'നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി'; മമതയ്‌ക്ക് രൂക്ഷ വിമർശനവുമായി ബിജെപി
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഈ വിഷയങ്ങൾ പരിഗണിക്കും. മമതയുടെ മുൻകാല റെക്കോർഡുകൾ പരിശോധിച്ചാൽ നിമയവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്നതായി അറിയാൻ സാധിക്കുമെന്നും ബിജെപി വക്താവ് ഗോപാൽ കൃഷ്‌ണ.

Published : January 8, 2026 at 5:01 PM IST
|Updated : January 8, 2026 at 5:12 PM IST
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ബിജെപി വക്താവ് ഗോപാൽ കൃഷ്‌ണ അഗർവാൾ. നിയമവിരുദ്ധ കാര്യങ്ങളിലും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കും മമത ബാനർജി പിന്തുണ നൽകുന്നുവെന്ന് ഗോപാൽ കൃഷ്‌ണ അഗർവാളിൻ്റെ വിമർശനം. ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''വരാനിരിക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഈ വിഷയങ്ങൾ പരിഗണിക്കുമെന്നത് തീർച്ചയാണ്. മമത ബാനർജിയുടെ മുൻകാല റെക്കോർഡുകൾ പരിശോധിച്ചാൽ നിമയവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്നതായി അറിയാൻ സാധിക്കും. രാജ്യ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ആളുകൾക്കൊപ്പവും നിലകൊണ്ടിട്ടുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രിമിനൽ ശക്തികൾക്കും അവർ പിന്തുണ നൽകുന്നു'' - ഗോപാൽ കൃഷ്‌ണ അഗർവാൾ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനാ സ്ഥാപനങ്ങളെ ഒരു തരത്തിലും ബഹുമാനിക്കാനോ പിന്തുണയ്ക്കാനോ അവർ തയാറല്ലെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരെയും ഇഡിക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബിജെപി വക്താവ് പറഞ്ഞു. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഇത്തരം കാര്യങ്ങൾ ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന്നൽ പരിശോധന
പശ്ചിമബംഗാളില്‍ ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്) യുടെ മിന്നൽ പരിശോധന. സാൾട്ട് ലേക്കിലെ ഐ പാക് ഓഫിസിലും ഐടി മേധാവി പ്രദീക് ജയിനിൻ്റെ വസതിയിലുമായിരുന്നു പരിശോധന നടത്തിയത്. കൊൽക്കത്ത ഓഫിസിൽ റെയ്‌ഡ് നടക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് സ്ഥലത്തെത്തിയത് നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു.സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിക്കുകയും ചെയ്‌തു.
പാർട്ടിയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ ഇഡി പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതായും മമത ബാനർജി ആരോപിച്ചു. "പാർട്ടിയുടെ സ്ഥാനാർഥി പട്ടിക ശേഖരിക്കേണ്ടത് അമിത് ഷായുടെ ഇഡിയുടെ കടമയാണോ? രാജ്യത്തെ സംരക്ഷിക്കാൻ കഴിയാത്ത 'കഴിവില്ലാത്ത' ആഭ്യന്തര മന്ത്രി എൻ്റെ എല്ലാ പാർട്ടി രേഖകളും എടുത്തുകൊണ്ടുപോകുന്നു" മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനുവരി അഞ്ചിന്, മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ (ഇസിഐ) രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. വോട്ടർമാരെ വലിയ തോതിൽ ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ തൻ്റെ സർക്കാർ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 54 ലക്ഷം പേരുകൾ ഇല്ലാതാക്കിയതായി മമത ബാനർജി ആരോപിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗംഗാസാഗറിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ് പറഞ്ഞത്. പേരുകൾ നീക്കം ചെയ്യാൻ കൃത്രിമബുദ്ധി ദുരുപയോഗം ചെയ്യുന്നുവെന്നും അവർ ആരോപിച്ചു. ഈ വർഷം ആദ്യ പകുതിയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നടക്കും.
Also Read: ഐടി മേധാവിയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്‌ഡ്; പാഞ്ഞെത്തി മുഖ്യമന്ത്രി, കടുത്ത പ്രതിഷേധം

