ഓപ്പറേഷൻ സിന്ദൂറിനുശേഷം പ്രതിരോധ മേഖലയിൽ 'മെയ്‌ഡ്-ഇൻ-ഇന്ത്യ'ക്ക് വിശ്വാസം വർധിച്ചുവെന്ന് രാജ്‌നാഥ് സിങ്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ നിർണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

By PTI
Published : July 4, 2026 at 5:20 PM IST
ന്യൂഡൽഹി: "മെയ്‌ഡ്-ഇൻ-ഇന്ത്യ"യെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷൻ സിന്ദൂറിനുശേഷം "മെയ്‌ഡ്-ഇൻ-ഇന്ത്യ" പ്രതിരോധ പ്ലാറ്റ്‌ഫോമുകളിലുള്ള വിശ്വാസം വർധിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഹിന്ദി ദിനപത്രമായ നവഭാരത് ടൈംസിൻ്റെ 80 വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന്, നമ്മുടെ പ്രതിരോധ ഉത്‌പാദനം 1.78 ലക്ഷം കോടി രൂപയിലധികമായി. എന്നാൽ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് അത് വെറും 46,000 കോടി രൂപയായിരുന്നു. പ്രതിരോധ മേഖലയിൽ മെയ്‌ഡ് ഇൻ ഇന്ത്യയ്‌ക്ക് വലിയ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചുവെന്നും വിശ്വാസം കൂടിയെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് മാസത്തിൽ ഇന്ത്യ നടത്തിയ നിർണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യ നടത്തിയ പ്രതിരോധ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ചതും ഈ ഒരു ഓപറേഷനായിരുന്നു. അതുപോലെ കയറ്റുമതിയും 38,000 കോടി രൂപയിലധികമായി. 2013-14 ൽ ഇത് വെറും 686 കോടി രൂപയായിരുന്നു. ഇന്ന് അത് 57 മടങ്ങ് വളർന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പൂർണ റിപ്പോർട്ട് വന്നട്ടില്ല. എന്നിരുന്നാലും 40,000 കോടി രൂപയോളം ഉയരുമെന്നാണ് കണക്കെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടയിൽ വിവിധ മേഖലകളിലെ ഇന്ത്യയുടെ യാത്ര, കൃത്രിമ ബുദ്ധിയുടെ (AI) പുരോഗതി, പത്രപ്രവർത്തനം, മനുഷ്യ സംവേദനക്ഷമതയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സാങ്കേതിക വികസനത്തിനും പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിനും പ്രാധാന്യം നൽകുന്നുവെന്നും 21-ാം നൂറ്റാണ്ടിലെ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും കാലഘട്ടത്തിൽ പത്രപ്രവർത്തനത്തിൽ വിശ്വാസ്യത നിലനിർത്തുന്നതിനും കേന്ദ്ര മന്ത്രി ഊന്നൽ നൽകി. എഐ പത്രപ്രവർത്തനത്തെ വേഗത്തിലും കൃത്യതയിലും ആക്കുമെങ്കിലും, വൈകാരിക ബുദ്ധി അത് മാനുഷികവും വിശ്വസനീയവുമായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. "ആശയവിനിമയ സമൃദ്ധി"(communicative abundance) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഇന്നത്തെ കാലഘട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് എക്കാലത്തേക്കാളും നിർണായകമാണെന്ന് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു.
അതേസമയം തെറ്റായ വിവരങ്ങൾ സമൂഹത്തെയും പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആദ്യം റിപ്പോർട്ട് ചെയ്യുക എന്ന് മാത്രമല്ല, ശരിയായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പ്രത്യേകിച്ച് പ്രതിരോധ സേന, ദേശീയ സുരക്ഷ, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിൽ. മാധ്യമങ്ങൾ എല്ലായ്പ്പോഴും കൃത്യത, വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

