ETV Bharat / bharat

പാല് കുടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം, ഞെട്ടിക്കുന്ന കണ്ടെത്തലുമായി അധികൃതര്‍

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് പ്രവർത്തിക്കുന്ന വരലക്ഷ്‌മി ഡയറിയിലാണ് സംഭവം. എഥിലീൻ ഗ്ലൈക്കോൾ പാലിൽ കലർന്നതാണ് അപകടത്തിന് കാരണം. സമഗ്ര അന്വേഷണം നടത്തുകയാണെന്ന് പൊലീസ്

COOLANT LEAK TRIGGERS  COOLANT LEAK IN RAJAMAHENDRAVARATH  LATEST NEWS IN MALAYALAM  ETHYLENE GLYCOL FOUND MILK SUPPLY
Milk (ETV Bharat)
author img

By ETV Bharat Kerala Team

Published : February 24, 2026 at 7:58 PM IST

3 Min Read
Choose ETV Bharat

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പാൽ കുടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം രാജ്യത്താകെ ഞെട്ടിലുണ്ടാക്കിയിരുന്നു. പാല്‍ കുടിച്ചാല്‍ ഒരാള്‍ മരിക്കുമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊരു സാധാരണ സംഭവമല്ലെന്നും പാലിലെ വിഷാംശം മൂലമാണ് നാലുപേരുടെ ജീവനെടുത്തുന്നതെന്നുമുള്ള നിര്‍ണായ കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവം കേവലം ആന്ധ്രയില്‍ ഒതുങ്ങുന്നതല്ലെന്നും എല്ലാവരും ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തണമെന്നുമാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എന്താണ് സംഭവിച്ചത്?

COOLANT LEAK TRIGGERS  COOLANT LEAK IN RAJAMAHENDRAVARATH  LATEST NEWS IN MALAYALAM  ETHYLENE GLYCOL FOUND MILK SUPPLY
ഡയറിയിൽ നിന്നും പാലിൽ മായം ചേർത്തതായി കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധന (ETV Bharat)

തിരുപ്പതി ജില്ലയിലെ ചന്ദ്രഗിരി മണ്ഡലത്തിലുള്ള ബ്രാഹ്മണപ്പള്ളി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ചന്ദ്രയ്യ എന്നയാളുടെ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. പാൽ കുടിച്ച ഉടൻ തന്നെ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. ഇത് കേവലം പാലിൻ്റെ ഗുണനിലവാരത്തിലുള്ള വ്യത്യാസമല്ല, മറിച്ച് പാലിൽ മാരകമായ വിഷം കലർന്നതാണെന്നാണ് കണ്ടെത്തല്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡയറി യൂണിറ്റിലെ കൂളൻ്റ് ചോർച്ച മൂലം പാലിൽ മാരക വിഷം കലർന്നതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് പ്രവർത്തിക്കുന്ന വരലക്ഷ്‌മി ഡയറിയിലാണ് ഭീതിയുണർത്തുന്ന സംഭവം. റഫ്രിജറേഷൻ യൂണിറ്റിലുള്ള എഥിലീൻ ഗ്ലൈക്കോൾ പാലിൽ കലർന്നതാണ് അപകടത്തിന് കാരണമെന്ന് വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. റെഫ്രിജറേറ്ററിൻ്റെ തകരാർ കണ്ടെത്തിയില്ലെന്നും അപകടത്തിന് ശേഷമാണ് തകരാർ പരിഹരിച്ചതെന്നും റിപ്പോർട്ടുണ്ട്. വിഷം കലർന്ന പാൽ പരിശോധിക്കാൻ ഭക്ഷ്യ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

മൂന്ന് ക്യാനുകളിലായി പ്രതിദിനം 120 ലിറ്റർ പാലാണ് ഡയറിയിൽ ശേഖരിക്കാറുള്ളത്. തൊട്ടടുത്ത ദിവസമാണ് പാല് വീടുകളിൽ വിതരണത്തിനായി നൽകുക. പാലിൽ കെമിക്കൽ കലർന്നത് അറിയാതെയാണ് അന്നേ ദിവസം വിതരണം നടത്തിയതെന്നും പറയപ്പെടുന്നു.

കൂളൻ്റിൻ്റെ വ്യാവയാസിക ഉപയോഗം

ഓട്ടോമൊബൈൽ ഉപകരണങ്ങൾ, എച്ച്‌വിഎസി സിസ്റ്റങ്ങൾ എന്നിവയിലാണ് കൂളൻ്റായി എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നത്. ഡീ-ഐസിംഗ് ഫ്ലൂയിഡുകൾ, ബ്രേക്ക് ഫ്ലൂയിഡുകൾ, പെയിൻ്റുകൾ, പ്ലാസ്റ്റിക്കുകൾ, പോളിസ്റ്റർ നിർമ്മാണം എന്നിവയിലും ഇവ ഉപയോഗിക്കുന്നു.

ആരോഗ്യത്തിന് ഹാനികരമാകുന്ന തരം കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷ്യോപയോഗ വസ്‌തുക്കളിൽ കലരാൻ പാടില്ലെന്നുള്ള കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. എന്നാൽ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ, ഡയറി യൂണിറ്റിൽ ഫുഡ്-ഗ്രേഡ് കൂളന് പകരം എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ചിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.

എഥിലീൻ ഗ്ലൈക്കോൾ ശരീരത്തിൽ കലർന്നാലുണ്ടാകുന്ന പ്രശ്‌നങ്ങൾ

100 മുതൽ 200 മില്ലി ലിറ്റർ എഥിലീൻ ഗ്ലൈക്കോൾ വരെ ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് മെഡിക്കൽ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. കെമിക്കൽ ഉള്ളിൽ ചെന്ന് 30 മിനിറ്റ് മുതൽ 12 മണിക്കൂറിനുള്ളിൽ തലകറക്കം, ഛർദിക്കാൻ തോന്നുക, കഠിനമായ തലവേദന, ക്ഷീണം, മയക്കം എന്നിവ അനുഭവപ്പെടും.

കെമിക്കൽ ഉള്ളിലെത്തി ഒരു ദിവസത്തിന് ശേഷമാകും ചിലപ്പോൾ ശാരീരിക അസ്വസ്‌തതകൾ കണ്ടു തുടങ്ങുക. ശ്വാസം മുട്ടൽ, അപകടമാം വിധം രക്ത സമ്മർദ്ദം കുറയുക എന്നിവ അനുഭവപ്പെടും. കെമിക്കൽ രക്തത്തിൽ കലർന്നാൽ കാത്സ്യം ഓക്‌സൈഡുകൾ രൂപപ്പെടുകയും വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിക്കുകയും ചെയ്യുന്നു. ദിവസം കഴിയുന്നതിന് അനുസരിച്ച് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡയറി ഓപ്പറേറ്ററിനെതിരെ പൊലീസ് നാല് കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡയറിയിൽ നിന്നും വാങ്ങിയ പാൽ കഴിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്‌തു. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഡയറിയിലുണ്ടായ അപകടത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു.

ALSO READ: എസ്‌എസ്എല്‍സി വിദ്യാര്‍ഥിയെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍, കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത 7 പേര്‍ കസ്റ്റഡിയില്‍