ബിഎസ്‌എഫിന്‍റെ കനിവ്; ബംഗ്ലാദേശിന്‍റെ ഇന്ത്യന്‍ മരുമകള്‍ അതിര്‍ത്തിയില്‍ പിതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു
പിതാവിനെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിച്ച് ബംഗ്ലാദേശിൽ വിവാഹിതയായ യുവതി. മൃതദേഹം ഹത്ഖോല അതിർത്തിയിലെ സീറോ പോയിൻ്റിൽ കൊണ്ടുവന്നു.

Published : January 6, 2026 at 6:32 PM IST
കൊൽക്കത്ത: അതിർത്തിയിൽ പിതാവിനെ അവസാനമായി കണ്ട് യുവതി. ബംഗ്ലാദേശിലേക്ക് വിവാഹം ചെയ്‌ത് പോയ യുവതി തൻ്റെ പിതാവിനെ അവസാനമായി കണ്ടത് നാദിയ ജില്ലയിലെ ചപ്ര അതിർത്തി പ്രദേശത്ത്. ബിഎസ്‌എഫിൻ്റെ അനുമതി ലഭിച്ചതോടെയാണ് മരിച്ച പിതാവിനെ യുവതി അതിർത്തിയിൽ അവസാനമായി കണ്ടതും അന്ത്യാഞ്ജലി അർപ്പിച്ചതും.
ചപ്ര പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഹത്ഖോള ഗ്രാമത്തിലെ താമസക്കാരനായിരുന്നു ഇസ്രാഫിൽ ഹൽസോണ (101) എന്നയാൾ. ഹൽസോണയുടെ മകൾ ഉമ്മേഹാര ബീബിയെ ബംഗ്ലാദേശിലെ ചുവാദംഗ ജില്ലയിലെ കുതുബ്‌പൂർ ഗ്രാമത്തിലേക്കാണ് വിവാഹം ചെയ്‌ത് അയച്ചത്. അടുത്തിടെ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇസ്രാഫിൽ ഹൽസോണ മരിച്ചു.
അദ്ദേഹത്തിൻ്റെ മകൾ പിതാവിൻ്റെ മരണവാർത്ത അറിഞ്ഞു. ഉമ്മേഹാര ബീബി പിതാവിനെ അവസാനമായി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിർത്തിക്കിപ്പുറമുള്ള ഗ്രാമത്തിലെ കുടുംബാംഗങ്ങളെ ഫോണിലൂടെ ഇക്കാര്യം അറിയിച്ചു.
വിവരം അറിഞ്ഞതിനെത്തുടർന്ന് ചപ്രയിലെ ഉമ്മേഹാരയുടെ കുടുംബം ഹത്ഖോല ഗ്രാമപഞ്ചായത്തിനെ ആവശ്യം അറിയിച്ചു. പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ അധികാരികൾ ബിഎസ്എഫിൻ്റെ 101-ാമത് ബറ്റാലിയനുമായി ബന്ധപ്പെട്ടു. നിലവിലെ സാഹചര്യവും യുവതിയുടെ ആവശ്യവും കണക്കിലെടുത്ത് ബിഎസ്എഫ് അതിർത്തിയിലെ ബിജിബി (ബോർഡർ ഗാർഡ് ബംഗ്ലാദേശ്) ഉദ്യോഗസ്ഥരുമായി സീറോ പോയിൻ്റിൽ ഒരു ഫ്ലാഗ് മീറ്റിംഗ് വിളിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യോഗത്തിനുശേഷം ഇരു കുടുംബങ്ങൾക്കും പരസ്‌പരം അതിർത്തിയിൽ വച്ച് കാണാൻ അനുവാദം കൊടുക്കുകയും ആ വിവരം കുടുബത്തെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് ഇസ്രാഫിൽ ഹൽസോണയുടെ മൃതദേഹം ഹത്ഖോല അതിർത്തിയിലെ സീറോ പോയിൻ്റിലേയ്ക്ക് കൊണ്ടുവന്നു. അദ്ദേഹത്തിൻ്റെ മകൾ പിതാവിനെ അവിടെ വച്ച് അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിച്ചു.
ഇതൊരു അപൂർവ സംഭവമാണെന്നും ബിഎസ്എഫും ബിജിബിയും യുവതിയുടെ ആവശ്യം അംഗീകരിച്ചതിനാൽ കാണാൻ അവസരം ലഭിച്ചെന്നും ഹത്ഖോല ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി മേധാവി അതിഹാർ ഹൽസോണ വിശദീകരിച്ചു. " ഇസ്രാഫിൽ ഹൽസോനയ്ക്ക് നൂറ് വയസിനു മുകളിൽ പ്രായമുണ്ടായിരുന്നു. ബംഗ്ലാദേശിലേക്ക് വിവാഹം കഴിച്ച് പോയ മകൾക്ക് പിതാവിനെ അവസാനമായി ഒരു തവണ കാണാൻ ആഗ്രഹമുണ്ടായിരുന്നു. കുടുംബം ഇക്കാര്യം ഞങ്ങളുടെ പഞ്ചായത്തിനെ അറിയിച്ചു. ഞങ്ങൾ ബിഎസ്എഫുമായി ബന്ധപ്പെട്ടു. തുടർന്ന് ബിഎസ്എഫും ബിജിബിയും ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തി. ശേഷം പിതാവിനെ അവസാനമായി ഒരു തവണ കാണാനുള്ള അവസരം നൽകി. മുഴുവൻ പ്രക്രിയയിലും ബിഎസ്എഫ് വളരെ സഹകരണത്തോടെയാണ് പ്രവർത്തിച്ചത്. ഇതിൽ ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്" എന്ന് അദ്ദേഹം പറഞ്ഞു.
Also Read: നക്‌സല്‍ പ്രവര്‍ത്തക ഗീത ധാംതാരിയില്‍ കീഴടങ്ങി, അഞ്ച് ലക്ഷം രൂപ ഗീതയ്ക്ക് നല്‍കും

