'ഇന്ത്യയ്ക്ക് എപ്പോഴും ഹിന്ദു പ്രധാനമന്ത്രി'; ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഇമ്രാൻ മസൂദ്
ഹിജാബ് ധരിച്ച സ്ത്രീ രാജ്യത്തെ പ്രധാനമന്ത്രിയാകും എന്ന അസദുദ്ദിൻ ഒവൈസിയുടെ പ്രസ്‌താവനയ്‌ക്കെതിയാണ് ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്.

By ANI
Published : January 11, 2026 at 3:39 PM IST
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. 'ഹിന്ദു രാഷ്ട്രമായ ഇന്ത്യയ്ക്ക് എപ്പോഴും ഒരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടായിരിക്കുമെന്ന' അസം മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെയാണ് എംപി ഇമ്രാൻ മസൂദ് ചോദ്യ ചെയ്യുകയും വിമശിക്കുകയും ചെയ്‌തത്.
"ഭരണഘടനയിൽ ഇത്തരം പ്രസ്‌താവനകൾക്ക് അടിസ്ഥാനമില്ല. ഭരണഘടനാ പദവികൾ വഹിക്കുന്നവരെ ഉപയോഗിച്ച് മതം നിർണയിക്കരുത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം തൻ്റെ ഭാഷയെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണം.
ഇത് പ്രായോഗികമായി അസാധ്യമാണ്. എന്നിരുന്നാലും ഭരണഘടനയിൽ ഇതുപോലൊന്ന് എഴുതിയിട്ടില്ല. ഒരു സിഖ് കാരൻ ഇവിടെ പ്രധാനമന്ത്രിയായി. ഒരു വ്യക്തിയുടെ അധികാര സ്ഥാനം ഇവിടെ മതം കൊണ്ട് നിർണയിക്കാൻ കഴിയില്ല. അദ്ദേഹം മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ സംസാരിക്കണം" - ഇമ്രാൻ മസൂദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം എഐഎംഐഎം (ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രസിഡൻ്റ്) മേധാവി അസദുദ്ദിൻ ഒവൈസി നടത്തിയ പ്രസ്‌താവനയ്ക്ക് മറുപടിയായാണ് ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്. "ഹിജാബ് ധരിച്ച സ്ത്രീ രാജ്യത്തെ പ്രധാനമന്ത്രിയാകും" എന്നതായിരുന്നു അസദുദ്ദിൻ ഒവൈസിയുടെ പ്രസ്‌താവന.
മഹാരാഷ്ട്രയിലെ സോളാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അസദുദ്ദിൻ ഒവൈസി. മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർ ഉന്നത പദവികളിൽ നിന്ന് പാകിസ്ഥാനെ നിയന്ത്രിക്കുന്നു. പാകിസ്ഥാൻ ഭരണഘടനയിൽ അത്തരം ഉൾക്കൊള്ളൽ വാഗ്‌ദാനം ചെയ്യുന്നില്ല.
പാകിസ്ഥാൻ ഭരണഘടന ഇക്കാര്യം വ്യക്തമായി പറയുന്നു. ഇന്ത്യയിലെ ഏതൊരു പൗരനും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മേയറോ ആകാമെന്ന് ബാബാ സാഹിബ് അമ്പേദ്‌കർ ഭരണഘടനയിൽ പറയുന്നു. ഹിജാബ് ധരിച്ച ഒരു മകൾ ഈ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് ഞാൻ സ്വപ്‌നം കാണുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
"ഭരണഘടനാപരമായി സാധ്യമാണെങ്കിലും, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായതിനാൽ ഒരു ഹിന്ദു വ്യക്തിയാകും രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത് " എന്നാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് ഹിമന്ത ബിശ്വ ശർമ്മ മറുപടി പറഞ്ഞത്.
മോദിയെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി
വെനിസ്വേലയില്‍ ആക്രണങ്ങള്‍ നടക്കവെ പാകിസ്ഥാനിൽ സമാനമായ ഒരു ഓപ്പറേഷൻ നടത്താൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് എഐഎംഐഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ട്രംപിന് കഴിയുമെങ്കില്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരാക്രമണത്തിൻ്റെ സൂത്രധാരെ പിടികൂടന്‍ മോദിക്ക് കഴിയില്ലേയെന്നായിരുന്നു ഒവൈസി ചോദിച്ചത്.
Also Read: സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടതിന്‍റെ ആയിരം വര്‍ഷങ്ങള്‍, ശൗര്യ യാത്രയുമായി പ്രധാനമന്ത്രി

