മെട്രോ യാത്രക്കിടെ പണവും സ്വർണവും അടങ്ങിയ ബാഗ് മോഷ്‌ടിച്ചു; കൈയോടെ പിടികൂടി പൊലീസ്
20 ലക്ഷം രൂപയുടെ സ്വർണവും 60,000 രൂപ പണവും അടങ്ങിയ ബാഗാണ് മോഷ്‌ടിച്ചത്.

By PTI
Published : July 3, 2026 at 7:23 PM IST
ന്യൂഡൽഹി: മെട്രോ യാത്രക്കാരിയുടെ പണവും സ്വർണവും അടങ്ങിയ ബാഗ് മോഷ്‌ടിച്ചു. ഒരാൾ പിടിയിൽ. 20 ലക്ഷം രൂപയുടെ സ്വർണവും 60,000 രൂപ പണവും അടങ്ങിയ ബാഗാണ് മോഷ്‌ടിച്ചത്.
കഴിഞ്ഞ മാസം ജൂൺ 28നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ഒരു അമ്മയും മകളും കൊഹാത് എൻക്ലേവ് മെട്രോ സ്റ്റേഷനിൽ നിന്ന് കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ് കശ്മീരി ഗേറ്റ് മെട്രോ സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ ഇരുവരും സ്ഥലത്ത് ഇറങ്ങുന്ന തിരക്കിൽ സ്വർണവും പണവും അടങ്ങിയ ബാഗ് എടുക്കാൻ മറക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെട്രോ സ്‌റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിലും മെട്രോ അധികൃതരെയും അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത് ഇരുന്ന ഒരു സ്‌ത്രീ ബാഗ് എടുക്കുന്ന സിസടിവി ദൃശ്യം പൊലീസ് ലഭിച്ചത്. എന്നാൽ ആ സ്‌ത്രീ ബാഗുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശേഷം 25 ലധികം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്‌തു. പിന്നീട് സംഘം അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ് നിവാസിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ അവരുടെ കൈയിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണ്ണവും 60,000 രൂപ പണവും അടങ്ങിയ ബാഗ് കണ്ടെടുക്കുകയും ചെയ്‌തുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
സമാന സംഭവം
കേരളത്തിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ക്ഷേത്ര ദർശനത്തിനെത്തിയ ഒരു ഡോക്ടറുടെ മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് കവർന്ന വാർത്ത മിക്കവരും അറിഞ്ഞ് കാണും. പാറശാല ടെംപിൾ റോഡിലെ ഡോ സാന്ത്വനയുടെ ബാഗാണ് മോഷ്‌ടിച്ചത്. മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് പാറശാല മഹാദേവർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിലെ പൂജാ സാധനങ്ങൾ വിൽക്കുന്ന കൗണ്ടറിൽ ഏൽപ്പിച്ചശേഷമാണ് ദർശനത്തിന് പോയത്. തിരിച്ച് എത്തിയപ്പോഴതാ ബാഗ് കാണാനില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നിന്ന് മോഷ്ടാവ് ബാഗുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് മനസിലായത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു.

