ETV Bharat / bharat

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല; ബറേലിയിൽ അച്‌ഛനും സഹോദരന്മാരും ചേർന്ന് മകളെ കൊലപ്പെടുത്തി

പെൺകുട്ടി ഇതര ജാതിയിൽപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അവളുടെ അച്‌ഛനും സഹോദരനും അതിനെ എതിർത്തിരുന്നുവെന്നും റൂറൽ പൊലീസ് സൂപ്രണ്ട് അൻഷിക വർമ്മ പറഞ്ഞു.

BAREILLY HONOUR KILLING NEWS UPDATE  FATHER AND SONS KILLED DUAGHTER  BAREILLY DAUGHTER KILLED BY FAMILY  BAREILLY LOVE AFFAIR GIRL MUDER
ബറേലിയിൽ അച്ഛനും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തിയ മകൾ . (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2026 at 10:30 AM IST

1 Min Read
Choose ETV Bharat

ഉത്തർപ്രദേശ്: നാടിനെ നടുക്കിയ കൊലപാതകം തെളിയിച്ച് പൊലീസ്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിറൗളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. കേസിൽ യുവതിയുടെ അച്‌ഛനെയും രണ്ട് സഹോദരന്മാരെയും അറസ്റ്റ് ചെയ്‌തു.

സംഭവം ഇങ്ങനെ

പെണ്‍കുട്ടി മറ്റൊരു ജാതിയില്‍ പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് റൂറൽ എസ്.പി അൻഷിക വർമ്മ പറഞ്ഞു.. അവളുടെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ യുവതി പ്രണയത്തിൽ ഉറച്ചുനിന്നപ്പോൾ അച്‌ഛനും സഹോദരന്മാരും ചേർന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂവരേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു

ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്. യുവതിയും അന്യ ജാതിക്കാരനായ യുവാവും തമ്മിലുള്ള ബന്ധം കുടുംബം അറിഞ്ഞതോടെ യുവതിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ യുവതി അതിന് സമ്മതിച്ചില്ല. ഇതിൽ പ്രകോപിതരായ അച്‌ഛനും സഹോദരന്മാരും യുവതിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ഇത് ദുരഭിമാനകൊലയെന്ന് പൊലീസ് വ്യക്തമാക്കി

ഈ ബന്ധം സമൂഹത്തിന് അപമാനം വരുത്തുമെന്നും ആളുകൾ അപവാദം പറയുമെന്നും കുടുംബം ഭയപ്പെട്ടു. പക്ഷേ യുവതി തൻ്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും കുടുംബത്തിൻ്റെ വാക്കുകൾ കേൾക്കാൻ വിസമ്മതിക്കുകയും ചെയ്‌തു. യുവതി ബന്ധം നിലനിർത്തി.

കൊലപാതകത്തിന് ശേഷം പ്രതികള്‍ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും മുഴുവൻ സത്യവും വെളിപ്പെട്ടു. പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. തുടർന്ന് പ്രതികളെ ജയിലിലേക്ക് അയച്ചു.

Also Read:ട്വിഷ ശർമ വധക്കേസ്; ഭര്‍തൃ മാതാവും മുൻ ജഡ്‌ജിയുമായ ഗിരിബാല സിങ് അറസ്റ്റില്‍