നാവികസേനയുടെ യുഎവി തകര്‍ന്നു വീണു; അപകടം ആളൊഴിഞ്ഞയിടത്ത്
സാങ്കേതിക തകരാറുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

Published : July 9, 2026 at 10:36 AM IST
ഗാന്ധിനഗര്‍: ഗുജറാത്തിലെ പോര്‍ബന്തറില്‍ നാവികസേനയുടെ യുഎവി (Unmanned Aerial Vehicle) തകര്‍ന്നു വീണു. സമുദ്ര സുരക്ഷയ്ക്കായി നാവികസേനയിൽ ഉൾപ്പെടുത്തിയ ഡ്രോൺ വിമാനമായ ഹെർമിസ്-900 സ്റ്റാർലൈനറാണ് തകര്‍ന്നത്. സാങ്കേതിക തകരാറുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ധരംപൂരിലെ ജനത്തിരക്കില്ലാത്ത മേഖലയിലാണ് അപകടം. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. പരിശീലന പറക്കലിനിടെയാണ് സംഭവം. യുഎവി നിലംപതിച്ചതിന് പിന്നാലെ നാവികസേന ഉദ്യോഗസ്ഥരും ധരംപൂര്‍ പൊലീസും സ്ഥലത്തെത്തി. സുരക്ഷാ ഏജൻസികൾ യുഎവിയുടെ അവശിഷ്‌ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവം ധരംപൂര്‍ നിവാസികളില്‍ ആശങ്കയുണ്ടാക്കി.
SpokespersonNavy (@indiannavy) posts, "Indian Navy confirms the crash of Uncrewed Aerial Vehicle Drishti-10, off Porbandar airfield during a training sortie this afternoon. NO INJURY OR LOSS OF LIFE has been reported on ground. The cause of the incident is being investigated." pic.twitter.com/VEp8uF3W2y
— Press Trust of India (@PTI_News) July 8, 2026
'നാവിക സേനയുടെ ആളില്ലാ വിമാനം പോര്‍ബന്തര്‍ വ്യോമതാവളത്തിന് സമീപം തകര്‍ന്നുവെന്ന്' നാവിക സേന വക്താവ് എക്‌സില്‍ കുറിച്ചു. 'സംഭവത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. അപകട കാരണം അന്വേഷിച്ച് വരികയാണെന്നും' അദ്ദേഹം കുറിപ്പില്‍ പറയുന്നു.
Also read: കള്ളാടിയിലെ മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, തെരച്ചില്‍ ഊര്‍ജിതം

