ETV Bharat / bharat

ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ സ്ലാബ് തകർന്നുവീണു; അഞ്ച് തൊഴിലാളികൾ മരിച്ചു

കഴിഞ്ഞ ദിവസമാണ് ശക്തമായ കൊടുങ്കാറ്റിൽ നിർമാണത്തിലിരുന്ന പാലം കൊടുങ്കാറ്റിൽ തകർന്ന് വീണത്. രക്ഷാപ്രവർത്തനങ്ങൾക്കായി ലോക്കൽ പൊലീസും എസ്‌ഡിആർഎഫ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

HAMIRPUR BRIDGE COLLAPSES 6 DEATH  HAMIRPUR SIX LABOURERS KILLED  UNDER CONSTRUCTION BRIDGE COLLAPSES  HAMIRPUR BRIDGE COLLAPSE SIX DEATHS
ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്ലാബ് തകർന്ന നിലയിൽ (ETV Bhart)
author img

By ETV Bharat Kerala Team

Published : May 29, 2026 at 12:13 PM IST

1 Min Read
Choose ETV Bharat

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്ലാബ് തകർന്നുവീണു അഞ്ച് തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്‌ച രാത്രിയിലാണ് സംഭവം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നിർമാണത്തിലിരുന്ന പാലം കൊടുങ്കാറ്റിൽ തകർന്ന് വീഴുകയായിരുന്നു

നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്ലാബ് തകർന്ന് അഞ്ച് തൊഴിലാളികൾ മരിച്ചതായി ഹാമിർപൂർ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ പറഞ്ഞു.

HAMIRPUR BRIDGE COLLAPSES 6 DEATH  HAMIRPUR SIX LABOURERS KILLED  UNDER CONSTRUCTION BRIDGE COLLAPSES  HAMIRPUR BRIDGE COLLAPSE SIX DEATHS
സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു (ETV Bhart)

മരിച്ചവരിൽ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34) എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

അപകടം പുലർച്ചെ മുന്ന് മണിക്ക്

ഹാമിർപൂരിലെ ബെത്വ നദിക്ക് കുറുകെയുള്ള പാലത്തിൻ്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ലാൽപുര പൊലീസ് സ്റ്റേഷൻ പ്രദേശത്തെ മൊറാകന്ദർ പർസാനിയെയും കുരാര പൊലീസ് സ്റ്റേഷൻ പ്രദേശത്തെ നൈതി ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതിനായി ബെറ്റ്‌വ നദിക്ക് കുറുകെയാണ് പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്.

HAMIRPUR BRIDGE COLLAPSES 6 DEATH  HAMIRPUR SIX LABOURERS KILLED  UNDER CONSTRUCTION BRIDGE COLLAPSES  HAMIRPUR BRIDGE COLLAPSE SIX DEATHS
ഹാമിർപൂരിലെ പാലം അപകടം. (ETV Bhart)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുലര്‍ച്ചെ മൂന്ന് മണിയോടെ, കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായപ്പോൾ, നിർമ്മാണത്തിലിരുന്ന പാലത്തിൻ്റെ സ്ലാബ് പെട്ടെന്ന് തകർന്ന് വീഴുകയായിരുന്നു. നിരവധി തൊഴിലാളികൾ സ്ലാബിനടിയിലും ചുറ്റുപാടും ഉറങ്ങുകയായിരുന്നു. അപകടം സംഭവസ്ഥലത്ത് വലിയ ഭീതി സൃഷ്‌ടിച്ചു.വിവരം ലഭിച്ചതിനെത്തുടർന്ന് നാട്ടുകാരും പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

HAMIRPUR BRIDGE COLLAPSES 6 DEATH  HAMIRPUR SIX LABOURERS KILLED  UNDER CONSTRUCTION BRIDGE COLLAPSES  HAMIRPUR BRIDGE COLLAPSE SIX DEATHS
നിർമ്മണത്തിലിരിക്കുന്ന പാലം (ETV Bhart)

കൊടുങ്കാറ്റ് ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളെ തടസ്സപ്പെടുത്തി

അതേസമയം, ജില്ലയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു, നിരവധി വീടുകളുടെ ടിന്‍ ഷീറ്റുകള്‍ പറന്നുപോയി. സംഭവത്തെക്കുറിച്ച് ഭരണകൂടം അന്വേഷണം ആരംഭിച്ചു. നിരവധി നാശനഷ്‌ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ശക്തമായ മഴയ്ക്കും കാറ്റിനും വരും ദിവസങ്ങളിൽ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ സംസ്ഥാനത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Also Read:ഐടി ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്; കൃഷി ഭൂമി സന്ദർശിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചു