മധുവിധു യാത്രയിൽ മിസൈൽ മഴ; ദുബായിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട നവദമ്പതികള്‍ക്ക് പറയാനുള്ളത്...
പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം മരണത്തിൻ്റെ മുനമ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാട്ടിലെത്തിയ പലർക്കും പറയാനുള്ളത് വിശ്വസിക്കാനാവാത്ത അനുഭവങ്ങളാണ്

Published : March 3, 2026 at 5:49 PM IST
സുരഭി ഗുപ്‌ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം പുകയുമ്പോൾ, അവിടെ കുടുങ്ങിപ്പോയ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാരുടെ കഥകൾ അതിജീവനത്തിൻ്റേതും ഒപ്പം തീരാത്ത ആശങ്കയുടേതുമാണ്. മിസൈലുകളും ഡ്രോണുകളും ആകാശത്ത് കരിനിഴൽ വീഴ്ത്തുമ്പോൾ, മരണത്തിൻ്റെ മുനമ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാട്ടിലെത്തിയ പലർക്കും പറയാനുള്ളത് വിശ്വസിക്കാനാവാത്ത അനുഭവങ്ങളാണ്.
ഗുരുഗ്രാം സ്വദേശിയായ പീയൂഷിൻ്റെ കഥ അത്തരത്തിലൊന്നാണ്. ഇദ്ദേഹം ഫെബ്രുവരി പതിനാലിനാണ് വിവാഹിതനായത്. ലണ്ടനിലേക്ക് മധുവിധു ആഘോഷിക്കാനാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. ആദ്യം നേരിട്ടുള്ള വിമാനം കിട്ടിയെങ്കിലും അതില്‍ പോകാനായില്ല. പിന്നീട് ദുബായിലേക്ക് പോകുകയും അവിടെ നിന്ന് ജര്‍മ്മനിയിലേക്ക് പോകുകയും അവിടെ നിന്ന് ലണ്ടനിലേക്ക് പോകാമെന്നും കരുതി.
എന്നാല്‍ ജര്‍മ്മന്‍ വിമാനത്താവളത്തില്‍ അദ്ദേഹവും നവവധുവും മൂന്ന് മണിക്കൂറോളമാണ് കുടുങ്ങിയത്. സുരക്ഷാ സാഹചര്യം മുന്‍നിര്‍ത്തി മേഖലയിലെ മിക്ക വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചതോടെ വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെട്ടു. മിക്ക വിമാനക്കമ്പനികളും അവിടങ്ങളില്‍ നിന്ന് അമേരിക്കയിലേക്കും ഇന്ത്യയിലേക്കും എല്ലാം ഉള്ള സര്‍വീസുകള്‍ നിര്‍ത്തി.
ദുബായില്‍ മിസൈലുകളെ ആകാശത്ത് വച്ച് നശിപ്പിക്കുന്നത് നേരിട്ട് കണ്ടെന്ന് പിയൂഷ് വ്യക്തമാക്കുന്നു. താന്‍ ശബ്‌ദം കേള്‍ക്കുകയും ആകാശത്ത് പുക കാണുകയും ചെയ്‌തു. അപ്പോഴാണ് സാഹചര്യത്തിന്‍റെ ഗൗരവം തനിക്ക് മനസിലായതെന്നും അദ്ദേഹം പറയുന്നു. "വിമാനങ്ങള്‍ റദ്ദാക്കുകയും അസ്ഥിരത വര്‍ധിക്കുക്കുകയു ചെയ്‌തതോടെ ഇനി സ്ഥിതി സാധാരണ നിലയലാകാന്‍ കാത്ത് നിന്നിട്ട് കാര്യമില്ലെന്ന് മനസിലായി.
ദുബായില്‍ നിന്ന് റോഡ് മാര്‍ഗം ഒമാനിലെത്തി. ഹത്ത വഴിയായിരുന്നു യാത്ര. അവിടെ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം കിട്ടി" അദ്ദേഹം പറഞ്ഞു. പീയൂഷ് മടങ്ങിയെത്തിയതോടെ കുടുംബത്തിന്‍റെ ആശങ്കകളും അവസാനിച്ചു.
തങ്ങള്‍ മുള്‍മുനയില്‍ കഴിയുകയായിരുന്നുവെന്ന് പീയൂഷിനെ സ്വീകരിക്കാനെത്തിയ പിതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. മകനും മരുമകളും മധുവിധു ആഘോഷിക്കാന്‍ ലണ്ടനിലേക്ക് തിരിച്ചതാണ്. എന്നാല്‍ അന്‍ഷിക എന്ന മരുമകള്‍ക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നീടാണ് അവര്‍ പോയത്. പീയൂഷ് നേരത്തെ ലണ്ടനില്‍ പഠിച്ചിരുന്നതാണ്. അത് കൊണ്ട് അവന്‍ ആദ്യം പോയി. എന്നാല്‍ ദുബായില്‍ മകന്‍ കുടുങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. മകന്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു കുടുംബം.
ദുബായിലും ശ്രീലങ്കയിലും ബിസിനസ് നടത്തുന്ന മറ്റൊരു യാത്രക്കാരനായ സൗമ്യ രഞ്ജനും നിലവിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് തൻ്റെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തേണ്ടി വന്നു. സാഹചര്യം വഷളാകുന്നതിന് തൊട്ടുമുമ്പ് ശ്രീലങ്കയിലെത്താൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
"എനിക്ക് ദുബായിലും ശ്രീലങ്കയിലും ബിസിനസുണ്ട്. ഭാഗ്യവശാൽ, ഈ യുദ്ധ സാഹചര്യം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ശ്രീലങ്കയിലെത്തി. അവിടെ നിന്ന് എനിക്ക് ചില ജോലികൾ ഉള്ളതിനാൽ ഇന്ത്യയിലേക്ക് തിരിച്ചു. അവിടുത്തെ സാഹചര്യം ഒട്ടും നല്ലതല്ല. കാര്യങ്ങൾ വഷളാകുന്നതിന് മുമ്പ് ഇന്ത്യയിലെത്താൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു," അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിമാനത്താവളങ്ങള്‍ അടച്ചു, ഇന്ത്യക്കാരെ കൊണ്ടുവരാൻ പ്രത്യേക
പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. വിമാനങ്ങൾ റദ്ദാക്കിയതോടെ യുണൈറ്റഡ് അറബ് എമിറേറ്റസിലെ (യുഎഇ) ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ വലിയ തടസ്സങ്ങളും കാലതാമസവുമാണ് നേരിടുന്നത്. അതേസമയം, ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനായി പ്രത്യേക ദുരിതാശ്വാസ സർവീസുകൾ ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്താൻ ഇൻഡിഗോ പദ്ധതിയിടുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ ഫുജൈറയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക് നാല് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. പെട്ടെന്നുണ്ടായ വ്യോമപാത അടയ്ക്കലിനെത്തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ വേഗത്തിലുള്ള തിരിച്ചുവരവ് സുഗമമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു. കൂടാതെ, കണക്റ്റിവിറ്റി ക്രമേണ പുനഃസ്ഥാപിക്കുന്നതിനായി ഫുജൈറയ്ക്കും ഡൽഹിക്കും ഇടയിലും ഫുജൈറയ്ക്കും മുംബൈയ്ക്കും ഇടയിലുമുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മാർച്ച് 4 മുതൽ സ്പൈസ് ജെറ്റ് പുനരാരംഭിക്കും.
തിങ്കളാഴ്‌ച രാത്രി അബുദാബിയിൽ നിന്ന് പശ്ചിമേഷ്യൻ സംഘർഷം ബാധിച്ച യാത്രക്കാരുമായി ഒരു വിമാനം ന്യൂഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങി. ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനവും ചൊവ്വാഴ്‌ച രാവിലെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിമാനക്കമ്പനികൾ സാധാരണ ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും പ്രത്യേക വിമാനങ്ങൾ സർവീസ് തുടരുമ്പോഴും, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങൾ ഇപ്പോഴും ആശങ്കാകുലരാണ്.
Also Read: പ്രവാസികളുടെ ഉറക്കം കെടുത്തുന്ന അമേരിക്കൻ എയര്‍ ബേസുകള്‍... ജീവന് തന്നെ ഭീഷണി

