ETV Bharat / bharat

ആരോഗ്യവും ആവേശവും നിറയ്ക്കാൻ 'സിനി മാജിക്കൽ ഗ്ലോ റൺ'; റാമോജി ഫിലിം സിറ്റിയിൽ ഈ മാസം 14-ന് മാരത്തോൺ

ജേഴ്‌സിയും വിജയിക്ക് സമ്മാനിക്കുന്ന മെഡലും അന്താരാഷ്ട്ര ആർച്ചറി താരം ജ്യോതി സുരേഖ വെന്നയും കുച്ചിപ്പുടി നർത്തകി ദീപിക റെഡിയും ചേർന്ന് അനാച്ഛാദനം ചെയ്‌തു.

സിനി മാജിക്കൽ ഗ്ലോ റൺ  റാമോജി ഫിലിം സിറ്റിയിൽ ഗ്ലോ റൺ  റാമോജി ഫിലിം സിറ്റി  മാരത്തോണ്‍
Glow Run to Light Up Ramoji Film City (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 7:17 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ശാരീരിക ആരോഗ്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ 'സിനി മാജിക്കൽ ഗ്ലോ റൺ' എന്ന പേരിൽ മാരത്തോണ്‍ സംഘടിപ്പിക്കാൻ ഒരുങ്ങി റാമോജി ഫിലിം സിറ്റി. ഈ മാസം 14ന് റാമോജി ഫിലിം സിറ്റിയിൽ വച്ചായിരിക്കും ഗ്ലോ റൺ നടക്കുക. ശാരീരിക ക്ഷമതയ്‌ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് മാരത്തോണ്‍ നടത്തുന്നതെന്ന് പത്മശ്രീ ജേതാവും പ്രശസ്‌ത കുച്ചിപ്പുടി നർത്തകിയുമായ ദീപിക റെഡി പറഞ്ഞു.

മാരത്തോണിന് വേണ്ടി റാമോജി ഫിലിം സിറ്റി പുറത്തിറക്കിയ ജേഴ്‌സിയും വിജയിക്ക് സമ്മാനിക്കുന്ന മെഡലും അന്താരാഷ്ട്ര ആർച്ചറി താരം ജ്യോതി സുരേഖ വെന്നയും ദീപിക റെഡിയും ചേർന്ന് അനാച്ഛാദനം ചെയ്‌തു. കമ്പനിയുടെ കീഴിലുള്ള സിതാര ഹോട്ടലിൽ വച്ചാണ് പരിപാടി നടന്നത്.

ഗ്ലോ റണ്‍ വളരെ സവിശേഷമായ പരിപാടിയാണെന്നും ഇതിൽ തോൽവിയോ വിജയമോ ഇല്ലെന്നും ശാരീരിക ക്ഷമതയാണ് പ്രധാനമെന്നും ദീപിക റെഡി സൂചിപ്പിച്ചു. “പങ്കെടുക്കുന്ന എല്ലാവരും വിജയികളാണ്. സന്തോഷം, ഊർജ്ജം എന്നിവയുടെ ആഘോഷമാണ് ഈ മാരത്തോണ്‍” അവർ പറഞ്ഞു. ഇത്തരം പരിപാടികൾ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും സജീവമായി തുടരാൻ പ്രേരിപ്പിക്കുന്നുവെന്നും ദീപിക റെഡി കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിത്യ ജീവിതത്തിൽ വേണ്ട ശാരീരിക ക്ഷമതയുടെ അനിവാര്യതയെക്കുറിച്ച് ജ്യോതി സുരേഖ വെന്ന സംസാരിച്ചു. "ഇത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണം. ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും മാനസിക സമാധാനം നൽകുകയും വേണം" ജ്യോതി സുരേഖ പറഞ്ഞു. തുടക്കക്കാർക്കും, പ്രൊഫഷണലുകൾക്കും, കുടുംബങ്ങൾക്കും, ഫിറ്റ്നസ് പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലാണ് മാരത്തോണ്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് റൺ ഡയറക്ടർ അഭിഷേക് മിശ്ര അറിയിച്ചു. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് മാരത്തോണിൽ പങ്കുചേരാം.

10 കി.മീറ്റർ, 5 കി.മീറ്റർ,3 കി.മീറ്റർ എന്നിങ്ങനെ മാരത്തോണ്‍ തരം തിരിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഇഷ്‌ടപ്പെട്ട ദൂരം തെരഞ്ഞെടുക്കാവുന്നതാണ്. വൈകുന്നേരം 5.30 ന് മാരത്തോണ്‍ ആരംഭിക്കും, ഇത് എല്ലാവർക്കും ഒരു സവിശേഷ അനുഭവം നൽകുമെന്ന കാര്യം തീർച്ചയാണ്. മാരത്തോണിന് രജിസ്റ്റർ ചെയ്‌ത ആളുകൾക്ക് എൽബി നഗറിൽ നിന്ന് സൗജന്യ ഗതാഗത സൗകര്യം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹെൽത്തിയോൺ ചീഫ് ഗ്രോത്ത് ഓഫീസർ പ്രഭു, റെനോവ ഹോസ്‌പിറ്റൽസ് സിഇഒ രവീന്ദ്രനാഥ്, റാമോജി ഫിലിം സിറ്റി വൈസ് പ്രസിഡൻ്റ് (മാർക്കറ്റിംഗ്) എവി റാവു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, www.ramojifilmcity.com സന്ദർശിക്കുകയോ 7659876598 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ALSO READ: മധുവിധു യാത്രയിൽ മിസൈൽ മഴ; ദുബായിൽ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട നവദമ്പതികള്‍ക്ക് പറയാനുള്ളത്...