വിക്‌ടോറിയൻ കാലഘട്ടത്തിലെ വിസ്‌മയം; ലഗേജ് തൂക്കി നിരക്ക് നിർണയിച്ചിരുന്ന ചരിത്ര വസ്‌തു ഇനി മ്യൂസിയത്തിൻ്റെ ഭാഗം
ഇന്ത്യൻ റെയിൽവേ ബോർഡിന് കീഴിലുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് തൂക്കിയിടുന്നതിനും ലഗേജിൻ്റെ ഭാരം അനുസരിച്ച് ഫീസ് ഈടാക്കുന്നതിനും ഉപയോഗിച്ചിരുന്നു.

Published : June 16, 2026 at 4:48 PM IST
ബെംഗളൂരു: ചരിത്രത്തിൽ ഇടം പിടിച്ചിരുന്ന പുരാതനമായ വസ്‌തു ഇനി മൈസൂരു റെയിൽവേ മ്യൂസിയത്തിൻ്റെ ഭാഗം. ബ്രീട്ടീഷ് കാലഘട്ടത്തിൽ ബംഗാർപേട്ട് റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ ലഗേജ് തൂക്കി നിരക്ക് നിർണയിക്കാൻ ഉപയോഗിച്ചിരുന്ന പ്ലാറ്റ്‌ഫോം സ്‌കെയിൽ മെഷീനാണ് ഇപ്പോൾ റെയിൽവേ മ്യൂസിയത്തിൻ്റെ ഭാഗമായിരിക്കുന്നത്. റെയിൽവേ സ്‌റ്റേഷനിൽ ഭാരമുള്ള വസ്‌തുക്കൾ കൃത്യമായി തൂക്കാൻ ഇത്തരം മെഷീനായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്.
2000 കിലോഗ്രാം ഭാഗമുള്ള ഈ ഉപകരണം മൈസൂരു റെയിൽവേ വകുപ്പ് 1880 കളുടെ കാലഘട്ടത്തിലാണ് നിർമ്മിച്ചത്. അപൂർവ്വവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഈ തൂക്കുയന്ത്രം റെയിൽവേ മ്യൂസിയത്തിൽ പൊതു ദർശനത്തിനായി പുനഃസ്ഥാപിക്കുകയും ചെയ്‌തു.

വിക്ടോറിയൻ കാലഘട്ടത്തിൻ്റെ സംഭാവന
ഇംഗ്ലണ്ടിലെ ലിവർപൂളിലെ പ്രശസ്‌ത സ്ഥാപനമായ ഹെൻറി പൂളി ആൻ്റ് സൺ ആണ് ഈ തൂക്കുയന്ത്രത്തിൻ്റെ നിർമ്മാണത്തിന് പിന്നിൽ. ഇന്ത്യൻ റെയിൽവേ ബോർഡിന് കീഴിലുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് തൂക്കിയിടുന്നതിനും ലഗേജിൻ്റെ ഭാരം അനുസരിച്ച് ഫീസ് ഈടാക്കുന്നതിനും ഇത് അക്കാലത്ത് ഉപയോഗപ്പെടുത്തി.

യഥാർഥത്തിൽ ഇത് ദക്ഷിണേന്ത്യൻ റെയിൽവേയുടെ സ്വത്തായിരുന്നു. 1951 ൽ മൈസൂരു സ്‌റ്റേറ്റ് റെയിൽവേ, ദക്ഷിണേന്ത്യൻ റെയിൽവേകൾ, മദ്രാസ്, സതേൺ മറാത്ത റെയിൽവേകൾ എന്നിവയുടെ ലയനത്തിനുശേഷം ദക്ഷിണ റെയിൽവേയുടെ ഭാഗമായി. പിന്നീട് ഇത് ബെംഗളൂരുവിലെ ബംഗാർപേട്ട് ജംഗ്ഷനിലെ സേവനത്തിനായി ഉപയോഗിച്ചു.
യാത്രക്കാരുടെ ലഗേജുകൾ, പാഴ്‌സലുകൾ, ഭാരമേറിയ വസ്‌തുക്കൾ എന്നിവ തൂക്കിനോക്കാൻ ഉപയോഗിച്ചിരുന്ന ഈ യന്ത്രം വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച എഞ്ചിനിയറിംഗ് വൈദഗ്‌ധ്യത്തിൻ്റെ പ്രതീകമാണ്. ശക്തമായ കാസ്‌റ്റ് ഇരുമ്പ് നിർമ്മാണവും കൃത്യമായ മെക്കാനിക്കൽ സംവിധാനവുമുള്ള ഈ യന്ത്രത്തിന് 2000 കിലോഗ്രാം വരെ ഭാരം അളക്കാൻ കഴിയും എന്നതാണ് പ്രധാന സവിശേഷത.
ആഗോള വിപണികളിൽ തിളങ്ങിയ ഹെൻറി പൂളി ആൻ്റ് സൺസ്
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും റെയിൽവേ, വ്യാവസായിക വെയ്‌സിംഗ് മെഷീനുകളുടെ നിർമ്മാണത്തിൽ ഹെൻറി പൂളി ആൻ്റ് സൺസ് ഒരു ആഗോള പേരായിരുന്നു. അവരുടെ ഉത്‌പ്പന്നങ്ങൾ റെയിൽവേ, തുറമുഖങ്ങൾ, ഫാക്‌ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇലക്ട്രോണിക് വെയ്‌സിംഗ് മെഷീനുകളുടെ ആവിർഭാവത്തിന് മുൻപ് റെയിൽവേയിൽ യാത്രാ സാധനങ്ങളും പാഴ്‌സലുകളും എങ്ങനെ കൈകാര്യം ചെയ്‌തിരുന്നുവെന്ന് ഈ പൈതൃക വസ്‌തു പരിചയപ്പെടുത്തുന്നു. ദക്ഷിണേന്ത്യൻ റെയിൽവേയുടെ പൈതൃകത്തിൽ നിന്ന് ഇന്നത്തെ സൗത്ത് വെസ്‌റ്റേൺ റെയിൽവേയിലേക്കുള്ള ചരിത്രപരമായ യാത്രയെയും ഇത് അനുസ്‌മരിപ്പിക്കുന്നു.
ലോകത്ത് തന്നെ വളരെ അപൂർവ്വം
മൈസൂരു റെയിൽവേ മ്യൂസിയത്തിൽ ഇതോടെ ഒരു പ്രത്യേക കൂട്ടിച്ചേർക്കൽ നടത്തിയിട്ടുണ്ട്. ഈ യന്ത്രം ഹെൻറി പോളി ആൻ്റ് സൺസ് ആണ് നിർമ്മിച്ചത്. ഇതുവരെ ബെംഗളൂരുവിലെ ബംഗാർപേട്ട് റെയിൽവേ സ്‌റ്റേഷനിലായിരുന്നു ഈ മെക്കാനിക്കൽ പ്ലാറ്റ്ഫോം സ്കെയിൽ. ഇപ്പോൾ ഇത് മൈസൂരു മ്യൂസിയത്തിൽ എത്തിയിരിക്കുന്നു. ഇത്തരം പൈതൃക വെയ്‌സിംഗ് മെഷീൻ ഇനങ്ങൾ ലോകത്ത് തന്നെ വളരെ അപൂർവ്വമാണ് എന്ന് റെയിൽവേ മ്യൂസിയം ഇൻചാർജ് ബി എസ് രമേശ് പറയുന്നു.
1851 ലാണ് രാജ്യത്തെ സ്വകാര്യ ട്രെയിനുകൾ ലയിപ്പിച്ച് നാഷണൽ റെയിൽവേ ബോർഡ് രൂപീകരിച്ചതെന്ന് റെയിൽവേ മ്യൂസിയത്തിലെ ഗൈഡായ രവി പറയുന്നു. അവിടെ നിന്നാണ് സൗത്ത് ഇന്ത്യ റെയിൽവേ ഡിവിഷനും സതേൺ റെയിൽവേ ഡിവിഷനും രൂപീകരിച്ചത്. ബെംഗളൂരുവിലെ ബംഗാർപേട്ട് റെയിൽവേ സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഈ യന്ത്രം 100 വർഷത്തോളം അവിടെ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കാലാന്തരത്തിൽ ഈ പുരാതന വസ്‌തുവിൻ്റെ പ്രശസ്‌തിക്ക് മങ്ങലേറ്റു. റെയിൽവേ യന്ത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചു. തുടർന്ന് മൈസൂരു റെയിൽവേ ഡിവിഷൻ യന്ത്രം സ്വന്തമാക്കി മൈസൂരു റെയിൽവേ മ്യൂസിയത്തിൽ ചേർത്തു. 100 വർഷത്തിലധികം പഴക്കമുള്ള ഒരു യന്ത്രം ഇവിടെ കാണുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വൻ ക്രമക്കേട്: അന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ അയോധ്യയിലേക്ക്

