ETV Bharat / bharat

അക്രമണങ്ങളിൽ പ്രതിഷേധം; കുത്തിയിരിപ്പ് സമരവുമായി മമത ബാനർജി

റാണി റാഷ്‌മണി റോഡിൽ പ്രതിഷേധം നടത്താനുള്ള ടിഎംസിയുടെ അഭ്യർത്ഥന കൊൽക്കത്ത പൊലീസ് നിരസിച്ചതിനെത്തുടർന്ന് വ്യാപാര കേന്ദ്രമായ എസ്പ്ലനേഡിലെ 'വൈ-ചാനലിന്' അടുത്ത സ്ഥലത്ത് എത്തിയാണ് മമത ബാനർജി സമരം ആരംഭിച്ചത്.

MAMATA BANERJEE  MAMATA DHARNA IN KOLKATA  BJP  TMC
Mamata Banerjee (ANI)
author img

By PTI

Published : June 2, 2026 at 4:57 PM IST

1 Min Read
Choose ETV Bharat

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോണ്‍ഗ്രസ് പാർട്ടി(ടിഎംസി) പ്രവർത്തകർക്കും നേതാക്കൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം ആരംഭിച്ച് പാർട്ടി നേതാവ് മമത ബാനർജി. റാണി റാഷ്‌മണി റോഡിൽ പ്രതിഷേധം നടത്താനുള്ള ടിഎംസിയുടെ അഭ്യർത്ഥന കൊൽക്കത്ത പൊലീസ് നിരസിച്ചതിനെത്തുടർന്ന് വ്യാപാര കേന്ദ്രമായ എസ്പ്ലനേഡിലെ 'വൈ-ചാനലിന്' അടുത്ത സ്ഥലത്ത് എത്തിയാണ് മമത ബാനർജി സമരം ആരംഭിച്ചത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന കുത്തിയിരിപ്പ് സമരമാണ് ആരംഭിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ഒരു വേദി സ്ഥാപിക്കാനോ മൈക്രോഫോൺ ഉപയോഗിക്കാനോ ഞങ്ങൾക്ക് അനുമതി നൽകിയില്ലെന്ന്" മെഗാഫോൺ ഉപയോഗിച്ച് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് മമതാ ബാനർജി പറഞ്ഞു. നിയമസഭയിലെ തൃണമൂൽ കോണ്‍ഗ്രസ് നേതാക്കന്മാരായ മിക്ക പുതുമുഖങ്ങളും പ്രകടനത്തിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ പഴയ നേതാക്കളായ ഫിർഹാദ് ഹക്കിം, മദൻ മിത്ര, ഡെറക് ഒ'ബ്രയാൻ, കല്യാൺ ബാനർജി, ഡോള സെൻ എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്. തൻ്റെ അനന്തരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിലും കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചുമായിരുന്നു ധർണ.

ബിജെപിക്കെതിരെ മമത

തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരേ നടന്ന ആക്രണത്തില്‍ പശ്ചിമ ബംഗാളിലെ ബിജെപി സര്‍ക്കാരിനെ വിമർശിച്ച് മമത ബാനർജി രംഗത്ത് എത്തിയിരുന്നു. അക്രമം ബിജെപി സര്‍ക്കാരിൻ്റെ ഗൂഡാലോചനയാണെന്ന് പറഞ്ഞ മമത സുരക്ഷ ക്രമീകരണങ്ങളുടെ അഭാവത്തെക്കുറിച്ചും സംസാരിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവും എം പി യുമായ അഭിഷേക് ബാനർജിക്ക് നേരേയുണ്ടായ ആക്രമണം ക്രമസമാധാനത്തിൻ്റെ തകര്‍ച്ചയാണെന്നും സുരക്ഷ ക്രമീകരണങ്ങളുടെ വീഴ്‌ചയാണെന്നുമാണ് മമത ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമ്മാ വീമ്പിളക്കാതെ നല്ല ഭരണം കാഴ്‌ചവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട മമത ഉത്തരവാദിത്തപ്പെട്ടവർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചേക്കാം എന്നും പറഞ്ഞു. മമതയ്ക്ക് പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ്‌യാദവ് തുടങ്ങി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നത നേതാക്കളും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

ALSO READ: കല്ലിൽ കൊത്തിയെടുത്ത വീരശില; തമിഴ്‌നാട്ടിൽ 2,000 വർഷം പഴക്കമുള്ള 'തമിഴി വീരശില്‍പ്പം' കണ്ടെത്തി