ETV Bharat / bharat

ട്രാൻസ്‌ജെൻഡർ വ്യക്തികളെ അറസ്റ്റ് ചെയ്യാൻ കൃത്യമായ ചട്ടം വേണംച കേന്ദ്രത്തിനും ഡൽഹി പൊലീസിനും ഹൈക്കോടതി നിർദേശം

പൊതുതാല്‌പര്യ ഹർജിയിൽ കേന്ദ്രത്തിനും പൊലീസിനും നോട്ടീസ് എച്ച് ആർ സി അഡ്വൈസറി നടപ്പാക്കാൻ ഉത്തരവ്

transgender arrest guidelines  Chief Justice D K Upadhyaya bench  integrity fundamental rights  NHRC advisory
ഡൽഹി ഹൈക്കോടതി (PTI)
author img

By PTI

Published : September 2, 2026 at 5:48 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അറസ്റ്റ്, തടങ്കൽ, ചോദ്യം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് സമഗ്രമായ പെരുമാറ്റച്ചട്ടവും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറും (SOP) രൂപീകരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോടും പൊലീസിനോടും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‌പര്യ ഹർജി പരിഗണിക്കവേ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) 2026 മേയിൽ പുറപ്പെടുവിച്ച 'ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉപദേശക നിർദ്ദേശങ്ങൾ 2.0 അടിയന്തരമായി പരിഗണിക്കണമെന്നും നിയമപരമായിമായ നടപടികൾ കൈക്കൊള്ളണമെന്നും ബെഞ്ച് ഉത്തരവിട്ടു. ഒരു നിയമവിദ്യാർത്ഥിയായ താരൻ ചന്ദന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

വനിതകളുടെയും മുതിർന്ന പൗരന്മാരുടെയും അറസ്റ്റുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് കൃത്യമായ സ്റ്റാൻഡിംഗ് ഓർഡറുകൾ ഉണ്ടെങ്കിലും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കാര്യത്തിൽ തികഞ്ഞ നിശബ്‌ദതയാണുള്ളതെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡർ വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോഴും ശരീരപരിശോധന നടത്തുമ്പോഴും ചോദ്യം ചെയ്യുമ്പോഴും അവരുടെ അടിസ്ഥാനപരമായ മാനുഷിക അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ തുല്യത, അന്തസ്, ശരീര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാൻ എസ്‌ ഒ പി അത്യാവശ്യമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വിഷയം വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടർവാദത്തിനായി നവംബർ 18-ലേക്ക് മാറ്റി.

നിലവിൽ കൃത്യമായ നിയമസംഹിതയോ മാർഗരേഖയോ ഇല്ലാത്തത് മൂലം കടുത്ത അവകാശലംഘനങ്ങളാണ് ഉണ്ടാകുന്നത്. 2025 മേയിൽ നടന്ന ഒരു സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഒരു എഫ് ഐ ആറിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജൻഡർ ഐഡന്റിറ്റിയോ സ്വയം സാക്ഷ്യപ്പെടുത്തലോ ആരായുകപോലും ചെയ്യാതെയും അവരുടെ സമ്മതമില്ലാതെയും ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ ശരീരം പരിശോധിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ അടങ്ങിയ എസ്‌ ഒ പി ഡൽഹി പൊലീസിന് അടിയന്തരമായി ബാധകമാക്കണമെന്നാണ് കോടതിയിൽ ഉയർന്ന ആവശ്യം.

Also Read: ഇന്ത്യൻ തനിമയും ട്രെൻഡി ലുക്കും! എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം