ETV Bharat / bharat

കേരളത്തിൻ്റെ സ്വന്തം കൂടിയാട്ടവും മുടിയേറ്റും; യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക സമ്മേളനത്തിന് ചെങ്കോട്ടയില്‍ തുടക്കം

സംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതിൻ്റെയും ആഘോഷിക്കേണ്ടതിൻ്റെയും പ്രാധാന്യം മുൻനിർത്തി യുനെസ്കോയുടെ 20-ാമത് സാംസ്‌കാരിക പൈതൃക സമ്മേളനം.

RED FORT NEW DELHI  UNESCO  UNESCO CULTURAL HERITAGE MEET  INDIA CULTURAL HERITAGE MEET 2025
UNESCO (IANS)
author img

By ETV Bharat Kerala Team

Published : December 8, 2025 at 2:09 PM IST

4 Min Read
Choose ETV Bharat

ന്യൂഡൽഹി: യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക സമ്മേളനത്തിന് തുടക്കം. ഇന്ന് (ഡിസംബർ 08) രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലാണ് 20-ാമത് സാംസ്‌കാരിക പൈതൃക സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ യുനെസ്കോ പാനൽ സെഷനാണിത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സഹകരണത്തോടെയുള്ള പൈതൃക സമ്മേളനം ഡിസംബർ 13 ശനിയാഴ്‌ച വരെയാണ് നടക്കുന്നത്.

കേരളത്തിലെ കൂടിയാട്ടം മുതല്‍ ഗുജറാത്തിലെ ഗര്‍ബ വരെയുള്ള 15 ഇന്ത്യൻ സംസ്‌കാര പൈതൃകങ്ങള്‍ യുനെസ്കോ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതിൻ്റെയും ആഘോഷിക്കേണ്ടതിൻ്റെയും പ്രാധാന്യം മുൻനിർത്തിയാണ് സമ്മേളനം. പാരമ്പര്യങ്ങൾ, പ്രാദേശിക കരകൗശല വസ്‌തുക്കൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്ത് നിലവിലുള്ളതും അന്യം നിന്നുപോയതുമായ പൈതൃകത്തെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ലക്ഷ്യമിടുന്നു. അതു വഴി അവയ്‌ക്ക് ആഗോള പിന്തുണ ലഭ്യമാകുന്നു.

'അദൃശ്യ പൈതൃകത്തിൻ്റെ മാസ്റ്റർപീസ്' കൂടിയാട്ടം

കേരളത്തിലെ ഒരു പരമ്പരാഗത കലാരൂപമാണ് കൂടിയാട്ടം. പുരാതന സംസ്‌കൃത നാടകവേദിയുടെ ഘടകങ്ങളും സംഘകാലഘട്ടത്തിലെ പുരാതന കലയായ കൂത്തും ഇത് സംയോജിപ്പിക്കുന്നു. ഏകദേശം 2000 വർഷങ്ങൾ പഴക്കമുള്ള കൂടിയാട്ടം യുനെസ്കോ 'അദൃശ്യ പൈതൃകത്തിൻ്റെ മാസ്റ്റർപീസ് ' ആയി നാമകരണം ചെയ്‌തിട്ടുണ്ട്.

ഇന്ത്യയുടെ പുരാതന പ്രകടന കലകളെ സംരക്ഷിക്കുന്നതിനും സാംസ്‌കാരിക മൂല്യത്തിനും വേണ്ടി 2008 ലാണ് യുനെസ്കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇതും ഉൾപ്പെട്ടത്. പരമ്പരാഗതമായി കൂത്തമ്പലം എന്നറിയപ്പെടുന്ന ക്ഷേത്ര നാടക വേദികളിൽ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപം ആയിരുന്നതിനാൽ കൂടിയാട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

2010-ൽ മുടിയേറ്റിന് യുനെസ്‌കോ അംഗീകാരം

സാംസ്‌കാരിക പ്രാധാന്യവും പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനുമായി 2010-ൽ മുടിയേറ്റിനെ യുനെസ്കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ആചാരം, നൃത്തം, കഥപറച്ചിൽ എന്നിവയുടെ അതുല്യമായ സംയോജനത്തിനാണ് യുനെസ്കോ മുടിയേറ്റിന് അംഗീകാരം നൽകിയത്.

മുടിയേറ്റിൻ്റെ പ്രകടനം ഒരു കലാപരമായ ആവിഷ്‌കാരം മാത്രമല്ല, പ്രാദേശിക സമൂഹത്തെ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്ന ഒരു ആത്മീയ ആചാരം കൂടിയാണ്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മുടിയേറ്റ് നൃത്തരൂപം പരമ്പരാഗതമായി അവതരിപ്പിക്കുന്നു.

ഗവേഷണം, ടൂറിസം എന്നിവ ലക്ഷ്യം

ഇന്ത്യയുടെ ഗവേഷണം, ടൂറിസം എന്നിവ ആകർഷിക്കുക എന്നത് കൂടിയാണ് സമ്മേളനത്തിൻ്റെ ഡൽഹിയിൽ തുടക്കമിട്ട സാംസ്‌കാരിക പൈതൃകത്തിൻ്റെ ലക്ഷ്യം. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിൻ്റെ വാർഷിക കൺവെൻഷൻ 2003 ഒക്ടോബർ 17 നാണ് അംഗീകരിച്ചത്. പാരിസിൽ നടന്ന 32-ാമത് പൊതുസമ്മേളനത്തിൽ യുനെസ്കോ കൺവെൻഷൻ അംഗീകരിച്ചതായി പ്രസ്‌താവനയിൽ പറയുന്നു.

ആഗോളവൽക്കരണം, സാമൂഹിക മാറ്റം, പരിമിതമായ വിഭവങ്ങൾ എന്നിവ സാംസ്‌കാരിക പാരമ്പര്യങ്ങൾക്ക് ഭീഷണിയാകുന്നുവെന്നതായിരുന്നു 2003 ൽ നടന്ന യുനെസ്കോ സമ്മേളനത്തിൻ്റെ പ്രധാന ചർച്ചാ വിഷയം. സംസ്‌കാരം, കലകൾ, ആചാരങ്ങൾ, കരകൗശലവസ്‌തുക്കൾ എന്നിവ കൂടുതലായി ഭീഷണി നേരിടുന്നുവെന്ന ആഗോള ആശങ്കകൾ ചർച്ച ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ആഗോള പ്രതിബദ്ധത കൺവെൻഷൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സഹകരണം, പിന്തുണ, അംഗീകാരം എന്നീ സംവിധാനങ്ങൾ ഔപചാരികമായി പ്രഖ്യാപിച്ചു. രാജ്യം മൂന്ന് തവണ യുനെസ്കോ ഇൻ്റർഗവൺമെൻ്റൽ കമ്മിറ്റിയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് എന്ന് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രസ്‌താവനയിൽ പറഞ്ഞു. യുനെസ്കോയുടെ സാംസ്‌കാരിക പൈതൃക പട്ടികകൾക്കും തുടർന്നുള്ള ഇൻ്റർഗവൺമെൻ്റൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും കണ്‍വെൻഷനില്‍ ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇൻ്റർഗവൺമെൻ്റൽ കമ്മിറ്റി സമ്മേളനത്തിലെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും അംഗരാജ്യങ്ങളിലുടനീളം അവ നടപ്പാക്കുകയും ചെയ്യുന്നു. ഇത് നിറവേറ്റുന്നതിന് കമ്മിറ്റി 2003 മുതൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൺവെൻഷൻ മുന്നോട്ട് ലക്ഷ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അത് നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിൻ്റെ ചുമതല.

സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള മികച്ച രീതികളെക്കുറിച്ച് മാർഗനിർദേശം നൽകുകയും നടപടികൾ എടുക്കുകയും ചെയ്യുന്നു. ഫണ്ടുകളുടെ മേൽനോട്ടം, പുതിയ പദ്ധതികൾ എന്നിവ പൊതുസഭയിൽ സമർപ്പിക്കുകയും ചെയ്യുന്നു. കൺവെൻഷൻ്റെ വ്യവസ്ഥകൾക്കും ഡ്രാഫ്റ്റുകൾക്കും അനുസൃതമായി കമ്മിറ്റി പ്രവർത്തിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

ആറ് ദിവസം നടക്കുന്ന 20-ാമത് സെഷനിൽ ഡോക്യുമെൻ്റേഷൻ, ഇൻവെൻ്ററി, പ്രത്യേകിച്ച് യുവാക്കൾക്കും ഭാവി തലമുറകൾക്കും കൂടുതൽ പ്രചോദനകരമാകുന്ന തരത്തിലുള്ള സെഷനുകൾ എന്നിവ ആഗോള ശ്രദ്ധ ആകർഷിക്കാൻ ഇന്ത്യയെ സഹായിക്കും.

സാംസ്‌കാരിക നയതന്ത്രത്തിനായി വേദി ഉപയോഗിക്കാനും ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നത, പൈതൃകം, വൈവിധ്യം എന്നിവ ആഗോള തലത്തിൽ അവതരിപ്പിക്കാനും സാംസ്‌കാരിക മന്ത്രാലയം ലക്ഷ്യമിടുന്നുവെന്നും പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. പൈതൃക സംരക്ഷണവും സുസ്ഥിര വികസനവും ശക്തിപ്പെടുത്താൻ രാജ്യത്തെ സഹായിക്കുമെന്ന് ഈ സമ്മേളനം വാഗ്‌ദാനം ചെയ്യുന്നു.

ഇന്ത്യയിൽ യുനെസ്‌കോയുടെ (UNESCO) അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ടവ..

  • വൈദിക മന്ത്രോച്ചാരണ പാരമ്പര്യം (Tradition of Vedic Chanting) - ഇന്ത്യയിലുടനീളമുള്ള വൈദിക മന്ത്രങ്ങളുടെ വാചികമായ ആലാപനരീതി.
  • കൂടിയാട്ടം (Kutiyattam) - കേരളത്തിലെ പരമ്പരാഗത സംസ്കൃത നാടകവേദി.
  • രാംലീല (Ramlila) - രാമായണ കഥയെ അടിസ്ഥാനമാക്കി ഉത്തരേന്ത്യയിൽ അവതരിപ്പിക്കുന്ന പരമ്പരാഗത നാടകം.
  • രംമാൻ (Ramman) - ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയൻ പ്രദേശത്തെ ഒരു മതപരമായ ഉത്സവവും അനുഷ്ഠാന നാടകവും.
  • ഛൗ നൃത്തം (Chhau Dance) - കിഴക്കൻ ഇന്ത്യയിലെ (ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ) ആയോധന കലയും നാടോടി നൃത്തവും.
  • കാൽബെലിയ (Kalbelia) - രാജസ്ഥാനിലെ നാടോടി പാട്ടുകളും നൃത്തങ്ങളും.
  • മുടിയേറ്റ് (Mudiyettu) - കേരളത്തിലെ ഒരു അനുഷ്ഠാന നാടകവും നൃത്ത രൂപവും.
  • ലഡാക്കിലെ ബുദ്ധമത മന്ത്രോച്ചാരണം (Buddhist Chanting of Ladakh) - ലഡാക്കിലെ ബുദ്ധ സന്യാസിമാർ നടത്തുന്ന വിശുദ്ധ ഗ്രന്ഥങ്ങളുടെ ആലാപനം.
  • സങ്കീർത്തനം (Sankirtana) - മണിപ്പൂരിലെ താളമേളങ്ങളോടും നൃത്തത്തോടും കൂടിയുള്ള ഭക്തിഗാനാലാപനം.
  • ജൻഡിയാല ഗുരുവിന്റെ തത്തേരന്മാർ (Thatheras of Jandiala Guru) - പഞ്ചാബിലെ ജൻഡിയാല ഗുരുവിൽ നിന്നുള്ള പരമ്പരാഗത കൈത്തൊഴിലായ ചെമ്പ്, പിച്ചള പാത്ര നിർമ്മാണം.
  • നൗറൂസ് (Novruz) - പേർഷ്യൻ പുതുവർഷവും വസന്തത്തിൻ്റെ ആരംഭവും കുറിക്കുന്ന ഉത്സവം (പല രാജ്യങ്ങളുമായി പങ്കിടുന്ന പൈതൃകം).
  • യോഗ (Yoga) - ഇന്ത്യയുടെ പുരാതന ശാരീരിക, മാനസിക, ആത്മീയ പരിശീലനം.
  • കുംഭമേള (Kumbh Mela) - ഇന്ത്യയിലെ പുണ്യ നദിക്കരകളിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടക സംഗമം.
  • കൊൽക്കത്തയിലെ ദുർഗാ പൂജ (Durga Puja in Kolkata) - പശ്ചിമ ബംഗാളിലെ ഈ വാർഷികോത്സവം കലയെയും അനുഷ്ഠാനങ്ങളെയും ഒരുമിപ്പിക്കുന്നു.
  • ഗുജറാത്തിലെ ഗർബ (Garba in Gujarat) - നവരാത്രി കാലത്ത് അവതരിപ്പിക്കുന്ന നൃത്ത രൂപം.

Also Read: പാർലമെൻ്റ് ശീതകാല സമ്മേളനം; വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തില്‍ പ്രത്യേക ചർച്ച