ETV Bharat / bharat

കേരളം മാത്രമല്ല... ഇന്ത്യയില്‍ പേര് മാറ്റിയ സംസ്ഥാനങ്ങള്‍ ഏതെല്ലാമെന്ന് അറിയാമോ?

കേരള എന്ന പേര് പുനർനാമകരണം ചെയ്‌ത് കേരളം എന്നാക്കിയത് ചർച്ചാ വിഷയമായിരിക്കുകയാണ്. കേരളത്തെ കൂടാതെ ഇന്ത്യയില്‍ ഏതൊക്കെ സംസ്ഥാനങ്ങളാണ് പുനർനാമകരണം ചെയ്‌തിരിക്കുന്നതെന്ന് പരിശോധിക്കാം...

KERALA NEW NAME KARALAM  RENAMING OF KERALA STATE  RENAMING OF OTHER STATES IN INDIA  indian states renamed
Representative Image (Getty)
author img

By ETV Bharat Kerala Team

Published : February 24, 2026 at 7:35 PM IST

3 Min Read
Choose ETV Bharat

പ്രകൃതി കെട്ടിയ കോട്ടപ്പോലെ സഹ്യ പർവ്വതം തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ കേരളത്തിൻ്റെ പേര് 'കേരള' എന്നതിൽ നിന്ന് കേരളം എന്നാക്കി മാറ്റാനുള്ള ബില്ല് പാസായിരിക്കുകയാണല്ലോ! ചേരന്മാരുടെ അളമായിരുന്ന 'ചേരളം' ക്രമേണ കേരളമാകുകയായിരുന്നു എന്നും കേരം തിങ്ങുന്ന നാടായതിനാലാണ് കേരളമായത് എന്നും സ്ഥലനാമ ചരിത്രത്തിൽ ധാരാളം സിദ്ധാന്തങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ ഇന്ത്യയിൽ പുനർനാമകരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനം കേരളമല്ല, മറിച്ച് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത് ആവർത്തിച്ചിട്ടുണ്ട്. പുനർനാമകരണം ചെയ്‌ത സംസ്ഥാനങ്ങൾ ഏതെന്ന് പരിശോധിക്കാം....

'ഫ്രം തിരുവിതാകൂർ ടു കേരളം'

വിദ്യാഭ്യാസപരവും വ്യാവസായികപരവുമായി ഇന്ത്യയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമായ കേരളം ജനിക്കുന്നതിനും മുൻപ് ആദ്യം അറിയപ്പെട്ടിരുന്നത് തിരുവിതാംകൂർ എന്നായിരുന്നു. എന്നാൽ 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറിൽ നിന്നും കൊച്ചി എന്ന പേരിലേയ്ക്ക് എത്തി. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചി എന്നായിരുന്നു രണ്ടാമതായി പുനർനാമകരണം ചെയ്യപ്പെട്ടത്.

തിരുവിതാംകൂർ എന്നതിനെ കേരള എന്നാക്കി മാറ്റുന്നത് 1956 ലെ സംസ്ഥാന രൂപീകരണത്തിന് ശേഷമാണ്. തിരുവിതാംകൂർ-കൊച്ചി മദ്രാസ് സംസ്ഥാനങ്ങളെ മലബാർ ജില്ലയുമായി സംയോജിപ്പിച്ചായിരുന്നു പുതിയ കേരള സംസ്ഥാനം രൂപം കൊണ്ടത്. അന്നുമുതൽ കേരള എന്ന് അറിയപ്പെട്ട സംസ്ഥാനത്തിന് ഔദ്യോഗികമായി കേരളം എന്ന പേര് ലഭിക്കുന്നത് ഇത്തവണ ബില്ല് പാസാകുന്നത് വഴിയാണ്.

കിഴക്കൻ പഞ്ചാബിൽ നിന്നും 'പഞ്ചാബി'ലേയ്ക്ക്

1947-ൽ റാഡ്ക്ലിഫ് കമ്മിഷൻ്റെ നേതൃത്വത്തിലാണ് പഞ്ചാബ് പ്രവിശ്യ വിഭജിച്ചത്. വിഭജനത്തെ തുടർന്ന് പ്രവിശ്യയിലെ മുസ്ലീം ഭൂരിപക്ഷം പാകിസ്ഥാൻ്റെ പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് താമസം മാറി. ക്രമേണ ഇത് പഞ്ചാബായി മാറുകയായിരുന്നു. ഹിന്ദു, സിഖ് എന്നീ മതങ്ങൾ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ തുടരുകയും ചെയ്‌തു. 1950-ൽ, ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതിനുശേഷമാണ് പ്രവിശ്യയെ പഞ്ചാബ് എന്ന് പുനർനാമകരണം ചെയ്‌തത്.

ഉത്തർപ്രദേശിൻ്റെ കഥ

1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം റാംപൂർ, വാരണാസി, തെഹ്രി-ഗർവാൾ എന്നീ നാട്ടുരാജ്യങ്ങൾ യുണൈറ്റഡ് പ്രവിശ്യകളിലേയ്ക്ക് ലയിപ്പിച്ചിരുന്നു. പിന്നീട്, 1950 ജനുവരി 25 ന് യൂണിറ്റ് ഉത്തർപ്രദേശ് എന്നും പിന്നീട് ഉത്തർപ്രദേശ് എന്നും സംസ്ഥാനത്തിന് പുനർനാമകരണം ചെയ്‌തു.

ഹൈദരാബാദിൽ നിന്നും ആന്ധ്രാപ്രദേശിലേയ്ക്ക്

ഹൈദരാബാദ് സംസ്ഥാനം 1948 മുതൽ 1956 വരെയാണ് ഉണ്ടായിരുന്നത്. തുടർന്ന് ആന്ധ്രാപ്രദേശ് സംസ്ഥാനവുമായി ലയിക്കുകയായിരുന്നു. പുനഃസംഘടനാ നിയമപ്രകാരം 1956 ൽ സംസ്ഥാനത്തെ ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു.

മധ്യപ്രദേശായ മധ്യഭാരതം

1948 മെയ് 28 നാണ് മധ്യഭാരതം എന്ന പേരിൽ സംസ്ഥാനം രൂപീകരിക്കുന്നത്. 25 നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേർത്താണ് മധ്യഭാരതം സൃഷ്‌ടിച്ചത്. എന്നാൽ 1956 നവംബർ ഒന്നിനാണ് മധ്യപ്രദേശ് എന്ന് പുനർനാമകരണം ചെയ്‌തത്. സംസ്ഥാനം പുനർനാമകരണം ചെയ്യപ്പെടുന്നതിന് മുമ്പ്, വിന്ധ്യപ്രദേശും ഭോപ്പാൽ സംസ്ഥാനവും മധ്യഭാരതത്തിൽ ലയിച്ചു. ശേഷം ഭോപ്പാൽ മധ്യപ്രദേശിൻ്റെ തലസ്ഥാന നഗരിയാകുകയും ചെയ്‌തു.

തമിഴ്‌നാടായി മാറിയ മദ്രാസ് സംസ്ഥാനം

1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്‌ധിയ്ക്ക് ശേഷമാണ് മദ്രാസ് പ്രസിഡൻസി രൂപീകരിക്കുന്നത്. ഇന്നത്തെ തമിഴ്‌നാട് സംസ്ഥാനമാണ് മദ്രാസ് പ്രവിശ്യയായി രൂപീകരിച്ചത്. 1969 ൽ അണ്ണാദുരൈ സർക്കാരിൻ്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിൻ്റെ പേര് തമിഴ്‌നാട് എന്ന് പുനർനാമകരണം ചെയ്‌തത്.

ഉത്തരാഞ്ചൽ മുതൽ ഉത്തരാഖണ്ഡ് വരെ

2006 ഓഗസ്റ്റിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യപ്രകാരം ഉത്തരാഞ്ചൽ എന്നതിൽ നിന്നും ഉത്തരാഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാമാണ് സംസ്ഥാന പുനർനാമകരണത്തിൻ്റെ ബില്ലിൽ ഒപ്പിടുന്നത്.

ഒറീസയിൽ നിന്ന് ഒഡിഷയിലേക്ക്

2010 ലാണ് ഒറീസയായിരുന്ന സംസ്ഥാനത്തെ ഒഡിഷ എന്ന് പുനർനാമകരണം ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രസിഡൻ്റ് പ്രതിഭ പാട്ടീലാണ് പുനർനാമകരണ ബില്ല് അംഗീകരിച്ചത്. സംസ്ഥാനത്തിൻ്റെ പേര് ഒഡിഷ ഒറിയയിൽ നിന്ന് ഒഡിയ എന്ന് ഭാഷയുടെ പേരും ഔദ്യോഗികമായി പുനർനാമകരണം ചെയ്‌തിരുന്നു.

ALSO READ: 'കേരള'ത്തിൻ്റെ പേര് ഇനി "കേരളം", വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രം, പക്ഷേ കുഴപ്പമുണ്ടെന്ന് ശശി തരൂര്‍...