അതിശൈത്യത്തിൻ്റെ പിടിയിൽ കശ്‌മീർ; ഗുല്‍മാര്‍ഗിലും കശ്‌മീർ താഴ്‌വരയിലും മഞ്ഞുവീഴ്‌ചയും മൂടൽ മഞ്ഞും
വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും കൊടും തണുപ്പ്. ഗുല്‍മാര്‍ഗിൽ മൈനസ് 8.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

Published : January 6, 2026 at 4:27 PM IST
ശ്രീനഗർ: കശ്‌മീരിൽ അതിശൈത്യം തുടരുന്നു. ശ്രീനഗറിൽ താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുല്‍മര്‍ഗിലും അതിശൈത്യം തുടരുകയാണ്. മൈനസ് 8.6 ഡിഗ്രി സെൽഷ്യസ് താപനിലയായി എന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ താഴ്‌വരയിലെ ഏറ്റവും തണുപ്പുള്ള പ്രദേശമായി ഗുല്‍മാര്‍ഗ്.
ഈ കടുത്ത തണുപ്പ് കശ്‌മീർ മേഖലയിലെ മിക്ക ഭാഗങ്ങളിലും താപനില സീസണൽ ശരാശരിയേക്കാൾ വളരെ താഴെയാക്കി. തണുപ്പ് കൂടിയതോടെ റോഡുകളിലും മേൽക്കൂരകളിലും ജലാശയങ്ങളിലും എല്ലാം വലിയ മഞ്ഞുവീഴ്‌ചയ്‌ക്കും മൂടൽ മഞ്ഞിനും കാരണമായി. കടുത്ത തണുപ്പിനിടയിലും സഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌ത സ്‌കീ റിസോർട്ടായ ഗുൽമാർഗ് താഴ്‌വരയിൽ ഏറ്റവും കുറഞ്ഞ താപനില നിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തെക്കൻ കശ്‌മീരിലെ പഹൽഗാമിൽ മൈനസ് 6.8 ഡിഗ്രി സെൽഷ്യസാണ് താപനില. ഷോപ്പിയൻ മൈനസ് 6 ഡിഗ്രിയിലേക്കും അനന്ത്നാഗ് മൈനസ് 5.6 ഡിഗ്രിയിലേക്കും താഴ്ന്നു. പുൽവാമയിൽ മൈനസ് 5.4 ഡിഗ്രിയും, വടക്കൻ കശ്‌മീരിലെ റഫിയാബാദിൽ മൈനസ് 5.5 ഡിഗ്രിയും രേഖപ്പെടുത്തി. ശ്രീനഗർ വിമാനത്താവളത്തിൽ നഗര പ്രദേശങ്ങളെക്കാൾ കൂടുതൽ തണുപ്പനുഭവപ്പെടുന്നു. ഇവിടെ മൈനസ് 4.8 ഡിഗ്രി സെൽഷ്യസാണ് താപനില. താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളും തണുത്തുറഞ്ഞ് കിടക്കുന്നു.
കുപ്‌വാരയിൽ മൈനസ് 3.1 ഡിഗ്രി, ബാരാമുള്ളയിൽ മൈനസ് 4 ഡിഗ്രി, ബുഡ്‌ഗാമിൽ മൈനസ് 3.9 ഡിഗ്രി, പാംപോറിൽ മൈനസ് 3 ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. കുൽഗാമിൽ തണുപ്പ് താരതമ്യേന കുറവാണെങ്കിലും മൈനസ് 0.2 ഡിഗ്രിയും രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മു മേഖലയിലേക്കും തണുപ്പ് വ്യാപിച്ചുവെങ്കിലും മിക്ക സ്ഥലങ്ങളിലും താപനില പൂജ്യത്തിനും മുകളിലായിരുന്നു. ജമ്മു നഗരത്തിൽ കുറഞ്ഞ താപനില 5.2 ഡിഗ്രി സെൽഷ്യസായി. ബനിഹാൽ, ബറ്റോട്ടെ മേഖലകളിൽ യഥാക്രമം 1.5 ഡിഗ്രിയും 1.7 ഡിഗ്രിയും രേഖപ്പെടുത്തി. ഭദർവാഹിൽ മൈനസ് 2.2 ഡിഗ്രിയായി താപനില താഴ്ന്നപ്പോൾ, രാജൗരിയിൽ പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ജമ്മു വിമാനത്താവളത്തിൽ താപനില 7.6 ഡിഗ്രി സെൽഷ്യസായിരുന്നു. ലഡാക്കിൽലെ പ്രദേശം അത്യന്തം കടുത്ത തണുപ്പിലാണ്. ഇവിടെ താപനില മൈനസ് 11.2 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
ഇന്ന് (ജനുവരി 06) വടക്കൻ, മധ്യ കശ്‌മീരിലെ ചില ഉയർന്ന പ്രദേശങ്ങളിൽ ലഘു മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 7 മുതൽ 18 വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 19, 20 തീയതികളിൽ പൊതുവെ മേഘാവൃതമായ അവസ്ഥ ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജനുവരി 10 വരെ കുറഞ്ഞ താപനിലയും സാധാരണ നിലയേക്കാൾ 2–3 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലെ കടുത്ത ശീതതരംഗത്തിൽ നിന്ന് ചെറിയ ആശ്വാസം ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Also Read: ഒരേ മരുന്ന്, വ്യത്യസ്‌ത വിലകൾ; ബ്രാൻഡഡ് മരുന്നുകൾക്ക് വെല്ലുവിളിയുമായി പുതിയ പഠനങ്ങൾ

