ഒരു കാലത്ത് നക്‌സലിസത്തിൻ്റെ വിളനിലം, ഇന്ന് വിദ്യയുടേയും അറിവിൻ്റേയും; അറിയാം വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്ന ഗ്രാമത്തെ കുറിച്ച്!
ബിഹാറിലെ ഗയയിൽ നിന്ന് ഏകദേശം നൂറു കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖഡൗ എന്ന ഗ്രാമത്തിലെ സ്‌കൂളിനെ കുറിച്ച് അറിയാം വിശദമായി...

Published : February 24, 2026 at 8:45 PM IST
പട്‌ന: "ഇപ്പോൾ ഭയമില്ലാതെ ഇംഗ്ലീഷ് കൃത്യമായി സംസാരിക്കാൻ എനിക്കാകും. വളർന്ന് വരുമ്പോൾ എനിക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥനാകണം, എൻ്റെ മാതാപിതാക്കളുടെ സ്വപ്‌നം എനിക്ക് സഫലീകരിക്കണം. അവർ പഠിച്ചിട്ടില്ല, പക്ഷേ അവരുടെ സ്വപ്‌നവുമായി ഞാൻ പേരും പ്രശസ്‌തിയും നേടണം," ആഗ്രഹങ്ങളും സ്വപ്‌നങ്ങളും കുന്നോളമുള്ള വിദ്യാർഥികളായ പ്രിൻസ് കുമാറിൻ്റെയും പൂജാ കുമാരിയുടേയും വാക്കുകളാണിവ.
ദാരിദ്യത്തിൻ്റെയും കഷ്‌ടപ്പാടിൻ്റെയും നടുവിൽ നിന്നും കരകയറണമെന്നും പഠിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ വാക്കുകളാണ് ഇവരിലൂടെ പ്രതിഫലിച്ചത്. ഒരു കാലത്ത് നക്‌സലൈറ്റുകൾ അടക്കിവാണിരുന്ന പ്രദേശത്തിനും നാട്ടുകാർക്കും ഉണ്ടായ വ്യത്യാസമാണ് ഇവിടെ പ്രതിഫലിക്കുന്നത്.
റോഡോ മറ്റ് വാഹന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവിടുത്തെ കുട്ടികൾ സ്‌കൂളിലേയ്ക്കുൾപ്പെടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യാത്ര നടത്തുന്നത്. ബിഹാറിലെ ഗയയിൽ നിന്ന് ഏകദേശം നൂറു കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖഡൗ എന്ന ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗ്രാമത്തിലുള്ള സർക്കാർ സ്‌കൂളും അവിടുത്തെ പ്രിൻസിപ്പലുമാണ് കുട്ടികളുടെ ഉന്നമനത്തിന് കാരണം. പിന്നാക്ക അവസ്ഥയിൽ നിന്നും വരുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഒരു കാരണവശാലും നഷ്‌ടപ്പെടരുതെന്ന പ്രിൻസിപ്പൽ പ്രമോദ്‌കുമാറിൻ്റെ ആഗ്രഹമാണ് ഇതിന് പിന്നിൽ.

"ഇമാംഗഞ്ച് ബ്ലോക്കിലാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിലെ എല്ലാ കുട്ടികളും പിന്നാക്ക പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അറിയില്ലായിരുന്നു. വളരെ കഷ്‌ടപ്പെട്ടാണ് പ്രദേശവാസികൾക്ക് അവബോധം നൽകുകയും കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തത്" പ്രിൻസിപ്പൽ പ്രമോദ്‌കുമാർ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിലൂടെ കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും സർക്കാർ ജോലി നേടാൻ സഹായിക്കുകയും കൂടുതൽ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും പ്രമോദ്‌കുമാർ കൂട്ടിച്ചേർത്തു.
നക്‌സലൈറ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ ഒരു കുട്ടി സ്‌കൂളിൽ എത്താൻ വൈകിയാലും അന്വേഷിക്കും. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പ്രദേശങ്ങളിലേയ്ക്ക് വളരെ പതിയേ എത്തുകയുള്ളൂ. അധ്യാപകർ കഠിനമാിയി പരിശ്രമിക്കുന്നുണ്ടെന്നും അധ്യാപകർ പറഞ്ഞു.

വിദ്യാർഥികൾക്കായി സ്‌കൂളിൽ മികച്ച പാഠ്യപാഠ്യേതര അവസരങ്ങളാണ് ഒരുക്കുന്നതെന്ന് വിവിധ ഉദ്യോഗസ്ഥർ പറഞ്ഞു. "കുട്ടികൾക്ക് സ്‌കൂളിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരാറില്ല. അവർക്ക് വളരെയധികം പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടേയും അകമഴിഞ്ഞ പ്രോത്സാഹനം ഉള്ളതുകൊണ്ട് മാത്രമാണ് കുട്ടികൾ ഇപ്പോഴും പഠിക്കാനെത്തുന്നത്. ഞങ്ങളുടെ കുട്ടികളും പഠിച്ച് മികച്ച നിലയിൽ എത്തണമെന്ന ഞങ്ങൾ ആഗ്രഹിക്കുന്നു," രക്ഷിതാവായ അർജുൻ സിങ് ഭോക്ത വ്യക്തമാക്കി.

ഖരൗണിൽ നിലവിൽ പ്രൈമറി സ്‌കൂൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഹൈസ്‌കൂൾ ഇല്ലാത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. സമീപമുളള മിഡിൽ സ്‌കൂൾ വളരെ അകലെയാണ്. തൽഫലമായി, കുട്ടികൾക്ക് പഠനം ഉപേക്ഷിച്ച് വീട്ടുജോലികൾ ചെയ്യേണ്ടി വരുന്നു എന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ഗ്രാമത്തിൽ ഒരു മിഡിൽ സ്‌കൂൾ നിർമ്മിക്കണമെന്നും വിദ്യാഭ്യാസം തുടരണമെന്നുമാണ് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെടുന്നത്. അധികൃതരുടെ ഇടപെടലിനായി പ്രദേശവാസികൾ കാത്തിരിക്കുകയാണെന്നും വിവിധ വൃത്തങ്ങൾ പറഞ്ഞു.
ALSO READ: വിവരാവകാശത്തില്‍ നിന്ന് വിവര നിഷേധാവകാശത്തിലേക്ക്

