കേരളത്തില്‍ നിന്നുള്ള നാല് സഞ്ചാരികള്‍ക്ക് കശ്‌മീരില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്ക്, അപകടത്തില്‍ പെട്ടത് തിരുവനന്തപുരം സ്വദേശികള്‍
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

Published : January 4, 2026 at 1:25 PM IST
|Updated : January 4, 2026 at 3:02 PM IST
അവന്തിപുര: കേരളത്തില്‍ നിന്നുള്ള നാല് സഞ്ചാരികള്‍ക്ക് ജമ്മു കശ്‌മീരില്‍ റോഡപകടത്തില്‍ പരിക്കേറ്റു. ദക്ഷിണ കശ്‌മീരിലെ അവന്തിപുര മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ശശിധരന്‍ നായര്‍(68), ഭാര്യ ശുഭ ശശിധരന്‍ നായര്‍, ജയ (45), സുരേഷ് സി നായര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു അജ്ഞാത ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവന്തിപുരയിലെ ബര്‍സുവില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആദ്യം പാമ്പോര്‍ എസ്‌ഡിഎച്ചില്‍ പ്രവേശിപ്പിച്ചു. പിന്നീട് ശ്രീനഗറിലെ എസ്‌എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം മുംബൈയില്‍ ട്രാൻസ്‌പോർട്ട് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ച് കയറി മൂന്ന് സ്‌ത്രീകളടക്കം നാല് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ചിലരുടെ നില ഗുരുതരമാണെന്നും മുംബൈ പൊലീസ് അറിയിച്ചു.

ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാൻസ്‌പോർട്ട് (BEST) ബസാണ് അപടകടത്തില്‍ പെട്ടത്. മുംബൈയിലെ ഭാണ്ഡൂപ്പ് വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. രാത്രി 10 നും 12 നും ഇടയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി ബസിൻ്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടത്തിൻ്റെ കാരണം ഇത് വരെ വ്യക്തമല്ലെന്നും കേസില്‍ അന്വേഷണം തുടരുന്നുവെന്നും മുംബൈ പൊലീസ് പറഞ്ഞു.

വിശദീകരണം നല്‍കി മുംബൈ പൊലീസ്
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മുംബൈ ഡിസിപി ഹേമരാജ് സിങ് രജ്‌പുത് പറഞ്ഞു. "മരിച്ച നാല് പേരിൽ മൂന്ന് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. പരിക്കേറ്റ ഒമ്പത് പേരിൽ എട്ട് പേർ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്" -രജ്‌പുത് പറഞ്ഞു.

നിയന്ത്രണം വിട്ട ബെസ്റ്റ് ബസിന് മെക്കാനിക്കൽ തകരാറുകളോ സാങ്കേതിക തകരാറുകളോ ഉണ്ടോയെന്ന് പരിശോധന നടത്തും. സമഗ്രമായ അന്വേഷണത്തിന് ശേഷം അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുമെന്ന് ഹേമരാജ് സിങ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരതരമായി തുടരുന്നു. നഗരത്തിലെ വിവിധ ആശുപത്രികളിലെ മെഡിക്കൽ സംഘങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അപകടം നടന്നയുടനെ തന്നെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുമായി സ്ഥലത്ത് പൊലീസ് സേനയെ വfന്യസിച്ചു. അതേസമയം രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊലീസ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാസേനയും സംയോജിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ബസ് അമിത വേഗതത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പ്രാഥമിക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ദൃക്‌സാക്ഷികളുടെ മൊഴിയും കണക്കിലെടുത്താണ് അന്വേഷണം. ബസിൻ്റെ പ്രവര്‍ത്തനവും ഡ്രൈവറുടെ മൊഴിയും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

