ഇന്ത്യ-വെനസ്വേല ബന്ധം ശക്തമാവുന്നു; മോദിയും ഡെൽസി റോഡ്രിഗസും തമ്മിൽ നിർണായക ചർച്ച, ഊര്‍ജ സഹകരണം ലക്ഷ്യം
ഊർജസുരക്ഷ ഉറപ്പാക്കാൻ പുതിയ വഴികൾ തേടി ഇന്ത്യ.എണ്ണമേഖലയ്ക്ക് പുറമെ ഖനനം, നിർണായക ധാതുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, വാഹന നിർമ്മാണം എന്നീ മേഖലകളിലും ഇന്ത്യൻ കമ്പനികൾക്ക് വെനസ്വേലയിൽ നിക്ഷേപ സാധ്യത തുറന്നു

Published : June 4, 2026 at 4:44 PM IST
|Updated : June 4, 2026 at 5:10 PM IST
ന്യൂഡൽഹി: ആഗോള എണ്ണവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങൾ സജീവമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസും തമ്മിൽ ന്യൂഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണവിതരണം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ഡെൽസി റോഡ്രിഗസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കറുയുമായും കൂടിക്കാഴ്‌ച നടത്തി. കൂടാതെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായും ചർച്ച നടത്തും. ഇന്ത്യയിലെ ഊർജ, ഫാർമ, ഓട്ടോമൊബൈൽ മേഖലയിലെ വിവിധ സ്ഥാപനങ്ങളും അവർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ രുദ്രേന്ദ്ര ടണ്ടന്റെ വാക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണ രാജ്യമായി മാറിയിട്ടുണ്ട്. ആഗോള വിതരണ പ്രതിസന്ധികൾക്കിടയിൽ ഊർജസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പുതിയ സ്രോതസുകളെ സജീവമായി തേടുകയാണ്. അതിൽ വെനസ്വേലയ്ക്ക് നിർണായക സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Delhi | Prime Minister Narendra Modi holds talks with Venezuela Acting President Delcy Eloína Rodríguez Gómez at Hyderabad House.
— ANI (@ANI) June 4, 2026
President Delcy Gómez, who is on a five-day visit to India, arrived in New Delhi yesterday.
(Source: DD News) pic.twitter.com/zoX1pyPmGV
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു
ഇന്ത്യയുടെ എണ്ണ വ്യാപാരം ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിൽ ഏകദേശം പകുതിയോളം എണ്ണയും കടന്നുപോകുന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇറാനുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ഈ പാതയെ ബാധിച്ചതോടെ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്കും ശ്രദ്ധ തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വെനസ്വേലയുമായുള്ള ബന്ധം കൂടുതൽ പ്രാധാന്യം നേടുന്നത്.
നിക്ഷേപത്തിനും വ്യാപാരത്തിനും പുതിയ അവസരങ്ങൾ
എണ്ണമേഖലയ്ക്ക് പുറമെ ഖനനം, നിർണായക ധാതുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, വാഹന നിർമ്മാണം എന്നീ മേഖലകളിലും ഇന്ത്യൻ കമ്പനികൾക്ക് വെനസ്വേലയിൽ നിക്ഷേപ സാധ്യതകൾ കണ്ടെത്താനുള്ള ചർച്ചകൾ നടന്നു. ഭാവിയിൽ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ വിപുലമാകുമെന്നാണ് വിലയിരുത്തൽ.
MEA Spokesperson Randhir Jaiswal PM shares photos of PM Narendra Modi's meeting with Acting President Delcy Rodríguez of Venezuela today on 'X'.
— ANI (@ANI) June 4, 2026
He says, " the leaders reviewed the full spectrum of bilateral relations and explored new avenues of cooperation in energy, trade,… pic.twitter.com/iCQKCJ90o0
എന്തുകൊണ്ട് ഈ കൂടിക്കാഴ്‌ച പ്രധാന്യമർഹിക്കുന്നു
- ഹോർമുസ് പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് പുതിയ എണ്ണസ്രോതസുകൾ ഉറപ്പാക്കാം.
- വെനസ്വേലയിൽ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും.
- ഊർജസുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തന്ത്രത്തിൽ നിർണായക മുന്നേറ്റം.
- പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ഇറക്കുമതി തടസ്സങ്ങൾ ഇല്ലാതെ നടക്കും
Also read: ജി7 ഉച്ചകോടിക്കായി ട്രംപ് ഫ്രാൻസിലേക്ക്; ചർച്ചയാവുക ഇറാൻ പ്രതിസന്ധി

