ETV Bharat / bharat

സമ്മര്‍ദ്ദമകറ്റാന്‍ പ്രണയിനിയുമായി ചെലവഴിക്കുക, ഇന്നത്തെ നിങ്ങളുടെ സൂര്യരാശി ഫലം വിശദമായി

അറിയാം നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം വിശദമായി.

HOROSCOPE  TODAY ZODIAC SIGN  HOROSCOPE PREDICTIONS TODAY  നിങ്ങളുടെ ജ്യോതിഷഫലം
Representative image (ETV Bahrat)
author img

By ETV Bharat Kerala Team

Published : January 8, 2026 at 6:57 AM IST

3 Min Read
Choose ETV Bharat

തീയതി: 08-01-2026 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു

തിഥി: കൃഷ്‌ണ പഞ്ചമി

നക്ഷത്രം: മകം

അമൃതകാലം: 09:37AM മുതല്‍ 11:04AM വരെ

ദുര്‍മുഹൂര്‍ത്തം: 10:44AM മുതല്‍ 11:32AM വരെയും 03:32PM മുതല്‍04:20PM വരെയും

രാഹുകാലം: 01:57PM മുതല്‍ 03:24PM വരെ

സൂര്യോദയം: 6:44AM

സൂര്യാസ്‌തമയം: 06:17PM

ചിങ്ങം: തീരുമാനങ്ങൾ കൃത്യമായിരിക്കും. എന്നു മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണ്ണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക.

കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദ്ദപരമായി തീർക്കാൻ ഉപയോഗിക്കുകയും ചെയ്യും. ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും.

തുലാം: കുടുംബാംഗങ്ങളുമായിട്ട്‌ ഒരു നല്ല സമയവും അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ മനസിനേയും ആശയങ്ങളേയും ഉയർത്തുകയും ചെയ്യും.

വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌. ഈ അതിസമ്മർദ്ദം ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക.

ധനു: പെട്ടെന്ന് രണ്ട് കൈകളും ഒരേപോലെ ആധിപത്യം പുലർത്തുന്നതുപോലെ തോന്നിയേക്കാം. അതിനാൽ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ പദ്ധതിയിടും! അവബോധം നയിക്കും. അതിനെ വിശ്വസിച്ച് മുന്നോട്ട് പോകുക. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

മകരം: ആരോഗ്യമാണ്‌ ധനം എന്ന തത്വത്തിൽ ഉറച്ച്‌ വിശ്വസിക്കും. ഇതുവരെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തിയിട്ടുള്ള ഒരു വ്യക്തിയാണ്‌ അതുകൊണ്ട്‌ അതൊരു വലിയ വിഷയമാകില്ല. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ ഒരു വിദൂര ലക്ഷ്യമാക്കി മാറ്റും. എന്നിരുന്നാലും അവ പൂർത്തിയാക്കും. ജോലി കൃത്യ സമയത്ത്‌ തീർക്കാത്തതിൽ ബോസ്‌ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം: കുടുംബവുമൊത്തുള്ള സമയമാണ്‌. അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ആഹ്ലാദിക്കും. അവരെ അമിതമായി ലാളിക്കുകയും അവരോട്‌ "ലഹള" ഉണ്ടാക്കുകയും ചെയ്യും. കോമാളിത്തരം കാണിച്ച്‌ അവരെ ചിരിപ്പിക്കും. സ്നേഹവും വാൽസല്ല്യവും തീർച്ചയായും അവർക്ക്‌ കൊടുക്കുകയും അത്‌ ഒന്നിനു പകരം ആയിരമായി തിരിച്ച്‌ കിട്ടുകയും ചെയ്യും. കുടുംബത്തിനു വേണ്ടി ഇത്രയും ഉഴിഞ്ഞു വച്ച നിങ്ങൾക്ക്‌ ഒരു അഭിനന്ദനം ആവശ്യമാണ്‌.

മീനം: നീന്തുന്നതിനേക്കാൾ അദ്ധ്വാനം പൊങ്ങിക്കിടക്കുന്നതിനു വേണ്ടിവരും. സ്ഥിരമായി മുന്നോട്ട്‌ പോകാനായി ആഗ്രഹിക്കുന്നെങ്കിൽ അടിമുടി മാറ്റേണ്ടതാവശ്യമാണ്‌ എന്നാണ്. ഉദ്യോഗത്തിൽ അഭിനിവേശം ഉണ്ടെങ്കിൽ അവിടെ തിളങ്ങും.

മേടം: കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചെലവാക്കേണ്ടി വരും. ഇത്രയധികം കഠിനമായി ജോലി ചെയ്‌തിട്ട് കുറെ കാലങ്ങളായി. കുറെക്കാലമായി മാറ്റിവെച്ചുകൊണ്ടിരുന്ന പല ജോലികളും ചെയ്‌ത് തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സാ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.

ഇടവം: കഴിയുന്നത്ര ക്രിയാത്മകമായും മാത്സര്യബുദ്ധിയോടെയുമായിരിക്കും കാണപ്പെടുക. തൊഴിൽ ചെയ്യുന്ന രീതി, വിദഗദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇവയൊക്കെ സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യും. കീഴുദ്യോഗസ്ഥർക്ക് മതിപ്പുണ്ടാകുകയും അവർ പ്രചോദിതരായിത്തീരുകയും ചെയ്യും.

മിഥുനം: ബുദ്ധിയുടെ ഭാഷയേക്കാൾ ഹൃദയത്തിന്‍റെ ഭാഷ സംസാരിക്കും. വികാരത്തിന്‍റെ പ്രളയത്തിൽ മുഴുകും. അതായത്‌ നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിവില്ലാത്തവനായി മാറും. എന്നിരുന്നാലും സന്ധ്യയോടു കൂടി കാര്യങ്ങൾ നല്ലതായിത്തീരും.

കര്‍ക്കടകം: തെളിഞ്ഞ, സ്‌പഷ്‌ടവും വ്യക്‌തവുമായ, ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും ഈ ദിവസം തുടങ്ങുക. വിവേകത്തോടു കൂടി സൃഷ്‌ടിച്ച ഉപായങ്ങൾ നിശ്ചയദാർഢ്യത്തോട്‌ കൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ സമയം കൂടുതൽ ലാഭിക്കും. എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.