ETV Bharat / bharat

ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും; അറിയാം ഇന്നത്തെ നിങ്ങളുടെ രാശിഫലം

ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി...

HOROSCOPE  രാശിഫലം  ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം അറിയാം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : March 1, 2026 at 7:43 AM IST

2 Min Read
Choose ETV Bharat

തീയതി: 01-03-2026 ഞായര്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: കുംഭം

തിഥി: ശുക്ല ത്രയോദശി

നക്ഷത്രം: പൂയ്യം

അമൃതകാലം: 03:35 AM മുതല്‍ 05:05 AMവരെ

ദുര്‍മുഹൂര്‍ത്തം: 05:15 AM മുതല്‍ 05:51 AM വരെ

രാഹുകാലം: 05:15 AM മുതല്‍ 06:34 AM വരെ

സൂര്യോദയം: 06:39 AM

സൂര്യാസ്‌തമയം: 06: 34 PM

ചിങ്ങം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. സമ്മർദവും പിരിമുറുക്കവും ഉണ്ടാകാം. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പണം വന്നുചേരും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും.

തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ലഭിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികളുടെ രോഗം വർധിക്കും. നിങ്ങളുടെ ശത്രുക്കളെയും എതിരാളികളെയും മാറ്റി നിർത്തുക.

ധനു : അദൃശ്യങ്ങളായ പ്രശ്‌നങ്ങളും സംഭവങ്ങളും ഉണ്ടാകാം. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുക. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻ കൈയെടുക്കരുത്. കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യുക. മേലുദ്യോഗസ്ഥനോട് സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

മകരം: ഇന്ന് നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ ശാഖകളുടെ വിശ്വാസവും കച്ചവടവും നിങ്ങൾക്ക് ഇന്ന് നേടാൻ കഴിയും. നിങ്ങൾക്ക് ഇന്ന് നിങ്ങളുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയും.

കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾ വിജയവും പ്രശസ്‌തിയും അംഗീകാരവും നേടാൻ സാധ്യതയുണ്ട്. ചില കാര്യങ്ങൾക്ക് നിങ്ങൾ പെട്ടെന്ന് പ്രതികരിക്കുവനിടവരും. നിങ്ങൾക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പദ്ധതികൾക്ക് മികച്ച ഫലങ്ങൾ ഉണ്ടാകും.

മീനം: വിദ്യാർഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും. നഷ്‌ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് തിരികെ നേടാനും അവസരം ലഭിക്കും. പ്രണയിക്കുന്നവർ കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാഹസിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.

മേടം: ഇന്ന്‌ നിങ്ങൾ അമിത വികാരാധീനരാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ പ്രവർത്തി നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബത്തിലുള്ളവരുടെയോ അടുത്ത ബന്ധുക്കളുടെയോ ആരോഗ്യം ഇന്ന്‌ ആശങ്കാജനകമാകും. വിദ്യാർഥികൾക്ക് ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കില്ല.

ഇടവം: നിങ്ങളുടെ പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കും ഇന്ന് പരിഹാരമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ അകന്നുപോകും. ആത്മീയ കാര്യങ്ങളില്‍ താത്‌പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത.

മിഥുനം: ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ഇന്ന് ആദ്യ പകുതി ഉന്മേഷവും സന്തോഷവും എന്നാൽ പിന്നീട് നിരാശയും ഒന്നിന് പുറകെ ഒന്നായി അനുഭവപ്പെടാം. ഇന്ന് നിങ്ങളുടെ സാമ്പത്തിക പദ്ധതികളും തടസപ്പെട്ടേക്കാം.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാത്തരം വിനോദവും ഭാഗ്യവും ആനന്ദങ്ങളും പദവികളും ലഭ്യമാകും. ദിവസം മുഴുവൻ ഉന്മേഷവും ഊർജസ്വലതയും നിറഞ്ഞവരായിരിക്കും. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവരുമായി ആസ്വാദ്യകരമായ ഒത്തുചേരൽ ഉണ്ടാകും സമ്മാനങ്ങൾ ലഭിക്കാനും സാധ്യത.