ETV Bharat / bharat

സ്‌കൂളില്‍ 22 വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; പാചക തൊഴിലാളി അറസ്റ്റില്‍

വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ പാചക തൊഴിലാളിക്കെതിരെ കേസ്. പീഡനത്തിനിരയായത് 22 വിദ്യാര്‍ഥികള്‍. സംഭവം താനെയിലെ ആശ്രമ സ്‌കൂളില്‍.

COOK ASHRAM SCHOOL POCSO CHARGES  MAHARASHTRA MOLESTATION  ASHRAM SCHOOL IN THANE DISTRICT  COOK ACCUSED OF MOLESTING 22 GIRLS
Representational Image (IANS)
author img

By ETV Bharat Kerala Team

Published : August 28, 2026 at 3:47 PM IST

2 Min Read
Choose ETV Bharat

മുംബൈ: മഹാരാഷ്‌ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച സ്‌കൂളിലെ പാചക തൊഴിലാളി അറസ്റ്റില്‍. ഷാപൂര്‍ ടെംബയിലെ ആശ്രമ സ്‌കൂളിലെ തൊഴിലാളിയായ ഗണപത് ഗാവ്‌ലിയാണ് അറസ്റ്റിലായത്. താനെയിലെ ആദിവാസി വിഭാഗത്തിനായുള്ള സ്‌കൂളിലാണ് സംഭവം. 22 വിദ്യാര്‍ഥിനികളെയാണ് ഇയാള്‍ പലപ്പോഴായി പീഡനത്തിനിരയാക്കിയത്.

പീഡനത്തിനിരയായ വിദ്യാര്‍ഥിനികളില്‍ ചിലര്‍ രക്ഷിതാക്കളോടും അധ്യാപകരോടും വിവരം പറയുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. ഓഗസ്റ്റ് 24നാണ് വിദ്യാര്‍ഥികള്‍ സംഭവം പുറത്ത് പറഞ്ഞത്. വിവരം അറിഞ്ഞ അധ്യാപകര്‍ സ്‌കൂളിലെ പ്രധാനാധ്യപകനോട് വിവരം അറിയിച്ചു. ഇതോടെ പ്രധാനാധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഇയാളെ ഉടനടി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പീഡനം നേരത്തെയും: അറസ്റ്റിലായ ഗണപത് ഗാവ്‌ലി നേരത്തെയും നിരവധി പീഡന കേസില്‍ പ്രതിയായിട്ടുണ്ടെന്ന് ഷഹാപൂരിലെ ഇൻ്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെൻ്റ് പ്രൊജക്‌ട് (ഐടിഡിപി) ഓഫിസർ (പിഒ) തേജസ്വിനി ആർ ഗലാൻഡെ പറഞ്ഞു. പീഡന കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജയില്‍ മോചിതനായതിന് പിന്നാലെ സ്‌കൂളിലെ പാചക തൊഴിലാളിയായി എത്തുകയായിരുന്നു. അഘായിയിലെ മറ്റൊരു സ്‌കൂളില്‍ വച്ചും സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നുവെന്നും തേജസ്വിനി ആർ ഗലാൻഡെ പറഞ്ഞു.

വിശദീകരണവുമായി സ്‌കൂള്‍: വിദ്യാര്‍ഥികളില്‍ നിന്നും വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ജോലിയില്‍ നിന്നും വിരമിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കേസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് നേരത്തെയും സമാന കേസില്‍ ശിക്ഷിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും ഇയാള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികള്‍ ഇക്കാര്യം തങ്ങളെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയും ജില്ലാ ട്രൈബൽ ഡെവലപ്‌മെന്‍റ് ഓഫിസില്‍ (ഡിടിഡിഒ) വിവരം അറിയിക്കുകയും ചെയ്‌തു. ഷഹാപൂർ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. പീഡനത്തിനിരയായവരില്‍ 18 കുട്ടികള്‍ ഭയമില്ലാതെ തന്നെ മുഴുവന്‍ കാര്യങ്ങളും തങ്ങളുമായി സംസാരിച്ചൂവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Also Read: ഡോക്ടറുടെ നിർദേശം ഫോണിലൂടെ; ഗർഭച്ഛിദ്രം നടത്തിയ യുവതിക്ക് ദാരുണാന്ത്യം