ETV Bharat / bharat

ശക്തമായ പര്‍വതക്കാറ്റും ദുർഘടമായ മഞ്ഞുമലയും; 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

നൺകുൻ മലനിരകളിൽ 18,600 കുത്തനെയുള്ള പർവത ചരിവിൽ ഹെലികോപ്റ്റർ ഇറക്കി. ശക്തമായ കാറ്റിനെയും വളരെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയെയും മറികടന്നു, പരിക്കേറ്റയാളെ വിജയകരമായി എയര്‍ ലിഫ്‌റ്റ് ചെയ്‌തു.

INDIAN ARMY AVIATION  INDIAN ARMY AVIATION RESCUE NUN KUN  NUN KUN MOUNTAIN RESCUE  HIGH ALTITUDE RESCUE INDIAN ARMY
Indian Army aviation pilots execute a high-altitude rescue at 18,600 feet near Nun Kun (X@firefurycorps)
author img

By ETV Bharat Kerala Team

Published : August 30, 2026 at 12:17 PM IST

2 Min Read
Choose ETV Bharat

ശ്രീനഗർ: മരണമുനമ്പിൽ കാവൽ മാലാഖമാരായി ഇന്ത്യൻ സൈന്യം! കൺമുന്നിൽ ആഞ്ഞടിക്കുന്ന ശക്തമായ പർവതക്കാറ്റ്, കാൽതെറ്റിയാൽ പാതാളത്തിലേക്ക് പതിക്കുന്ന കുത്തനെയുള്ള മഞ്ഞുമല, ശ്വാസമെടുക്കാൻ പോലും പ്രകൃതി അനുവദിക്കാത്ത 18,600 അടി ഉയരം. ലഡാക്കില്‍ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന ട്രക്കറുടെ ജീവൻ രക്ഷിക്കാൻ ലഡാക്കിലെ നൺകുൻ മലനിരകളിലേക്ക് ഇന്ത്യൻ ആർമി ഏവിയേഷൻ പൈലറ്റുമാർ പറന്നിറങ്ങിയത് ഭൂപ്രകൃതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു. പ്രകൃതി മരണക്കെണിയൊരുക്കിയ മഞ്ഞുമലയിൽ ഹെലികോപ്റ്ററിൻ്റെ ഒരു വീൽ മാത്രം കുത്തി നിർത്തി അവർ ആ ധീരമായ രക്ഷാദൗത്യം പൂർത്തിയാക്കുമ്പോൾ വീണ്ടും തെളിഞ്ഞത് ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത അസാധ്യ കരുത്താണ്.

ഉയർന്ന ഉയരവും നേർത്ത വായുവും ഹെലികോപ്റ്ററിൻ്റെ എഞ്ചിൻ പ്രകടനത്തെയും റോട്ടർ ലിഫ്റ്റിനെയും ഗണ്യമായി കുറച്ചു. ഹെലികോപ്‌റ്ററിൻ്റെ ഇടുങ്ങിയ ജനാലയിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും പകൽ വെളിച്ചം മങ്ങിയനിലയില്‍ കാണപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയുടെ ഏവിയേഷൻ പൈലറ്റുമാർ പരാജിതരാകാന്‍ തയ്യാറായിരുന്നില്ല. സൗകര്യമില്ലാത്ത കുത്തനെയുള്ള മലഞ്ചെരുവിൽ അതീവ അപകടകരമായ വൺ-സ്‌കിഡ് ലാൻഡിങ് നടത്തുകയായിരുന്നു. അസാധ്യമെന്ന് തോന്നിയ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സേനയുടെ കൃത്യതയ്ക്കും ധീരതയ്ക്കും അഭിനന്ദനപ്രവാഹമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹെലികോപ്റ്ററിന്‍റെ ഭാരം പരമാവധി കുറച്ചാണ് ഈ അതിസാഹസിക രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഇന്ധനം മാത്രം നിറച്ചു. ഇത് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനും വിദൂര സ്ഥലത്ത് നിന്ന് സുരക്ഷിതമായി മടങ്ങാനും ആവശ്യമായ ദൂരം നിലനിർത്താൻ ക്രൂവിന് സാധിച്ചു. മലഞ്ചെരുവായതിനാൽ വണ്‍-സ്‌കിഡ് ലാൻഡിങ് നടത്തിയാണ് പരിക്കേറ്റയാളെ ഹെലികോപ്റ്ററിലേക്ക് കയറ്റിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്‌തു. പരിക്കേറ്റയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ധീര രക്ഷാപ്രവര്‍ത്തനത്തിൻ്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. "നൺ കുനിനടുത്ത് 18,600 അടി ഉയരത്തിൽ ലാൻഡിങ് സ്ഥലവും ശക്തമായ കാറ്റും ഇല്ലാത്ത വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചരിവിൽ നിന്ന് ഇന്ത്യൻ ആർമി ഏവിയേഷൻ പൈലറ്റുമാർ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ നീക്കം ചെയ്‌ത് പരിമിതമായ ഇന്ധനം വഹിച്ചുകൊണ്ട് ഹെലികോപ്റ്റർ ഭാരം കുറച്ചതോടെ അസാധാരണമായ കൃത്യതയോടെയും ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും ഒഴിപ്പിക്കൽ നടത്തി" ഇന്ത്യന്‍ ആര്‍മി എക്‌സില്‍ കുറിച്ചു.

അപകടസ്ഥലത്ത് എത്തിയ ശേഷം ക്രൂവിന് ശക്തമായ പർവതക്കാറ്റും ദുര്‍ഘടമായ ചരിവും വെല്ലുവിളിയായി. ലാൻഡ് ചെയ്യാൻ അനുയോജ്യമായ സ്ഥലമില്ലാത്തതിനാൽ പൈലറ്റുമാർ ഒരു സ്‌കിഡ് പർവത ചരിവിൽ സ്‌പർശിച്ചുകൊണ്ട് ഹെലികോപ്റ്ററിനെ ശ്രദ്ധാപൂർവം ലാന്‍ഡ് ചെയ്‌തു. തുടർന്ന് ജീവനക്കാർ രോഗിയെ വേഗത്തിൽ സുരക്ഷിതമാക്കി അപകടകരമായ ഭൂപ്രദേശത്ത് നിന്ന് പുറത്തെത്തിച്ചുവെന്ന് സൈന്യം എക്‌സില്‍ കുറിച്ചു.

Also Read:റോബോട്ടുകൾ കാക്കും താളിയോലകൾ; ലോകവേദിയിൽ ഇന്ത്യയെ നയിക്കാൻ മലയാളി പെൺകുട്ടികൾ!