ETV Bharat / bharat

ജോലിയ്‌ക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

റെയിൽവേ ഉദ്യോഗസ്ഥരുടെയും സഹായികളുടെയും ഒത്താശയോടെ ലാലു പ്രസാദ് യാദവും കുടുംബവും ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചുവെന്ന് കോടതിയുടെ വിമർശനം.

LAND FOR JOB SCAM  Lalu Yadav  RJD CHIEF LALU PRASAD YADAV  DELHI COURT
FILE- Rashtriya Janata Dal (RJD) Chief Lalu Prasad Yadav (ETV Bharat)
author img

By ETV Bharat Kerala Team

Published : January 9, 2026 at 1:12 PM IST

|

Updated : January 9, 2026 at 1:28 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റം ചുമത്തി ഡൽഹി റവന്യു കോടതി. ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്നതാണ് കേസ്. ലാലുപ്രസാദ് യാദവും ഭാര്യയും മക്കളുമടക്കം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ്. ഡൽഹി റൗസ് കോടതിയുടെ നീക്കം.

റെയിൽവേ മന്ത്രാലയത്തെ തൻ്റെ സ്വകാര്യ സ്വത്തായി ഉപയോഗിച്ച് ക്രിമിനൽ സംരംഭം നടത്തുകയായിരുന്നുവെന്ന് കോടതി വിമർശിച്ചു. റെയിൽവേ ഉദ്യോഗസ്ഥരുടെയും സഹായികളുടെയും ഒത്താശയോടെ ലാലു പ്രസാദ് യാദവും കുടുംബവും ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചു. സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും സമഗ്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലാലു പ്രസാദും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള അപേക്ഷ അനാവശ്യമാണെന്ന് കണ്ട് തള്ളുകയും ചെയ്‌തിട്ടുണ്ട്. പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും പ്രത്യേക ജഡ്‌ജി വിശാല്‍ ഗോഗ്നെ പറഞ്ഞു. മുൻ റെയിൽവേ മന്ത്രിയും മറ്റുള്ളവരും ഭൂമി തട്ടിയെടുക്കുന്നതിനുള്ള ക്രിമിനൽ സംരംഭമായി പ്രവർത്തിച്ചുവെന്നും കോടതി കണ്ടെത്തി. കേസിൽ 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്‌തു.

ഇതിൽ റെയിൽവേ ഉദ്യോഗസ്ഥരും ഭൂമി വിട്ടുകൊടുക്കാത്ത പകരക്കാരും ഉൾപ്പെടുന്നു. ജനുവരി 23 ന് കേസ് വീണ്ടും പരിഗണിക്കും. ലാലു യാദവ്, ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം. 2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്‌തികകളിൽ നിരവധിപേരെ ഭൂമിക്ക് പകരമായി വിവിധ മേഖലകളിൽ നിയമിച്ചതായി കേന്ദ്ര ഏജൻസി എഫ്‌ഐആറിൽ ആരോപിച്ചിരുന്നു. റെയിൽവേ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതിനാലാണ് ജോലികൾ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരേപിച്ച് പ്രതികൾ കുറ്റം നിഷേധിച്ചു.

ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർമാരായ ആർ കെ ഗോയൽ, വി കെ അസ്‌താന സുജാത ഹോട്ടൽസിൻ്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിനയ് കൊച്ചാർ, വിജയ് കൊച്ചാർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2004നും 2014നും ഇടയിൽ ഉണ്ടായ കേസാണ് ജോലിക്ക് ഭൂമി അഴിമതിക്കേസ്.

Also Read: വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശം; ലോകം നേരിടുന്ന വെല്ലുവിളികളും ഇന്ത്യയുടെ ധര്‍മ്മ സങ്കടവും

Last Updated : January 9, 2026 at 1:28 PM IST