EXIT POLL: ദീദി വീഴും, വിജയ് ഞെട്ടിക്കും, ബംഗാളിലും തമിഴ്‌നാട്ടിലും അട്ടിമറി? നേട്ടം കൊയ്‌ത് ബിജെപിയും

Published : April 29, 2026 at 3:21 PM IST
|Updated : April 29, 2026 at 8:28 PM IST
തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ, ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ബംഗാളില്‍ ദീദിയെ ഞെട്ടിച്ച് കൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി ഭരണത്തിലെത്തുമെന്നാണ് ഭൂരിഭാഗം ഏജൻസികളുടെയും എക്സിറ്റ് പോള്‍ ഫലം. 15 വര്‍ഷത്തെ മമതയുടെ ഭരണത്തിനാണ് ഇതോടെ ഇവിടെ അന്ത്യമാകുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ വൻ സര്‍പ്രൈസുകള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ സ്റ്റാലിന് ഭരണത്തുടര്‍ച്ച ഭൂരിഭാഗം ഏജൻസികളും പ്രവചിചപ്പോള്‍, ആക്സിസ് മൈ ഇന്ത്യ മാത്രം വിജയ്‌യുടെ ടിവികെ ഭരണത്തില്‍ വരുമെന്ന് പ്രവചിച്ചു. ഇത് രാഷ്‌ട്രീയ നിരീക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. അതേസമയം ബിജെപി വൻ നേട്ടമുണ്ടാക്കിയെന്നാണ് എക്സിറ്റ് പോള്‍ സൂചന നല്‍കുന്നത്. ബംഗാളില്‍ അട്ടിമറി ജയം നേടാൻ പോകുന്ന ബിജെപി, അസമും പുതുച്ചേരിയും നിലനിര്‍ത്തുമെന്നും പ്രവചനമുണ്ട്. ഏതായാലും മെയ് 4ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി ഫലം പുറത്തുവിടുമ്പോള്‍ മാത്രമേ ആരെല്ലാം എക്സിറ്റാകുമെന്നും നിലനില്‍ക്കുമെന്നും പറയാനാകൂ...
LIVE FEED
തമിഴ്‌നാട്ടില്‍ വൻ അട്ടിമറി, വിജയ്‌യുടെ ടിവികെ അധികാരത്തിലെത്തുമെന്ന് ആക്സിസ് മെ ഇന്ത്യ
തമിഴ്‌നാട്ടില്‍ വൻ അട്ടിമറി, വിജയ്‌യുടെ ടിവികെ അധികാരത്തിലുമെന്ന് ആക്സിസ് മെ ഇന്ത്യ. 98 മുതല്‍ 120 സീറ്റ് വരെ ടിവികെ നേടുമെന്നും 92-110 സീറ്റ് വരെ ഡിഎംകെ നേടുമെന്നാണ് പ്രവചനം. ആകെ 234 സീറ്റിലാണ് മത്സരം
കുലുങ്ങാതെ സ്റ്റാലിൻ, ഡിഎംകെയ്‌ക്ക് ഭരണത്തുടര്‍ച്ചയെന്ന് 6 ഏജൻസികള്‍
- പ്രജാ പോൾ: DMK+ (148-168) | ADMK+ (61-81) | TVK+ (1-9)
- പീപ്പിൾസ് പൾസ്: DMK+ (125-145) | ADMK+ (65-80) | TVK+ (18-24) | OTH (2-6)
- പി-മാർക്ക്: DMK+ (125-145) | ADMK+ (65-85) | TVK+ (16-26) | OTH (1-6)
- മെട്രിക്സ്: DMK+ (122-132) | ADMK+ (87-100) | TVK+ (10-12) | OTH (0-6)
- പീപ്പിൾസ് ഇൻസൈറ്റ്: DMK+ (120-140) | ADMK+ (60-70) | TVK+ (30-40) | OTH (0-4)
- JVC: ADMK+ (128-147) | DMK+ (75-95) | TVK+ (8-15)

ബംഗാളില്‍ ബിജെപി വരുമെന്ന് 4 ഏജൻസികളുടെ എക്സിറ്റ് പോള്‍ ഫലം, ഒന്ന് മാത്രം മമതയ്‌ക്കൊപ്പം
പശ്ചിമ ബംഗാൾ (ആകെ: 294)
- പ്രജാ പോൾ: BJP+ (178-208) | TMC+ (85-110) | OTH (0-5)
- പി-മാർക്ക്: ബിജെപി+ (150-175) | ടിഎംസി+ (118-138) | ഒടിഎച്ച് (2-6)
- മാട്രിസ്: ബിജെപി+ (146-161) | ടിഎംസി+ (125-140) | ഒടിഎച്ച് (6-10)
- പോൾ ഡയറി: ബിജെപി+ (142-171) | ടിഎംസി+ (99-127) | ഒടിഎച്ച് (5-9)
- പീപ്പിൾസ് പൾസ്: ടിഎംസി+ (177-187) | ബിജെപി+ (95-110) | ഒടിഎച്ച് (1-4)

അസമില്‍ ബിജെപിയുടെ തുടര്‍ ഭരണമെന്ന് 5 എക്സിറ്റ് പോളുകള്‍
അസം (ആകെ: 126)
- ജെവിസി: ബിജെപി+ (88-101) | കോൺഗ്രസ്+ (23-33) | AIUDF+ (2-5)
- ആക്സിസ് മൈ ഇന്ത്യ: ബിജെപി+ (88-100) | കോൺഗ്രസ്+ (24-36) | ഒടിഎച്ച് (0-3)
- പീപ്പിള്‍ ഇൻസൈറ്റ്: ബിജെപി+ (88-96) | കോൺഗ്രസ്+ (30-34) | ഒടിഎച്ച് (2-4)
- മാട്രിസ്: ബിജെപി+ (85-95) | കോൺഗ്രസ്+ (25-32) | ഒടിഎച്ച് (6-12)
- പോൾ ഡയറി: ബിജെപി+ (86-101) | കോൺഗ്രസ്+ (15-26) | ഒടിഎച്ച് (0)

പുതുച്ചേരിയിൽ എൻ.ആർ. രംഗസ്വാമി തന്നെ പ്രിയങ്കരനായി തുടർന്നേക്കും; എൻ.ഡി.എ സഖ്യത്തിന് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോൾ
പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ എൻ.ആർ. കോൺഗ്രസ് തന്നെ ജനപ്രിയരായി തുടരുമെന്ന് എൻ.ഡി.ടി.വി എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ആകെയുള്ള 30 സീറ്റുകളിൽ 16 മുതൽ 20 വരെ സീറ്റുകൾ നേടി എൻ.ആർ. കോൺഗ്രസ് അധികാരം നിലനിർത്താൻ സാധ്യതയുണ്ട്. അതേസമയം, കോൺഗ്രസ് സഖ്യത്തിന് 6 മുതൽ 8 വരെ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്നും സർവ്വേ വ്യക്തമാക്കുന്നു.
- ആകെ സീറ്റുകൾ: 30
- എൻ.ഡി.എ (NDA): 16-20 സീറ്റുകൾ
- യു.പി.എ (UPA): 6-8 സീറ്റുകൾ
തമിഴ്‌നാട്ടില്‍ സ്റ്റാലിൻ തുടരുമെന്ന് എക്സിറ്റ് പോള്‍
തമിഴ്‌നാട്ടിൽ തുടർച്ചയായി രണ്ടാം തവണയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സർക്കാർ രൂപീകരിക്കുമെന്ന് എക്സിറ്റ് പോള്‍. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് 122-132 സീറ്റുകൾ ലഭിക്കുമെന്ന് മാട്രിസ് എക്സിറ്റ് പോൾ പ്രവചിച്ചു, അതേസമയം എഐഎഡിഎംകെയ്ക്ക് 87-110 സീറ്റുകളും വിജയ്ക്ക് 10-15 സീറ്റുകളും പ്രവചിച്ചു, 134 സീറ്റുകളുള്ള നിയമസഭയിൽ പകുതി മാർക്ക് 117 ആണ്. പീപ്പിൾസ് പൾസിൻ്റെ എക്സിറ്റ് പോൾ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 125 സീറ്റുകൾ നൽകി, അതേസമയം പ്രതിപക്ഷമായ എഐഎഡിഎംകെ 65-80 സീറ്റുകൾ നേടുമെന്നും വിജയ്ക്ക് 18-24 സീറ്റുകൾ നേടാമെന്നും പ്രവചിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടന്നു, 85.1 ശതമാനം എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണൽ 2026 മെയ് 4 ന് നടക്കും
ബംഗാള്‍ ബിജെപി പിടിക്കുമെന്ന് പി-മാർക്ക്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് പി-മാർക്ക്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
പി-മാർക്ക് എക്സിറ്റ് പോൾ കണക്കുകൾ:
- ബിജെപി (BJP): 150 - 175 സീറ്റുകൾ
- തൃണമൂൽ കോൺഗ്രസ് (TMC): 118 - 138 സീറ്റുകൾ
- കോൺഗ്രസ് (Congress): 02 - 06 സീറ്റുകൾ
ബംഗാൾ എക്സിറ്റ് പോൾ 2026: ബിജെപിക്ക് മുൻതൂക്കമെന്ന് മെട്രിസ് പ്രവചനം
ബംഗാൾ (മെട്രിസ് സർവ്വേ ഫലം):
- ബിജെപി (BJP): 146 - 161 സീറ്റുകൾ
- തൃണമൂൽ കോൺഗ്രസ് (TMC): 125 - 140 സീറ്റുകൾ
- മറ്റുള്ളവർ (Others): 6 - 10 സീറ്റുകൾ
അസമില്‍ ബിജെപിയെന്ന് ആക്സിസ് മൈ ഇന്ത്യ
അസമില്‍ ബിജെപി തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍. ആകെയുള്ള 126 സീറ്റില്‍ 88-100 സീറ്റ് വരെ ബിജെപിയും ഇന്ത്യാ സഖ്യം 24 മുതല്‍ 36 സീറ്റ് വരെയും നേടുമെന്നാണ് പ്രവചനം.
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പോള്‍ ഡയറിയുടെ എക്സിറ്റ് പോള്‍ ഫലം
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പോള്‍ ഡയറി എക്സിറ്റ് പോള്‍ ഫലം. 142 മുതല്‍ 172 വരെയുള്ള സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. തൃണമൂല്‍ കോണ്‍ഗ്രസ് 99 മുതല്‍ 127 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.

ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഫലം പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ
ബംഗാള്‍ ഒഴികെയുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലം പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ അറിയിച്ചു. ബംഗാളില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തില്‍ നാളെയാകും ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടുക.
ബംഗാളിൽ റെക്കോർഡ് പോളിങ്: വൈകുന്നേരം 5 മണി വരെ 89.99 ശതമാനം രേഖപ്പെടുത്തി
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ സംസ്ഥാനത്ത് വൻ ജനപങ്കാളിത്തം. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 89.99 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പുർബ ബർധമാൻ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 92.46 ശതമാനം. തൊട്ടുപിന്നാലെ ഹൂഗ്ലി (90.34 ശതമാനം), നാദിയ (90.28 ശതമാനം) എന്നീ ജില്ലകളിലും ശക്തമായ പോളിംഗ് നടന്നു. തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അതിരാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിൽ ദൃശ്യമായത്.
എക്സിറ്റ് പോളുകള്‍ സൂചനകള്‍ മാത്രം, കണ്ണടച്ച് വിശ്വസിക്കാനാകില്ല
സംസ്ഥാനങ്ങൾ ആദ്യ എക്സിറ്റ് പോൾ പ്രവചനങ്ങൾക്കായി കാത്തിരിക്കുമ്പോൾ, അവയുടെ പരിമിതികൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തുന്ന സാമ്പിൾ സർവേകളെ അടിസ്ഥാനമാക്കിയുള്ളതാണ് എക്സിറ്റ് പോളുകൾ. ഇവ അന്തിമ ഫലത്തിൻ്റെ കൃത്യമായ സൂചനയായി എപ്പോഴും കണക്കാക്കാനാവില്ല.
സാമ്പിളിൻ്റെ വലിപ്പം, സർവേ രീതികൾ, വോട്ടർമാർ നൽകുന്ന വിവരങ്ങളുടെ സത്യസന്ധത എന്നിവ എക്സിറ്റ് പോളുകളുടെ വിശ്വാസ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാൽ, ഇവ വോട്ടിംഗ് രീതികളെക്കുറിച്ചുള്ള ഒരു പ്രാഥമിക സൂചനയായി മാത്രം കണ്ട് ജാഗ്രതയോടെ വേണം വിലയിരുത്താൻ. വോട്ടുകൾ എണ്ണി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ കൃത്യമായ അന്തിമ ഫലം അറിയാൻ സാധിക്കൂ.
എക്‌സിറ്റ് പോളുകള്‍ക്ക് 6.30 വരെ നിരോധനം
ബംഗാള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്നത് വരെ ഏപ്രില്‍ 29, വൈകീട്ട് 6.30 വരെ എക്‌സിറ്റ് പോളുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസമില്‍ ഹാട്രിക് ലക്ഷ്യമിട്ട് ബിജെപി
2021ലെ എക്‌സിറ്റ് പോള്‍ ഫലം
2021ല്‍ വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ നേരത്തെ പ്രവചിച്ചിരുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവ്വേ ബിജെപി സഖ്യത്തിന് 75 മുതൽ 85 വരെ സീറ്റുകൾ പ്രവചിച്ചിരുന്നു. എബിപി-സി വോട്ടർ സർവ്വേ 58-71 സീറ്റുകളും, ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ 70 സീറ്റുകളും എൻഡിഎയ്ക്ക് ലഭിക്കുമെന്നും പ്രവചിച്ചിരുന്നു.
യഥാർത്ഥ ഫലം (2021)
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ചുകൊണ്ട് എൻഡിഎ സഖ്യം 75 സീറ്റുകൾ നേടി അധികാരം നിലനിർത്തി. ബിജെപി ഒറ്റയ്ക്ക് 60 സീറ്റുകൾ കരസ്ഥമാക്കിയിരുന്നു. തുടര്‍ച്ചായി രണ്ട് തവണ അസം ഭരിച്ച ബിജെപി, ഇത്തവണ ഹാട്രിക് നേട്ടമാണ് ലക്ഷ്യമിടുന്നത്.

2021ല്‍ എക്‌സിറ്റ് പോളുകളെ കാറ്റില്‍ പറത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്
എക്‌സിറ്റ് പോള്‍
2021 ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മിക്ക എക്‌സിറ്റ് പോളുകളും തൃണമൂൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ മാത്രം അധികാരം നിലനിർത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ബിജെപി വമ്പൻ പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും പ്രവചിച്ചിരുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവ്വേ തൃണമൂലിന് 130-156 സീറ്റുകൾ പ്രവചിക്കുമ്പോൾ, ബിജെപി 134-160 സീറ്റുകൾ നേടുമെന്ന വിഭിന്നമായ സൂചനയും നൽകിയിരുന്നു. അതേസമയം, എബിപി-സി വോട്ടർ സർവ്വേ പ്രകാരം തൃണമൂൽ 152-164 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രവചനം. റിപ്പബ്ലിക്-സിഎൻഎക്സ് സർവ്വേ ബിജെപിക്ക് 138-148 സീറ്റുകൾ വരെ പ്രവചിച്ചിരുന്നു.
യഥാര്‍ഥ ഫലം
2021-ലെ യഥാർത്ഥ ഫലത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി തൃണമൂൽ കോൺഗ്രസ് 213 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചിരുന്നു.

തമിഴ്‌നാട് വിജയിക്കുമെന്ന് സ്‌റ്റാലിൻ്റെ വാക്കുകള്‍
ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രതികരണത്തിൽ, "തമിഴ്‌നാട് വിജയിക്കും" എന്നായിരുന്നു സ്റ്റാലിൻ്റെ ആദ്യ വാക്കുകൾ. റെക്കോർഡ് പോളിങ്ങില്‍ അദ്ദേഹം സന്തോഷം പങ്കുവച്ചിരുന്നു. സംസ്ഥാനത്ത് രേഖപ്പെടുത്തിയ 84.69% എന്ന ഉയർന്ന പോളിംഗ് ശതമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നതിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയെന്ന് അദ്ദേഹം എക്‌സിലൂടെ കുറിച്ചു.

2021 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളും യഥാര്‍ഥ ഫലവും
എക്‌സിറ്റ് പോള്‍
2021-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മിക്ക എക്‌സിറ്റ് പോളുകളും ഡിഎംകെ (DMK) സഖ്യത്തിന്റെ വിജയം കൃത്യമായി പ്രവചിച്ചിരുന്നു. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവ്വേ പ്രകാരം ഡിഎംകെ സഖ്യം 175 മുതൽ 195 വരെ സീറ്റുകൾ നേടി തൂത്തുവാരുമെന്നായിരുന്ന പ്രവചനം. ടൈംസ് നൗ-സി വോട്ടർ സർവ്വേ 166 സീറ്റുകളും, റിപ്പബ്ലിക്-സിഎൻഎക്സ് സർവ്വേ 160-170 സീറ്റുകളും ഡിഎംകെയ്ക്ക് പ്രവചിച്ചിരുന്നു.
യഥാര്‍ഥ ഫലം
234 അംഗ നിയമസഭയിൽ ഡിഎംകെ ഒറ്റയ്ക്ക് 133 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം സ്വന്തമാക്കി. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.
അഞ്ച് സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലം ബംഗാള്‍ വോട്ടെടുപ്പിന് പിന്നാലെ പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ അറിയിച്ചു.

