ETV Bharat / bharat

ഐക്യരാഷ്‌ട്രസഭയുടെ ഒന്‍പതാമത് ഉപഭോക്തൃ സംരക്ഷണ വിദഗ്ദ്ധരുടെ യോഗത്തില്‍ ഇന്ത്യ ആധ്യക്ഷം വഹിക്കും

ഐക്യരാഷ്‌ട്രസഭ വാണിജ്യ വികസന വിഭാഗമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

GROUP OF EXPERTS SESSION  INDIA CHAIRS IGE CMEETING  IGE CONSUMER PROTECTION MEETING  INDIA AT UN
Consumer Affairs Secretary Nidhi Khare will preside over the deliberations as consumer protection session is organised by UNCTAD (IANS)
author img

By ETV Bharat Kerala Team

Published : July 5, 2026 at 8:31 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: ഉപഭോക്തൃസംരക്ഷണ നിയമ-നയ അന്തരാഷ്‌ട്ര വിദഗ്ദ്ധരുടെ ഒന്‍പതാമത് സമ്മേളനത്തില്‍ ഇന്ത്യ അധ്യക്ഷത വഹിക്കും. ജനീവയിലെ പലൈസ് ഡെസ് നേഷന്‍സില്‍ ഈയാഴ്‌ചയാണ് സമ്മേളനമെന്നും ഉപഭോക്തൃകാര്യമന്ത്രാലയം അറിയിച്ചു.

Also Read: നൃത്തവും സംഗീതവും ആയോധന കലയും ഒത്തുച്ചേർന്ന മാധുര്യം! കലയുടെ ലോകത്തേക്ക് ചുവട് വച്ച് വിദ്യാർത്ഥികൾ; ശ്രേഷ്‌ഠ പെർഫോമിംഗ് ആർട്‌സിന് എട്ട് വയസ്

ഐക്യരാഷ്‌ട്രസഭ വാണിജ്യവികസന(UNCTAD)മാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അംഗരാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഉപഭോക്തൃസംരക്ഷണ അധികൃതരും വിദ്യാഭ്യാസ വിദഗ്ദ്ധരും മറ്റ് പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഈ മേഖലയില്‍ ഉടലെടുത്ത് കൊണ്ടിരിക്കുന്ന മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും ഉപഭോക്തൃകാര്യഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉപഭോക്തൃ സംരക്ഷണത്തിനായി ഐക്യരാഷ്‌ട്രസഭയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള അന്തര്‍ സര്‍ക്കാര്‍ വിദഗ്ദ്ധസംഘം(ഐജിഇ) ആണിത്. ഉപഭോക്തൃനിയമം-നയം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമായി രൂപീകരിച്ചിട്ടുള്ള കൂട്ടായ്‌മയാണ് ഇതെന്നും മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ ആറ് മുതല്‍ എട്ട് വരെ നടക്കുന്ന സമ്മേളനത്തില്‍ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി നിധി ഖരെ അധ്യക്ഷത വഹിക്കും. ഉപഭോക്തൃസംരക്ഷണത്തില്‍ ആഗോള മുന്‍ഗണനാ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

ഐക്യരാഷ്‌ട്ര പൊതുസഭ 2025 ഡിസംബറില്‍ സ്വീകരിച്ച ഉപഭോക്തൃ ഉത്പന്ന സുരക്ഷയെക്കുറിച്ചുള്ള തത്വങ്ങള്‍ക്ക് യോഗത്തില്‍ തുടക്കം കുറിക്കും.

എന്ത് കൊണ്ട് തത്വങ്ങള്‍ എന്നതിനെക്കുറിച്ചും ഉന്നതതല ചര്‍ച്ചയുണ്ടാകും. ഇതിന് പുറമെ ഐക്യരാഷ്‌ട്രസഭയുടെ ഉപഭോക്തൃസംരക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപഭോക്തൃ വിവരവിദ്യാഭ്യാസം, സുസ്ഥിര ഉപഭോഗം, ആഗോളവിപണിയില്‍ ഉപഭോക്തൃനിയമം നടപ്പാക്കല്‍, അതിര്‍ത്തി കടന്നുള്ള ഉപഭോക്തൃ തര്‍ക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും.

അര്‍ജന്‍റീനയുടെ ഉപഭോക്തൃ സംരക്ഷണ നിയമവും നയവും പരിശോധിക്കും. അടുത്തിടെയുണ്ടായ നിയമ, സ്ഥാപന വികസനവും ശേഷി നിര്‍മ്മിതി ശ്രമങ്ങളും ചര്‍ച്ചയാകും. റിപ്പോര്‍ട്ട് അംഗീകരിക്കും മുമ്പ് അടുത്ത സമ്മേളനത്തിനുള്ള അജണ്ടയും നിശ്ചയിക്കും.

അതിര്‍ത്തി കടന്നുള്ള ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശേഷിയാണ് ഇത്തരമൊരു യോഗത്തില്‍ അധ്യക്ഷ പദവി സമ്മാനിച്ചതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍ നമ്പറും ഇതിന്‍റെ ആദ്യ മാതൃകയും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുള്ളത്.

ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാനുള്ള ഇജാഗ്രതി എന്ന നിര്‍മ്മിത ബുദ്ധി സഹായത്തോടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമും മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി തന്നെ പരാതികളുടെ നിയമനടപടികള്‍ നടത്താനും ഇലക്‌ട്രോണിക്കായി തന്നെ ഇതിന്‍റെ രേഖകള്‍ കൈപ്പറ്റാനും സാധിക്കും.

കഴിഞ്ഞ പതിനാല് മാസത്തിനിടെ ദേശീയ ഉപഭോക്തൃ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ വഴി 91.77 കോടി രൂപ 36 മേഖലകളിലായി തിരിച്ച് നല്‍കാനായി.