'പിഴ അടയ്‌ക്കണ്ട... പകരം സാമൂഹ്യ സേവനം' ജെഇഇ ഉത്തര കടലാസിൽ കൃത്രിമം കാണിച്ച വിദ്യാർഥികള്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി
ജെഇഇ 2025 പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചുവെന്ന എൻടിഎയുടെ കണ്ടെത്തുലുകളെ ചോദ്യം ചെയ്‌താണ് ഹർജി സമർപ്പിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവയ്‌ക്കുകയായിരുന്നു. പിഴ ഒഴിവാക്കി സാമൂഹ്യ സേവനം ചെയ്യണമെന്നും നിർദേശമുണ്ട്.

By PTI
Published : January 4, 2026 at 11:48 AM IST
ന്യൂഡൽഹി: ജെഇഇ 2025 പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്‌റ്റിങ് ഏജൻസിക്കെതിരായ ഹർജി തള്ളിയ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവച്ച് ഡൽഹി ഹൈക്കോടി. ചീഫ് ജസ്‌റ്റിസ് ദേവേന്ദ് കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
"സിംഗിൾ ബെഞ്ചിൻ്റെ ന്യായവാദത്തിലോ നിഗമനങ്ങളിലോ ഞങ്ങൾക്ക് ഒരു പോരായ്‌മയും കണ്ടെത്താൻ കഴിഞ്ഞില്ല", എന്നായിരുന്നു ജസ്‌റ്റിസ് ഉപാധ്യയും തുഷാർ റാവുവും വ്യക്തമാക്കിയത്. ജെഇഇ 2025 പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചുവെന്ന എൻടിഎയുടെ കണ്ടെത്തുലുകളെ ചോദ്യം ചെയ്‌ത് രണ്ട് ഉദ്യോഗാർഥികളാണ് ഹർജി സമർപ്പിച്ചത്.
2025 സെപ്‌റ്റംബർ 22ന് സിംഗൾ ബെഞ്ച് ഇവരുടെ ഹർജി തള്ളുകയും പിഴ ചുമത്തുകയുമായിരുന്നു. പിന്നീട് സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനെ തുടർന്ന് ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.
വിദ്യാർഥികൾ ഉന്നയിച്ച അവകാശവാദങ്ങളിൽ പൊരുത്തക്കേടുകളുണ്ട്. സ്ഥാപിത പരീക്ഷാ നടപടിക്രമങ്ങൾക്ക് വിരുദ്ധവുമാണ്. ഹർജിയിൽ ഉന്നയിച്ച പ്രശ്‌നങ്ങൾ വസ്‌തുതാപരമായ തർക്കങ്ങളും കൃത്രിമത്വ ആരോപണങ്ങളും സംബന്ധിച്ചതാണ്. അതിനാൽ റിട്ട് അധികാരപരിധിയിലുള്ള ഒരു ഭരണഘടനാ കോടതിക്ക് തീർപ്പാക്കാൻ കഴിയില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി സമർപ്പിച്ച റിപ്പോർട്ട് ജഡ്‌ജി പരിഗണിക്കുകയും രണ്ട് പേർക്കും 30,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തിരുന്നു. ഈ നടപടിയെയും വിദ്യാർഥികള്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു.
എന്നാൽ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ഉദ്യോഗാർഥികള്‍ക്ക് ചുമത്തിയ പിഴ തുക പരിഷ്‌കരിക്കുകയും പകരം അവരോട് ഒരു മാസത്തേക്ക് സമൂഹ്യ സേവനം നടത്താൻ നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.
ഒരു ഉദ്യോഗാർഥി മെയ് 15 മുതൽ ജൺ 15 വരെയുള്ള എല്ലാ ദിവസവും രാവലെ 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഒരു വൃദ്ധസദനത്തിൽ കമ്മ്യൂണിറ്റി സേവനം നൽകാനും മറ്റൊരാൾ മെയ് 15 മുതൽ ജൂൺ 15 വരെ എല്ലാ ദിവസവും ചൈൽഡ് കെയർ സെൻ്ററിൽ കമ്മ്യണിറ്റി സേവനം നൽകാനുമാണ് കോടതി നിർദ്ദേശം.
അതേസമയം 2025, 2026 വർഷങ്ങളിലെ ജെഇഇ പരീക്ഷകളിൽ പങ്കെടക്കുന്നതിൽ നിന്ന് രണ്ട് ഉദ്യോഗർഥികളെയും കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ മറ്റ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഇവർക്ക് വിലക്കൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി. 2025, 26 വർഷങ്ങളിലെ ജെഇഇ പരീക്ഷകളിൽ നിന്നും കോടതി വിലക്കിയ സംഭവം അവരുടെ ഭാവിയുലുള്ള അകദമിക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഇന്‍ഡോര്‍ മലിനജല ദുരന്തം; ശുചീകരണ യജ്ഞത്തിന് തുടക്കം, വാട്ടര്‍ ടാങ്കുകള്‍ ശുദ്ധീകരിച്ചു

