ETV Bharat / bharat

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു; സർക്കാർ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ കോടികളുടെ നോട്ടുകെട്ട്

ഒഡിഷയിലെ കട്ടക് സർക്കിളിലെ ഉദ്യോഗസ്ഥാനായ ദേബബ്രത മൊഹന്തിയാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ദേബബ്രതനെ ഭുവനേശ്വര്‍ സ്‌പെഷ്യല്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വിജിലന്‍സ് ഡിവിഷന്‍ എസ്‌പി സരോജ് കുമാര്‍ സമാല്‍ അറിയിച്ചു.

VIGILANCE RAID IN ODISHA  MINING DEPUTY DIRECTOR IN ODISHA  MINING DEPUTY DIRECTOR ARRESTED  CUTTACK MINING DEPUTY DIRECTOR
Debabrata Mohanty, Deputy Director of Mines, Cuttack Circle, in Vigilance net (ETV Bharat)
author img

By ETV Bharat Kerala Team

Published : February 25, 2026 at 6:03 PM IST

2 Min Read
Choose ETV Bharat

ഭുവനേശ്വർ: കൈക്കൂലി വാങ്ങുന്നതിനിടെ ഖനന ഭൂവിജ്ഞാന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പിടിയിൽ. ഒഡിഷയിലെ കട്ടക് സർക്കിളിലെ ഉദ്യോഗസ്ഥാനായ ദേബബ്രത മൊഹന്തിയാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൽക്കരി വ്യാപാരിയിൽ നിന്ന് മുപ്പതിനായിരം രൂപയോളം കൈക്കൂലി വാങ്ങുന്നതിന് ഇടയിലായിരുന്നു ഉദ്യോഗസ്ഥരുടെ പിടി വീണത്.

അന്വേഷണത്തിൻ്റെ ഭാഗമായി ദേബബ്രതയുടെ വീടുകളിൽ നടന്ന റെയ്‌ഡിൽ നാല് കോടി രൂപയിലധികം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കൈക്കൂലി കേസിൽ പ്രതിയായ ദേബബ്രതനെ ഭുവനേശ്വര്‍ സ്‌പെഷ്യല്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വിജിലന്‍സ് ഡിവിഷന്‍ എസ്‌പി സരോജ് കുമാര്‍ സമാല്‍ അറിയിച്ചു.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഖനന ഭൂവിജ്ഞാന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ദേബബ്രതയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ പണം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൽക്കരി ഡിപ്പോ ശരിയായി പ്രവർത്തിപ്പിക്കാനുള്ള അനുമതി നൽകാമെന്നും ഖനിയിലേയ്ക്കുള്ള ഗതാഗതം അനുവദിക്കാമെന്നും വാഗ്‌ദാനം നൽകിയാണ് ഡെപ്യൂട്ടി ഡയറക്‌ടറായ ദെബബ്രത മൊഹന്തി കൈക്കൂലിയായി വാങ്ങിയതെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പൊലീസ് പിടിയിലായതിനെ തുടർന്ന് ഭുവനേശ്വർ വിജിലൻസ് പൊലീസ് കേസെടുക്കുകയും ദേബബ്രതനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

VIGILANCE RAID IN ODISHA  MINING DEPUTY DIRECTOR IN ODISHA  MINING DEPUTY DIRECTOR ARRESTED  CUTTACK MINING DEPUTY DIRECTOR
റെയ്‌ഡിനിടെ കണ്ടെടുത്ത കണക്കിൽപ്പെടാത്ത നാല് കോടി രൂപയിലധികം വരുന്ന പണം (ETV Bharat)

റെയ്‌ഡുകളുടെ ചരിത്രത്തിൽ പിടിച്ചെടുത്ത ഏറ്റവും ഉയർന്ന തുകയാണ് ദേബബ്രതൻ്റെ പക്കൽ നിന്നും കണ്ടെത്തിയതെന്ന് എന്ന് വിജിലൻസ് വകുപ്പ് അറിയിച്ചു. ട്രോളി ബാഗിലും അലമാരയിലുമാണ് ദേബബ്രതൻ പണം ഒളിപ്പിച്ചിരുന്നത്. ഭുവനേശ്വർ കുന്നുകൾക്ക് സമീപമുള്ള 2400 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇരുനില കെട്ടിടവും വിജിലൻസ് റെയ്‌ഡ് ചെയ്‌തിരുന്നു.

2004 ഓഗസ്റ്റ് ഒൻപതിനാണ് ബലംഗീർ ഖനന ഭൂവിജ്ഞാന വകുപ്പിൽ ജൂനിയർ മൈനിങ് ഓഫീസർ (സീനിയർ സർവേയർ) ആയി ദേബബ്രതൻ ചേരുന്നത്. പിന്നീട്, 2006 മുതൽ 2008 വരെ ബാരിപാഡയിലെ സംസ്ഥാന ഖനന ഭൂവിജ്ഞാന ആസ്ഥാനത്തും, 2009 മുതൽ 2011 വരെ ബെർഹാംപൂരിലും, 2011 മുതൽ 2014 വരെ കട്ടക്കിലും, 2014 മുതൽ 2018 വരെ ഭുവനേശ്വറിലും ഇയാൾ ജോലി ചെയ്‌തു പോന്നിരുന്നു.

VIGILANCE RAID IN ODISHA  MINING DEPUTY DIRECTOR IN ODISHA  MINING DEPUTY DIRECTOR ARRESTED  CUTTACK MINING DEPUTY DIRECTOR
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഖനന ഭൂവിജ്ഞാന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ദേബബ്രത മൊഹന്തി (ETV Bharat)

2018 മാർച്ചിലാണ് ദേബബ്രതന് അസിസ്റ്റൻ്റ് മൈൻസ് ഓഫീസർ (ചീഫ് സർവേയർ) ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2022 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഫുൽബാനിയിൽ മൈൻസ് ഓഫീസറായി പ്രവൃത്തിച്ചു. 2026 ജനുവരി ഏഴിനാണ് കട്ടക്ക് സർക്കിളിൽ വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്‌ടറായി ജോലിയിൽ പ്രവേശിച്ചത്. 2022 ഏപ്രിൽ ഏപ്രിൽ ഏഴിന് കാർത്തികേശ്വർ റൗൾ, എഇ, എംഐ, ഭഞ്ജനഗർ, ഗഞ്ചാം എന്നിവർക്കെതിരെ നടത്തിയ പരിശോധനയിൽ നിന്ന് മൂന്ന് കോടി രൂപയിലധികം പിടിച്ചെടുത്തതാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ റെയ്‌ഡ്.

ALSO READ: ദലിത് ദമ്പതികള്‍ക്ക് ദർശനം നിഷേധിച്ചു; കൈപിടിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് തഹസിൽദാർ ഇ അഹമ്മദ്