ETV Bharat / bharat

വെനിസ്വേലയ്‌ക്കെതിരായ യുഎസ് നടപടി: ഇന്ത്യയ്ക്ക് സാമ്പത്തിക ആഘാതം ഉണ്ടാകില്ലെന്ന് ജിടിആര്‍ഐ; മോദിയെ വെല്ലുവളിച്ച് അസദുദ്ദീൻ ഒവൈസി

വെനിസ്വേലയിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല, ആക്രമണം എണ്ണയ്ക്ക് വേണ്ടിയെന്നും ജിടിആര്‍ഐ. 26/11 ഭീകരാക്രമണം നടത്തിയവരെ പിടികൂടന്‍ മോദിക്ക് കഴിയില്ലേയെന്ന് ഒവൈസി

US MILITARY ACTION IN VENEZUELA  GTRI  INDIA TRADE WITH VENEZUELA  Asaduddin Owais
GTRI logo (X@GTRI_official)
author img

By ETV Bharat Kerala Team

Published : January 4, 2026 at 6:14 PM IST

3 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: വെനിസ്വേലയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ വാണിജ്യത്തെ ബാധിക്കില്ലെന്ന് ഗവേഷണ ഗ്രൂപ്പായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് പ്രസ്‌താവിച്ചു. ഇന്ത്യയ്ക്ക് സാമ്പത്തികമായോ ഊർജ്ജപരമായോ ആഘാതം സൃഷ്‌ടിക്കില്ലെന്നും ജിടിആർഐ വ്യകാതമാക്കി.

"ഇന്ത്യയ്ക്ക് വെനിസ്വേലയുമായി കുറഞ്ഞ വ്യാപാരമാണുള്ളത്. അതുപോലെ നിലവിലുള്ള ഉപരോധ നിയന്ത്രണങ്ങളും വാണിജ്യത്തെ കുറച്ചിരുന്നു. അതുകൊണ്ട് വെനിസ്വേലയിലെ നിലവിലെ സംഭവവികാസങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലോ ഊർജ്ജ സുരക്ഷയിലോ അർത്ഥവത്തായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല" ജിടിആർഐ അവകാശപ്പെട്ടു.

വ്യക്തത വരുത്തി ജിടിആർഐ

അസംസ്‌കൃത വസ്‌തുക്കൾക്കും ഊർജ്ജ വിഭവങ്ങൾക്കും വേണ്ടിയുള്ള ആക്രമണങ്ങള്‍ വരും വർഷങ്ങളിൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ജിടിആർഐ അഭിപ്രായപ്പെട്ടു. യുഎസ് വെനിസ്വേലയില്‍ ആക്രമണം നടത്തിയതിൻ്റെ പ്രധാന കാരണം എണ്ണയുടെ നിയന്ത്രണം ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ജിടിആർഐ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകത്തിലെ എണ്ണ ശേഖരത്തിൻ്റെ ഏകദേശം 18 ശതമാനം വെനിസ്വേലയുടെ കൈവശമാണുള്ളത്. സൗദി അറേബ്യയേക്കാൾ (ഏകദേശം 16 ശതമാനം), റഷ്യയേക്കാൾ (ഏകദേശം 5-6 ശതമാനം), യുഎസിനെക്കാള്‍ (ഏകദേശം 4 ശതമാനം) കൂടുതലാണ് വെനിസ്വേലയിലെ എണ്ണ ശേഖരം.

യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാറുകളിൽ നേരത്തെ ഒപ്പുവച്ചുവെന്ന് ജിടിആര്‍ഐ പറഞ്ഞു. ഇതോടെയാണ് വെനിസ്വേലയുടെ നിയന്ത്രണം ഏറ്റെടുക്കാനായി യുഎസ് ആക്രമണം അഴിച്ച് വിട്ടത്.

ഇന്ത്യ- വെനിസ്വല ഉഭയകക്ഷി ബന്ധം

2000- 2010 വരെയുള്ള കാലഘട്ടങ്ങളില്‍ ഇന്ത്യ വെനിസ്വേലൻ ക്രൂഡിൻ്റ പ്രധാന കസ്റ്റമറായിരുന്നുവെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു. ഒഎൻജിസി വിദേശ് പോലുള്ള ഇന്ത്യൻ സ്ഥാപനങ്ങൾ ഒറിനോകോ ബെൽറ്റിൽ ഉയർന്ന ഓഹരികൾ കൈവശം വച്ചിരുന്നു. യുഎസ് ഉപരോധങ്ങൾ കാരണം 2019 മുതൽ ഇന്ത്യ വെനിസ്വേല ഉഭയകക്ഷി ബന്ധം കുത്തനെ ദുർബലമായി. ഇതോടെ വെനിസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കുറച്ചുവെന്ന് ജിടിആര്‍ഐ വ്യക്തമാക്കി.

ഇതോടെ ഇന്ത്യയ്ക്ക് വെനിസ്വേലയുമായുള്ള ബന്ധം കുറഞ്ഞുവെന്ന് ജിടിആര്‍ഐ ഞായറാഴ്‌ച പുറത്തിക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. 2024-25 ൽ വെനിസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി വെറും 3645 ലക്ഷം യുഎസ് ഡോളറായിരുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.

" 2024-25 ൽ 2553 ലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്‌തത് . 2023-24 ലെ 140 കോടി യുഎസ് ഡോളറിൽ നിന്ന് 81.3 ശതമാനം കുറവ്. വെനിസ്വേലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മിതമായിരുന്നു. 953 ലക്ഷം യുഎസ് ഡോളറായിരുന്നു, ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെ 414 ലക്ഷം യുഎസ് ഡോളറാണ്" ജിടിആര്‍ഐ പറയുന്നു.

ട്രംപിന് കഴിയുമെങ്കില്‍ മോദിക്ക് കഴിയില്ലെ? അസദുദ്ദീൻ ഒവൈസി

വെനിസ്വേലയില്‍ ആക്രണങ്ങള്‍ നടക്കവെ പാകിസ്ഥാനിൽ സമാനമായ ഒരു ഓപ്പറേഷൻ നടത്താൻ പ്രധാനമന്ത്രിയോട് വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ട്രംപിന് കഴിയുമെങ്കില്‍ പാകിസ്ഥാനിലേക്ക് പോയി 26/11 ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെ പിടികൂടന്‍ മോദിക്ക് കഴിയില്ലേയെന്ന് ഒവൈസി ചോദിച്ചു.

"ഇന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സൈന്യം വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടി. അദ്ദേഹത്തിൻ്റെ രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയതായി ഞങ്ങൾ കേട്ടു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് മഡുറോയെ സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് (പ്രധാനമന്ത്രി മോദിക്ക്) പാകിസ്ഥാനിലേക്ക് പോയി 26/11 ഭീകരാക്രമണത്തിൻ്റെ സൂത്രധാരനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും" ഒവൈസി പറഞ്ഞു.

'മോദിയുടെ സഹോദരിയെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കുക'

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‌തഫിസുർ റഹ്മാനെ ഐപിഎൽ 2026 ൽ നിന്ന് ഒഴിവാക്കിയതിലും ഒവൈസി വിമര്‍ശനം നടത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെ അതിക്രമം നിലനില്‍ക്കെയാണ് പരമാര്‍ശം. “ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതായി അവർ പറയുന്നു. അതിനാൽ മോദിയുടെ സഹോദരിയായി ഇവിടെ ഇരിക്കുന്ന സ്ത്രീയെ കൈമാറുക” ഒവൈസി പറഞ്ഞു.

Also Read:"സമാധാന ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കും"; വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ