ETV Bharat / bharat

കര്‍ണാടകയുമായുള്ള തര്‍ക്കത്തിനിടെ മേട്ടൂർ ഡാം ഇന്ന് തുറക്കും; നേരിട്ടെത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

മൺസൂൺ വൈകി, 45 ദിവസത്തെ ജലസേചനത്തിനായി മേട്ടൂർ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ ഇന്ന് തുറന്നുവിടും

TAMIL NADU CM VIJAY  CM VIJAY METTUR DAM OPENING  METTUR DAM WATER RELEASE SCHEDULE  CAUVERY RIVER
Mettur Dam (ANI)
author img

By ANI

Published : September 1, 2026 at 9:49 AM IST

2 Min Read
Choose ETV Bharat

ചെന്നൈ: കാവേരി ഡെൽറ്റ മേഖലയിലെ ജലസേചനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് (സെപ്റ്റംബർ ) മേട്ടൂർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കും. സേലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാൻലി റിസർവോയറിൻ്റെ സ്ലൂയിസ് ഗേറ്റുകളാണ് രാവിലെ 10 മണിയോടെ വിജയ്‌ തുറന്നുവിടുന്നത്.

റിസർവോയറിൻ്റെ സംഭരണ ​​നിലയും നീരൊഴുക്കിൻ്റെ സാഹചര്യങ്ങളും കണക്കിലെടുത്ത് സെപ്റ്റംബർ 1 മുതൽ 45 ദിവസത്തേക്ക് വെള്ളം തുറന്നുവിടാനാണ് നിലവിലെ തീരുമാനം. എല്ലാ വർഷവും ജൂൺ 12-നാണ് പതിവായി അണക്കെട്ട് തുറക്കാറുള്ളത്. എന്നാൽ ഈ വർഷം മൺസൂൺ മഴ കുറഞ്ഞതും ജലനിരപ്പ് താഴ്ന്നതും കാരണം ഈ വർഷം നടപടിക്രമം മാറ്റിവച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെയ് 10 ന് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം വിജയ് മേട്ടൂരിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. കാവേരി നദീജലം പങ്കിടുന്നതിനെച്ചൊല്ലി തമിഴ്‌നാടും കർണാടകയും തമ്മിൽ തുടരുന്ന തർക്കത്തിനിടയിലാണ് അണക്കെട്ട് തുറക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ കർണാടകയോട് നിർദേശിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി തിങ്കളാഴ്‌ച കാവേരി ജല തർക്ക കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 15 ലേക്ക് മാറ്റിവച്ചു.

എന്നാൽ നിലവിൽ നിശ്ചിത അളവിൽ കൂടുതൽ വെള്ളം വിട്ടുകൊടുക്കുന്നുണ്ടെന്ന് കർണാടക മറുപടി നല്‍കി. തുടര്‍ന്ന് കൂടുതല്‍ വാദങ്ങള്‍ക്കായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേസ് സെപ്റ്റംബർ 15 ലേക്ക് മാറ്റിവച്ചു. കാവേരി ജല മാനേജ്‌മെൻ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) പ്രശ്‌നം രേഖപ്പെടുത്തിയിട്ടും അടിഞ്ഞു കൂടിയ വെള്ളം മാറ്റുന്നതില്‍ കര്‍ണാടക പരാജയപ്പെട്ടുവെന്നും തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിഎസ് വൈദ്യനാഥൻ ആരോപിച്ചു.

തമിഴ്‌നാട്ടിലെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം കാവേരി വെള്ളത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് വൈദ്യനാഥൻ പറഞ്ഞു. കമ്മി നികത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പുനഃപരിശോധിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 30 ന് സംസ്ഥാനം 9,888 ക്യുസെക്‌സ് വെള്ളം അനുവദിച്ചിരുന്നുവെന്ന് കർണാടകയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ പറഞ്ഞു. നിശ്ചിത 9,000 ക്യുസെക്‌സ് വെള്ളം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ച 11,000 ൽ കൂടുതൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഓഗസ്റ്റ് 12 മുതൽ കർണാടക 11,000 ൽ നിന്ന് 12,000 ക്യുസെക്‌സായി വർധിപിച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

കാവേരി ജലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട സിഡബ്ല്യുഎംഎയുടെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജലലഭ്യതയില്ലായ്‌മ കൃഷിയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് കാവേരി വെള്ളത്തിൻ്റെ അവകാശപ്പെട്ട വിഹിതം വിട്ടുകൊടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്.

Also Read: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽനിന്ന് പിന്മാറിയത് എന്തുകൊണ്ട്? മറുപടിയുമായി പ്രസാധകർ