ഇനി മുതൽ വെറും പിതംപുരയല്ല, മെട്രോ സ്റ്റേഷനുകളുടെ പേര് മാറ്റി ഡൽഹി സർക്കാർ; അറിയാം ഏതൊക്കെ സ്റ്റേഷനുകള്‍ എന്ന്
നോർത്ത് പിതംപുര മെട്രോ സ്റ്റേഷൻ, പിതംപുര നോർത്ത് മെട്രോ സ്റ്റേഷൻ, പിതംപുര മെട്രോ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെയാണ് പുനർനാമകരണം ചെയ്‌തത്. ഭൂമിശാസ്ത്രപരമായ സവിശേഷതയ്ക്ക് അനുസൃതമായാണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌ത പറഞ്ഞു.

Published : November 17, 2025 at 11:09 AM IST
ന്യൂഡൽഹി: ഭരണകൂട താത്പര്യങ്ങൾ അനുസരിച്ച് രാജ്യ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റുന്നത് കുറച്ചു നാളുകളായി തുടരുന്ന വിഷയമാണ്. വിലാസത്തിൽ തുഗ്ലക് ലെയിന് പകരം 'സ്വാമി വിവേകാനന്ദ മാർഗ്' എന്ന് ചിലർ തിരുത്തി എഴുതിയിട്ടും അധിക കാലമായിട്ടില്ല. എന്നാൽ ഡൽഹിയിലെ പേര് മാറ്റൽ വിഷയത്തിൽ പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത.
ഡൽഹിയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളെ പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായാണ് രേഖ ഗുപ്‌തയുടെ പ്രസ്‌താവന. നോർത്ത് പിതംപുര മെട്രോ സ്റ്റേഷൻ, പിതംപുര നോർത്ത് മെട്രോ സ്റ്റേഷൻ, പിതംപുര മെട്രോ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെയാണ് പുനർനാമകരണം ചെയ്‌തത്. സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതയ്ക്ക് അനുസൃതമായാണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌ത ഞായറാഴ്‌ച പറഞ്ഞു.

പേര് മാറ്റത്തിൻ്റെ കാരണം
നഗരത്തിലെ മെട്രോ സ്റ്റേഷനുകളുടെ പേരുമാറ്റത്തിൻ്റെ പ്രാഥമിക ലക്ഷ്യം യാത്രക്കാർക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കുക എന്നതാണ്. സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമോ സാംസ്‌കാരികപരമോ ആയ സവിശേഷതയുമായി പേരുകൾ ബന്ധിപ്പിക്കുക എന്നതും ലക്ഷ്യം. പലപ്പോഴും, സമീപമുള്ള പല പ്രശസ്‌തമായ സ്ഥലങ്ങളുടെ പേരല്ലാതെ ബന്ധമില്ലാത്ത പേരുകൾ മെട്രോ സ്റ്റേഷനുകളുൾക്ക് നൽകുമ്പോൾ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടാകുന്നു. പുതിയ നാമകരണം തദേശീയരെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളുമായി ബന്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല, നഗരത്തിന് പുറത്തു നിന്നുള്ളവർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിയുന്നത് എളുപ്പമാകുമെന്നും രേഖ ഗുപ്‌ത പറഞ്ഞു.
रेजांगला युद्ध के वीर शहीदों के सम्मान में निकली पवित्र रज कलश यात्रा का आज हैदरपुर पहुँचना अपने आप में एक अत्यंत गौरवपूर्ण क्षण है। यह पवित्र यात्रा पूरे देश को ‘राष्ट्र प्रथम’ की भावना से जोड़ने वाला एक सशक्त संदेश है।
— Rekha Gupta (@gupta_rekha) November 16, 2025
हैदरपुर गाँव की यह धरती स्वयं को धन्य मान रही है कि वीर… pic.twitter.com/rNMd9g6GMs
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഡൽഹിയുടെ സമഗ്ര വികസനത്തിനും യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനും എൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മെട്രോ സ്റ്റേഷനുകളിലെ പേര് മാറ്റം ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ്. ഇത് ഡൽഹി മെട്രോയെ കൂടുതൽ ജനകേന്ദ്രീകൃതമാക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഉടൻ തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കും. കൂടാതെ എല്ലാ പ്രഖ്യാപനങ്ങളും ജനങ്ങളെ ഉടൻ അറിയിക്കും. ഡൽഹി മെട്രോ യാത്രക്കാർക്ക് ഈ തീരുമാനം മികച്ച അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു," രേഖ ഗുപ്‌ത കൂട്ടിച്ചേർത്തു.

മെട്രോ സ്റ്റേഷനുകളുടെ പുനർനാമകരണം ഇങ്ങനെ
യാത്രക്കാരുടെ സൗകര്യത്തിനും പ്രാദേശിക സവിശേഷത വർധിപ്പിക്കുന്നതിനുമായി ക്യു ബ്ലോക്കിലെ നോർത്ത് പിതംപുര സ്റ്റേഷൻ ഇനി മുതൽ "നോർത്ത് പിതംപുര-പ്രശാന്ത് വിഹാർ മെട്രോ സ്റ്റേഷൻ" എന്ന് അറിയപ്പെട്ടും. പ്രശാന്ത് വിഹാർ പോലുള്ള ഒരു പ്രധാന സ്ഥലം ഉൾപ്പെടുത്തുന്നതിലൂടെ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയാൻ ഈ മാറ്റം സഹായിക്കും. പിതംപുര നോർത്ത് മെട്രോ സ്റ്റേഷനെ "ഹൈദർപൂർ വില്ലേജ് മെട്രോ സ്റ്റേഷൻ" എന്നും നിലവിലുള്ള പിതംപുര മെട്രോ സ്റ്റേഷനെ "മധുബൻ ചൗക്ക് മെട്രോ സ്റ്റേഷൻ" എന്നും നാമകരണം ചെയ്യും. ഹൈദർപൂരിൻ്റെ വർധിച്ചുവരുന്ന പ്രാധാന്യവും പ്രദേശവാസികളുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് സർക്കാർ പറയുന്നത്. മധുബൻ ചൗക്ക് ഏറ്റവും തിരക്കേറിയ പ്രധാന വാണിജ്യ കേന്ദ്രമാണ്. അതിനാലാണ് പേര് പുനർനാമകരണം ചെയ്യുന്നത്.


