ETV Bharat / bharat

മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ; തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയില്‍ ദുരവസ്ഥ

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഭീമേശ്വറിൻ്റെ മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് പരിസരത്ത് നിന്നുള്ള നായ മോർച്ചറിയിലേയ്‌ക്ക് കയറി മൃതദേഹം ഭക്ഷിക്കുകയായിരുന്നു.

മോർച്ചറിയിൽ മൃതദേഹം തിന്ന് നായ  അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്‌ച  തെലങ്കാന സർക്കാർ ആശുപത്രി  ആരോഗ്യ രംഗം
DOG ENTERS MORTUARY EATS DEAD BODY (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 6:20 PM IST

|

Updated : March 3, 2026 at 7:12 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ നായ കയറി മൃതദേഹം വികൃതമാക്കി. തെലങ്കാനയിലെ ജഡ്‌ചർല സർക്കാർ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിലെ ഗുരുതരമായ വീഴ്‌ചകളെയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. ഇത് ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പോൾ ഭീമേശ്വർ (32) എന്നയാളുടെ മൃതദേഹമാണ് നായ വലിച്ചു കീറിയത്. ജഡ്‌ചർല മണ്ഡലത്തിലെ നാഗശാല ഗ്രാമനിവാസിയാണ് ഇയാൾ. പൊലീസാണ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്‌ക്ക് മറ്റിയത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഭീമേശ്വറിൻ്റെ മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് പരിസരത്ത് നിന്നുള്ള നായ വന്ന് മൃതദേഹം ഭക്ഷിക്കുകയായിരുന്നു. അസ്വസ്ഥജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോട് പൊതുജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

പോസ്റ്റ്‌മോർട്ടം ജീവനക്കാർ എത്തിയപ്പോൾ നായ ഓടിപ്പോയെന്നും ആശുപത്രി ജീവനക്കാർ അതിനെ ഓടിച്ചുകളഞ്ഞെന്നുമാണ് ആശുപത്രി സൂപ്രണ്ട് ചന്ദ്രകല ഈനാടിനോടും ഇടിവി ഭാരതിനോടും പറഞ്ഞത്. മുമ്പ് ജഡ്‌ചർല സർക്കാർ ആശുപത്രിയിൽ 30 കിടക്കകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2023ൽ ഇവിടെ 100 ​​കിടക്കകൾ ഏർപ്പാടാക്കി. എന്നാലും പുതിയ കെട്ടിടത്തിൽ അവശ്യ മോർച്ചറി ഉപകരണങ്ങളോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. ഇക്കാരണത്താൽ, പഴയ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴും പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം അടുത്തിടെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. പകരം രാത്രി മുഴുവൻ ആംബുലൻസിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു, പിറ്റേന്ന് രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി. സൗകര്യങ്ങളുടെയും സുരക്ഷയുടെയും അഭാവത്തെക്കുറിച്ച് ഉന്നത അധികാരികൾക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും, ഇതുവരെ ഒരു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

ഭീമേശ്വറിൻ്റെ മൃതദേഹം നായ ഭക്ഷിച്ച സംഭവം

ലോറി ഡ്രൈവറായ പോൾ ഭീമേശ്വർ പതിവു പോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. എന്നാൽ രാത്രിയായിട്ടും ഇയാൾ വീട്ടിൽ തിരിച്ച് എത്തിയില്ല. സംശയം തോന്നിയ കുടുംബം ഇയാളെ അന്വേഷിച്ച് സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി പക്ഷേ കണ്ടെത്താനായില്ല.

തിങ്കളാഴ്‌ച രാവിലെ ഭീമേശ്വറിൻ്റെ മൃതദേഹം അടുത്തുള്ള ഒരു കുളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുടർന്ന് പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് പരിസര പ്രദേശേത്തിലെ നായ മൃതദേഹം ഭക്ഷിക്കുകയായിരുന്നു.

ALSO READ: സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Last Updated : March 3, 2026 at 7:12 PM IST