2020 ഡൽഹി കലാപ കേസ്; ഉമർ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച് ഡൽഹി കോടതി
ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം നിഷേധിച്ചത്.

By PTI
Published : July 4, 2026 at 5:37 PM IST
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ആക്‌ടിവ്സ്‌റ്റ് ഉമർ ഖാലിദിനും ഷര്‍ജീല്‍ ഇമിനും ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം അഡീഷണൽ സെഷൻസ് ജഡ്‌ജി സമീർ ബാജ്‌പായിയാണ് ഇരുവർക്കും ജാമ്യം നിഷേധിച്ചത്.
യുപിഎ കേസിൽ സ്ഥിര ജാമ്യത്തിനായാണ് ഇരുവരും വിചാരണ കോടതിയെ സമീപിച്ചിരുന്നത്. വിചാരണ ആരംഭിക്കാതെ തടവിലാക്കുന്നത് വ്യക്തിസ്വാതന്ത്രത്തിനുള്ള തങ്ങളുടെ മൗലികാവകാശത്തിൻ്റെ ലംഘനമാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചു.
ജനുവരിയിൽ സുപ്രീം കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചിരുന്നു. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
നിയമപരമായ ചട്ടക്കൂടും ഭരണഘടനയും യുഎപിഎയും പരിഗണിച്ച്, കേസുമായി ബന്ധമുള്ള സംരക്ഷിത രഹസ്യ സാക്ഷികൾക്ക് മുന്നോട്ട് വരാൻ ഒരു വർഷം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. അങ്ങനെ ആരും വന്നിലെങ്കിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തിനുശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നായിരുന്നു അന്ന് സരിം ജാവേദ് വ്യക്തമക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെയ് 18 ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഇവർക്ക് ജാമ്യം നിഷേധിച്ച ഉത്തരവിനെ വിമർശിച്ചിരുന്നു. തൻ്റെ ഹർജിയിൽ സുപ്രീം കോടതി വിധി വന്ന് ആറ് മാസത്തിന് ശേഷവും കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വിചാരണ കൂടാതെ ഏകദേശം ആറ് വർശത്തോളമായി താൻ കസ്‌റ്റഡിയിൽ ആണെന്നും ഷർജിൽ ഇമാം കോടതിയിൽ വാദിച്ചു.
കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ നേരത്തെ കോടതികളിൽ പറഞ്ഞു. അഞ്ച് വര്‍ഷത്തിലധികമായി ഇവർ റിമാന്‍ഡിലാണ്. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നത്.
53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കലാപമായിരുന്നു 2020ൽ നടന്നത്. കലാപത്തിൻ്റെ സൂത്രധാരനാണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങി മറ്റ് പ്രതികൾക്കെതിരെ 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരം ഭീകരവിരുദ്ധ നിയമം, മുൻ ഐപിസിയിലെ വ്യവസ്ഥകൾ എന്നിവ പ്രകാരം കേസെടുത്തു. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശിയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ വ്യാപക പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Also Read: ടെലഗ്രാമിന് വീണ്ടും കേന്ദ്ര സർക്കാര്‍ നോട്ടീസ്; നടപടി സിനിമകളും ഒടിടി ഫയലുകളും വ്യാപകമായതോടെ

