ETV Bharat / bharat

'മൗനി ബാബ'; ട്രംപിൻ്റെ റഷ്യന്‍ എണ്ണ പരമാര്‍ശത്തില്‍ മോദിയെ വിമർശിച്ച് ജയറാം രമേശ്

വൈറ്റ് ഹൗസിൽ യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്കിടെ ട്രംപ് അവകാശവാദം ആവർത്തിച്ചിരുന്നു.

JAIRAM RAMESH  INDIA oil trade with russia  DONALD TRUMP  modi
Congress leader Jairam Ramesh (ANI)
author img

By ANI

Published : October 18, 2025 at 2:34 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മൗനി ബാബ' എന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ട്രംപിൻ്റെ ആവര്‍ത്തിച്ചുള്ള റഷ്യന്‍ എണ്ണ പരമാര്‍ശത്തില്‍ മോദി മൗനം പാലിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

"റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് തൻ്റെ ഉറ്റ സുഹൃത്ത് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് ട്രംപ് വീണ്ടും പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നിർത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളിലെല്ലാം ആ നല്ല സുഹൃത്ത് പെട്ടെന്ന് മൗനി ബാബയായി മാറുന്നു," ജയറാം രമേശ് എക്‌സിൽ എഴുതി.

അതേസമയം 2025 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ വർഷത്തേക്കാള്‍ 49.6 ബില്യൺ ഡോളറിൽ നിന്ന് 54.4 ബില്യൺ ഡോളറായി വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസിൽ യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമൊത്തുള്ള ഒരു ഉഭയകക്ഷി ചര്‍ച്ചയ്‌ക്കിടെയാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്. "ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങാൻ പോകുന്നില്ല. വർഷങ്ങളായി ഒരു പൈപ്പ്ലൈൻ ഉള്ളതിനാൽ ഹംഗറി ഒരു തരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ ഉൾനാടൻ പ്രദേശമാണ്. അവർക്ക് കടലില്ല, ഞാൻ അവരുടെ നേതാവുമായി സംസാരിച്ചു. പക്ഷേ ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ട്," ട്രംപ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"അവർ ഇതിനകം തന്നെ വ്യാപാരം കുറച്ചു. നിലവില്‍ അവര്‍ എണ്ണയുടെ ഏകദേശം 38 ശതമാനം വാങ്ങിയിരുന്നു. ഇനി അവർ അത് ചെയ്യില്ലെന്നും" ട്രംപ് കൂട്ടിച്ചേർത്തു. യുക്രെയിനിലെ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യയുമായി നിലവില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ സമ്മർദത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിൻ്റെ പരാമർശം. മോസ്കോയുടെ സൈനിക നടപടിക്ക് ഇന്ധനം നൽകുന്നതായും പാശ്ചാത്യ രാജ്യങ്ങൾ അവകാശപ്പെടുന്നു.

ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ രംഗത്ത് വന്നിരുന്നു. ഊർജ്ജ സ്രോതസുകൾ ദേശീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജയ്‌സ്വാൾ മറുപടി നല്‍കി.

"ഇന്ത്യ എണ്ണയുടെയും വാതകത്തിൻ്റെയും ഒരു പ്രധാന ഇറക്കുമതിക്കാരനാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിൻ്റെ താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുൻഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണമായും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്ഥിരതയുള്ള ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുന്നത് ഞങ്ങളുടെ ഊർജ്ജ നയത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളാണ്," രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

യുഎസിനെ സംബന്ധിച്ചിടത്തോളം നിരവധി വർഷങ്ങളായി ഊർജ്ജ സംഭരണം വിപുലീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിൽ നിലവിലെ ഭരണകൂടം താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:പഞ്ചാബിൽ അമൃത്സർ-സഹർസ ഗരീബ് രഥ് എക്‌സ്‌പ്രസിൽ തീ പിടുത്തം; യാത്രക്കാരന് പരിക്ക്