ETV Bharat / bharat

എക്സൈസ് കേസ് കുറ്റപത്രത്തിലെ 'സൗത്ത് ഗ്രൂപ്പ്' പ്രയോഗം; സിബിഐയ്‌ക്ക് കോടതിയുടെ രൂക്ഷ വിമർശനം

ഡൽഹി എക്സൈസ് കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മറ്റ് 22 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. കേസിൻ്റെ കുറ്റപത്രത്തിൽ ഉപയോഗിച്ച 'സൗത്ത് ഗ്രൂപ്പ്' പ്രയോഗമാണ് വിവാദമായത്.

മദ്യനയ കേസ് സിബിഐ  അരവിന്ദ് കെജ്‌രിവാൾ കേസ്  ഡൽഹി കോടതി വിമർശനം  സൗത്ത് ഗ്രൂപ്പ് പരാമർശം
AAP national convener Arvind Kejriwal with party leader Satyendar Jain during a visit at the Hanuman Temple, in New Delhi, Saturday, Feb. 28, 2026. Kejriwal and party leader Manish Sisodia were discharged by a Delhi court on Friday in a liquor policy case (PTI)
author img

By ETV Bharat Kerala Team

Published : March 1, 2026 at 1:03 PM IST

3 Min Read
Choose ETV Bharat

കൃഷ്‌ണാനന്ദ്

ന്യൂഡൽഹി: 'സൗത്ത് ഗ്രൂപ്പ്' എന്ന പ്രയോഗം കുറ്റപത്രങ്ങളിൽ ഉപയോഗിച്ചതിന് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ)ക്ക് ഡൽഹി സ്‌പെഷ്യൽ കോടതിയുടെ രൂക്ഷ വിമർശനം. ഡൽഹി എക്സൈസ് കേസിൽ അരവിന്ദ് കെജ്‌രിവാളിനെയും മറ്റ് 22 പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ഈ കേസിൻ്റെ കുറ്റപത്രത്തിൽ ഉപയോഗിച്ച 'സൗത്ത് ഗ്രൂപ്പ്' എന്ന പ്രയോഗത്തെയാണ് കോടതി വിമർശിച്ചത്. അത്തരമൊരു ലേബലിന് ക്രിമിനൽ നിയമത്തിൽ അടിസ്ഥാനമില്ലെന്നും നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചു.

'ഇത്തരം പ്രയോഗങ്ങൾ ഒരു പ്രത്യേക പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ളതും ഏകപക്ഷീയമായ വർഗ്ഗീകരണമാണിതെന്നും' കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ആഴത്തിലുള്ള ആശങ്കയും കോടതി അറിയിച്ചു. പ്രോസിക്യൂഷൻ്റെ അഭിപ്രായത്തിൽ, സൗത്ത് ഗ്രൂപ്പ് എന്ന് വിളിക്കപ്പെടുന്ന സംഘടനയെ കെ. കവിത നയിച്ചിരുന്നുവെന്നും അതിൽ ശരത് റെഡ്ഡി, അഭിഷേക് ബോയിൻപള്ളി, അരുൺ പിള്ള, മൂത്ത ഗൗതം, ബുച്ചിബാബു എന്നിവരുണ്ടായിരുന്നുവെന്നും ആരോപിക്കപ്പെട്ടു.

അതിൽ സമീർ മഹേന്ദ്രുവും ഒരു പങ്കാളിയായിരുന്നു. അരവിന്ദ് കുമാർ സിംഗ് ഈ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ആരോപിക്കപ്പെട്ട വസ്‌തുതകൾക്ക് അപ്പുറമാണ് തങ്ങളുടെ ആശങ്കയെന്ന് കോടതി വ്യക്തമാക്കി. 'നോർത്ത് ഗ്രൂപ്പ്' അല്ലെങ്കിൽ താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും വർഗീകരണത്തെക്കുറിച്ച് പരാമർശമൊന്നുമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭൂമിശാസ്ത്രപരമായി നിർവചിക്കപ്പെട്ട ഈ പദത്തിൻ്റെ ഉപയോഗം വ്യക്തമായും ഏകപക്ഷീയമായിരുന്നുവെന്ന് കോടതി വിലയിരുത്തി. ഭാഷയുടെ മാത്രം പ്രശ്‌നമല്ല ഇതെന്ന് കോടതി ഊന്നിപ്പറഞ്ഞു. ക്രിമിനൽ വിചാരണകൾ തെളിവുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യകതയിൽ നിന്ന് വ്യതിചലിക്കുന്നുവെന്നും കോടതി ഈ വിഷയം മുൻനിർത്തി ആരോപിച്ചു.

''നിയമത്തിന് മുന്നിലുള്ള തുല്യതയിലും ദേശീയ ഐക്യത്തിലും അധിഷ്‌ഠിതമായ ഒരു ഭരണഘടനാ ചട്ടക്കൂടാണ് നമ്മുടേത്. തുടർച്ചയായ കുറ്റപത്രങ്ങളിൽ ഈ പദം സ്ഥിരമായി ഉപയോഗിച്ചിട്ടുണ്ട്. ആയതിനാൽ പ്രോസിക്യൂഷൻ്റെ കേസ് നിരീക്ഷിച്ചതിൽ നിന്ന് കോടതി ഇത് പരാമർശിക്കാൻ നിർബന്ധിതരാകുന്നു'' - ജഡ്‌ജി വ്യക്തമാക്കി. അത്തരം പരാമർശത്തെ ജുഡീഷ്യൽ അംഗീകാരമായി കണക്കാക്കരുത്. പ്രത്യേക ലേബൽ ഉപയോഗം, വിധിന്യായത്തിലെ തെളിവുകളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

തങ്ങളുടെ ആശങ്കയുടെ ഗൗരവം അടിവരയിടുന്നതിനായി ഭരണഘടനാ നിയമശാസ്ത്രത്തെയും യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതി ഓഫ് അപ്പീൽസിൻ്റെ വിധിയെയും കോടതി പരാമർശിച്ചു. ആ കേസിൽ, കുറ്റകൃത്യത്തിൻ്റെ ഘടകങ്ങളിൽ വംശീയതയ്ക്ക് യാതൊരു ബന്ധവുമില്ലെങ്കിലും, പ്രോസിക്യൂട്ടർമാർ പ്രതിയെ 'ഡൊമിനിക്കൻ മയക്കുമരുന്ന് വ്യാപാരികൾ' എന്ന് ആവർത്തിച്ച് പരാമർശിച്ചിരുന്നു. അതേത്തുടർന്ന് അമേരിക്കൻ അപ്പീൽ കോടതി ശിക്ഷാവിധികൾ റദ്ദാക്കി.

ഒരു ക്രിമിനൽ വിചാരണയിൽ ഐഡൻ്റിറ്റി കുത്തിവയ്ക്കുന്നത് യുക്തിക്ക് പകരം പക്ഷപാതത്തെ ക്ഷണിച്ചുവരുത്തുമെന്നും ന്യായമായ നടപടിക്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് കോടതി വിധിച്ചിരുന്നു. ആ ന്യായവാദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഡൽഹി കോടതി, ഐഡൻ്റിറ്റി അടിസ്ഥാനമാക്കിയുള്ള ചുരുക്കെഴുത്ത് തെളിവിന് പകരമാകില്ലെന്ന് പറഞ്ഞു. ക്രിമിനൽ വിധിന്യായത്തിൽ പ്രതികൾ ആരാണെന്നോ അവർ എവിടെ നിന്നാണ് വരുന്നതെന്നോ അല്ല. അവർ ചെയ്‌ത കുറ്റവും തെളിവുകളുമാണ് ആദ്യം പരിഗണിക്കേണ്ടതെന്നും കോടതി ആവർത്തിച്ചു.

അഭിഭാഷകരടക്കം വിമർശനവുമായി രംഗത്ത്

'സൗത്ത് ഗ്രൂപ്പ്' എന്ന പ്രത്യേക പരാമർശം രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകൻ അശോക് കുമാർ പാണിഗ്രഹി, 'സൗത്ത് ഗ്രൂപ്പ്' എന്ന പദം ഉപയോഗിക്കുന്നത് അതിക്രൂരവും ദേശീയതയുടെ ആത്മാവിന് വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു. ഒരു ഫെഡറൽ അന്വേഷണ ഏജൻസിയുടെ അത്തരമൊരു നാമകരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

'ഇത് ഭിന്നിപ്പിക്കുന്നതും ഫെഡറലിസ തത്വത്തിന് വിരുദ്ധവുമാണ്. ഭരണഘടനാ ധാർമ്മികതയെ ശിഥിലമാക്കുന്ന പദപ്രയോഗങ്ങൾ സ്വീകരിക്കാതിരിക്കാൻ അന്വേഷണ ഏജൻസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്' അശോക് കുമാർ പാണിഗ്രഹി കൂട്ടിച്ചേർത്തു. കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ളതല്ലെങ്കിൽ എഫ്‌ഐആറിലോ കുറ്റപത്രത്തിലോ പ്രതിയുടെ ജാതി, മതം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ എന്നിവ പരാമർശിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയിലെ പ്രാക്‌ടീഷണറായ അഭിഭാഷകൻ ശാശ്വത് സിംഗ് ഗൗർ പറഞ്ഞു.

കോടതി ഒരു കേസ് പരിഗണിക്കുമ്പോൾ നിയമത്തിൻ്റെ ദൃഷ്‌ടിയിൽ ഇത്തരം ഘടകങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. 'ഒരു സർക്കാർ വകുപ്പ് ഇത്തരം പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് നടപടികളുടെ നീതിയെ കളങ്കപ്പെടുത്തുക മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15ന് വിരുദ്ധമാകുമെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, കോടതിയുടെ ശക്തമായ എതിർപ്പിനോട് അസോസിയേഷനിലെ എല്ലാ അംഗങ്ങളും യോജിച്ചില്ല. 'ഒരു കുറ്റകൃത്യം മറ്റൊരു പ്രദേശത്തും അതേ രീതിയിൽ നടന്നിട്ടുണ്ടെങ്കിൽ ഭൂമിശാസ്ത്രപരമായി വിശേഷിപ്പിക്കുന്നത് മൂലം ആശയകുഴപ്പം കുറയ്‌ക്കാമെന്ന്' ഡൽഹി ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകനായ മനീഷ് കുമാർ ചൗധരി പറഞ്ഞു.

Also Read: "ബിജെപിയെ തോല്‍പ്പിക്കാൻ ഒറ്റക്കെട്ട്", തെരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളില്‍ സഖ്യവുമായി കോണ്‍ഗ്രസ്