ETV Bharat / bharat

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി ഉടൻ; ഒരുക്കങ്ങളുമായി ഇസിഐ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടങ്ങിയ സംഘത്തിൻ്റെ പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ഇസിഐ വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.

KERALA ASSEMBLY ELECTION 2026  Gyanesh Kumar  നിയമസഭാ തെരഞ്ഞെടുപ്പ്  ഇസിഐ
Chief Election Commissioner Gyanesh Kumar (ANI)
author img

By ETV Bharat Kerala Team

Published : March 9, 2026 at 5:23 PM IST

2 Min Read
Choose ETV Bharat

സന്ദു ദാസ്

ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇസിഐ വൃത്തങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ഇസിഐ വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.

അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഈ ആഴ്‌ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനാണ് സാധ്യത. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംഘം നേത്തെ എത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അസം നിയമസഭയുടെ കാലാവധി മെയ് 20നും കേരളത്തിൻ്റെ മെയ് രണ്ടിനും അവസാനിക്കാനിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 10ന് അവസാനിക്കും. പശ്ചിമ ബംഗാളിൻ്റെ മെയ് ഏഴിനും. പുതുച്ചേരിയിലും മറ്റ് സംസ്ഥാനങ്ങളിലെ എല്ലാം പോളിങ് സ്‌റ്റേഷനുകളിലും ആദ്യമായി 100 ശതമാനം വെബ്‌കാസ്‌റ്റിങ് നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കാൻ റിട്ടേണിങ് ഓഫിസർ (ആർഒ), ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ (ഡിഇഒ), ചീഫ് ഇലക്‌ടറൽ ഓഫിസർ (സിഇഒ) എന്നിവരടങ്ങുന്ന ഒരു ടീമിനെ നിയമിക്കും.

കഴിഞ്ഞ വർഷം ബിഹാറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് വെബ്‌കാസ്‌റ്റിങ് സിസ്‌റ്റം ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് എല്ലായിടുത്തും ഇത് ഉൾപ്പെടുത്താൻ തീരുമാനമായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ നിരവധി കാര്യങ്ങൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുമ്പോൾ വരാനിരിക്കുന്ന പ്രാദേശിക ഉത്സവങ്ങൾ കൂടി കണക്കിലെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായോ പരമാവധി രണ്ട് ഘട്ടമായോ നടത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് കേരളം. നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്നാണ് സൂചന. ഒറ്റഘട്ടമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസത്തോടെ പാർട്ടികൾ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ വീണ്ടും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നും ഭരണമാറ്റം അത്യാവശ്യമാണെന്നും പറയുന്നവരും ഈ കൂട്ടത്തിലുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച യോഗങ്ങളും സീറ്റ് വിഭജന ചർച്ചകളും മറ്റും ഒരുവഴിക്ക് നടക്കുന്നുണ്ട്.

Also Read: ദക്ഷിണേഷ്യയിലെ പുത്തന്‍ രാഷ്‌ട്രീയക്രമം; 'അയല്‍ക്കാര്‍ ആദ്യം' എന്ന ഇന്ത്യയുടെ നയത്തെ ഇത് ബാധിക്കുന്നതെങ്ങനെ?