ഡൽഹി സർക്കാരിൽ നിന്ന് തനിക്ക് റീഫണ്ട് ലഭിക്കേണ്ടതായിരുന്നു. പക്ഷേ അത് ഒരിക്കലും സംഭവിച്ചിട്ടില്ലയെന്നും ഇത് തീർത്തും അന്യായമാണെന്നും മിശ്ര പറഞ്ഞു.
നിർദേശത്തെ സ്വാഗതം ചെയ്‌ത് മുൻ ഡെപ്യൂട്ടി കമ്മീഷണർ
ഡൽഹി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മുൻ ഡെപ്യൂട്ടി കമ്മീഷണർ അനിൽ ചിക്കര ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്‌തു. നിലവിലുള്ള ഒരു വർഷത്തെ നിയമം താൽക്കാലികമായി സ്ഥലം മാറ്റപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് അനാവശ്യമായ ബുദ്ധിമുട്ടുകൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷത്തേക്ക് പുനഃരജിഷ്‌ട്രേഷനില്ലാതെ വാഹനങ്ങൾ തുടരാൻ അനുവദിക്കുന്ന നിർദേശം സ്വാഗതാർഹമായ ഒരു നടപടിയാണ്. ആയിരക്കണക്കിന് ആളുകൾ സർവീസ്, ബിസിനസ് അല്ലെങ്കിൽ താൽക്കാലിക നിയമനങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നു. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനുശേഷം വീണ്ടും രജിസ്ട്രേഷൻ നടത്തണമെന്ന് നിബന്ധനയുണ്ട് അങ്ങനെ ചെയ്‌തില്ലെങ്കിൽ വാഹന ഉടമകൾക്ക് പലപ്പോഴും ലക്ഷക്കണക്കിന് രൂപയുടെ പിഴ അടക്കേണ്ടി വരുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
ഒരു തവണ റോഡ് നികുതി അടച്ചിട്ടും നിരവധി ഉടമകളെ കുറ്റകൃത്യം ചെയ്‌തത് പോലെയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വാഹന ഉടമകൾ ഇതിനകം നികുതി അടച്ചിട്ടുള്ളതിനാൽ രാജ്യത്തുടനീളം വാഹനമോടിക്കാൻ നിയമപരമായി അനുവാദമുണ്ട്. 12 മാസ പരിധി കൂടുതൽ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. വാഹൻ പോർട്ടൽ ഇപ്പോൾ ഇന്ത്യയിലുടനീളം സാധാരണമായതിനാൽ, വാഹനങ്ങളുടെ അന്തർസംസ്ഥാന നീക്കങ്ങളും കൂടുതൽ സുഗമമുള്ളതായിരിക്കണം. BH സീരീസ് ഒരു നല്ല ബദലാണെന്നും പക്ഷേ ഇതിന് പരിമിതികളും ഉണ്ടെന്നും ചിക്കര പറഞ്ഞു.
വാഹനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണം
പുനർ രജിസ്ട്രേഷൻ്റെ ആവശ്യകത പൂർണമായും ഇല്ലാതാക്കിക്കൊണ്ട് പരിഷ്‌കരണം ഒരു പടി കൂടി മുന്നോട്ട് പോകണമെന്നാണ് ട്രാൻസ്‌പോർട്ടർമാർ വിശ്വസിക്കുന്നത്. വാഹനങ്ങൾ എവിടെ രജിസ്റ്റർ ചെയ്‌താലും ഇന്ത്യയിലുടനീളം സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ മോട്ടോർ ആൻഡ് ഗുഡ്‌സ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡൻ്റ് രാജേന്ദ്ര കപൂർ പറഞ്ഞു
സ്ഥലം മാറ്റിയതിനുശേഷം പുനർ രജിസ്ട്രേഷൻ ആവശ്യമില്ലാതെ എല്ലാ സംസ്ഥാനങ്ങളിലും വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു നയം സർക്കാർ അവതരിപ്പിക്കണം. അത് അർഥവത്തായ ഒരു പരിഷ്‌കരണമായിരിക്കും. ട്രക്കുകൾ എല്ലാ ദിവസവും രാജ്യത്തുടനീളം സഞ്ചരിക്കുന്നു. വാഹനങ്ങൾ ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ളതാണ്. ഡൽഹിയിലും ഉത്തരാഖണ്ഡിലും തനിക്ക് ഓഫീസുകളുണ്ടെങ്കിൽ സ്വാഭാവികമായും തൻ്റെ വാഹനം രണ്ടിടത്തും ഉപയോഗിക്കുമെന്നും കപൂർ ഇടിവി ഭാരതിനോട് പറഞ്ഞു.
അന്തർസംസ്ഥാന വാഹനങ്ങളുടെ നീക്കം ലഘൂകരിക്കുന്നതിന് പുറമേ, ആറ് മാസത്തിനുള്ളിൽ സംസ്ഥാനങ്ങൾ ജഡ്‌ജിംഗ് അതോറിറ്റികളെ നിയമിക്കണമെന്നും പിഴകൾ കോമ്പൗണ്ട് ചെയ്യുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു പുതിയ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിന് കീഴിലുള്ള നിരവധി കുറ്റകൃത്യങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കിയതിനെ തുടർന്നാണ് ഈ മാറ്റം. കോടതികൾക്ക് പകരം പിഴകൾ വിധിക്കാൻ എക്‌സിക്യൂട്ടീവ് അധികാരികളെ അനുവദിക്കുന്നു.
അംഗീകരിച്ചാൽ, നിർദ്ദിഷ്‌ട ഭേദഗതികൾ പേപ്പർ വർക്കുകൾ കുറയ്ക്കുകയും, വാഹനങ്ങൾ കൊണ്ട് ജോലിക്കായി സംസ്ഥാനങ്ങളിലേക്ക് താമസം മാറുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും ഗണ്യമായ ആശ്വാസം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Also read:ഇന്ത്യയും ഇന്തോനേഷ്യയും വിവിധ കരാറുകളിൽ ഒപ്പുവച്ചു; ഐഐഎം ബാംഗ്ലൂർ കിഴക്കൻ ജാവയിൽ കാമ്പസ് തുറക്കും

