ഓപ്പറേഷൻ സിന്ദൂർ നായകനിൽ നിന്ന് രാമക്ഷേത്ര ഭരണത്തിലേക്ക്; ജീതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്രം ട്രസ്റ്റിന്‍റെ ആദ്യ സിഇഒ
ഇന്ത്യൻ വ്യോമസേനയിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടയിൽ സർവോത്തം യുദ്ധസേവാ മെഡൽ ഉൾപ്പെടെയുള്ള ഉന്നത സൈനിക ബഹുമതികൾ നേടിയിട്ടുള്ള വ്യക്തിയാണ് ജീതേന്ദ്ര മിശ്ര.

By ANI
Published : September 2, 2026 at 4:56 PM IST
ലഖ്‌നൗ: അയോധ്യയിലെ ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്രയെ (റിട്ട.) തെരഞ്ഞെടുത്തു. അയ്യായിരത്തിലധികം അപേക്ഷകരിൽ നിന്നാണ് ഭാരതീയ വ്യോമസേനയിലെ മികവുറ്റ സേവന പാരമ്പര്യമുള്ള ഇദ്ദേഹത്തെ ഈ നിർണായക ചുമതലയിലേക്ക് ട്രസ്റ്റ് നിശ്ചയിച്ചത്. വ്യോമസേനയിലെ ദീർഘകാല കരിയറിൽ നിരവധി സുപ്രധാന കമാൻഡിംഗ് പദവികൾ വഹിച്ചിട്ടുള്ള ഇദ്ദേഹം, ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ സിന്ദൂർ സമയത്ത് വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്‍റെ അധ്യക്ഷനായിരുന്നു.
ഇന്ത്യൻ വ്യോമസേനയിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടയിൽ സർവോത്തം യുദ്ധസേവാ മെഡൽ ഉൾപ്പെടെയുള്ള ഉന്നത സൈനിക ബഹുമതികൾ നേടിയിട്ടുള്ള വ്യക്തിയാണ് ജീതേന്ദ്ര മിശ്ര.
ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ഏകോപനം, ദിനംപ്രതിയുള്ള വലിയ തീർഥാടക തിരക്ക് നിയന്ത്രിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ഭരണപരമായ കാര്യങ്ങൾ എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ മുൻപരിചയം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. മഹന്ത് ദിനേന്ദ്ര ദാസ് മഹാരാജ്, മഹന്ത് കമൽ നയൻ ദാസ്, ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ് എന്നിവരുൾപ്പെടെയുള്ള ട്രസ്റ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.. യോഗത്തിൽ ട്രസ്റ്റ് സെലക്ഷൻ റിപ്പോർട്ട് ചർച്ച ചെയ്യുകയും ആദ്യത്തെ സിഇഒയുടെ പേര് തീരുമാനിക്കുകയുമായിരുന്നു.
5,000-ത്തിലധികം അപേക്ഷകർ മത്സരിച്ച കർശനമായ സ്ക്രീനിംഗ് പ്രക്രിയയ്ക്ക് ശേഷം, രാമജന്മഭൂമി മന്ദിറിൻ്റെ ആദ്യ സിഇഒയെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ്, മഹന്ത് ദിനേന്ദ്ര ദാസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി കൃഷ്‌ണ മോഹൻ, അയോധ്യ ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി എന്നിവരുൾപ്പെടെ ട്രസ്റ്റ് അംഗങ്ങൾ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്.
യോഗത്തിൽ പങ്കെടുക്കുന്നതിനായി സെലക്ഷൻ കമ്മിറ്റി ഉദ്യോഗസ്ഥരായ വിരമിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്‌റ്റനൻ്റ് ജനറൽ വിഷ്‌ണുകാന്ത് ചതുർവേദി, വിദഗ്‌ധ അംഗം സുരേഷ് ഹവ്‌ഡെ എന്നിവർ ഇന്നലെ അയോധ്യയിലെത്തി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സിഇഒ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഈ യോഗം വളരെ പ്രധാനമാണെന്ന് മഹന്ത് കമൽ നയൻ ദാസ് പറഞ്ഞു. 'ഇതിൽ നിരവധി തീരുമാനങ്ങൾ എടുക്കാനുണ്ട്. അന്തിമ തീരുമാനം ട്രസ്റ്റികൾ എടുത്ത ശേഷം പ്രഖ്യാപിക്കും,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൂജ നടത്തുക എന്നതാണ് നമ്മുടെ കടമ, അത് ശരിയായ രീതിയിൽ നടക്കുന്നു. എല്ലായിടത്തും കള്ളന്മാർ ഉള്ളതിനാൽ ഭക്തർ ജാഗ്രത പാലിക്കണം. ക്ഷേത്രത്തിൻ്റെ സിഇഒ ആയി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ശക്തമായ സംഘടനാ വൈദഗ്‌ധ്യം ഉണ്ടായിരിക്കുമെന്നും ശ്രീരാമൻ്റെ സേവനത്തിനായി പൂർണമായും സമർപ്പിതനായിരിക്കുമെന്നും ട്രസ്റ്റ് അംഗം രാജ് കുമാർ ദാസ് പറഞ്ഞു. 'തീർച്ചയായും സംഘടനാ കഴിവുള്ള, ശ്രീരാമൻ്റെ സേവനത്തിനായി പൂർണ്ണമായും സമർപ്പിതനായ ഒരാളായിരിക്കും സിഇഒ ആയി ചുമതലയേൽക്കുക. ഇത് മാനേജ്‌മെൻ്റിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ക്ഷേത്ര പ്രവർത്തനങ്ങൾ നന്നായി ചിട്ടപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും,' രാജ് കുമാർ ദാസ് പറഞ്ഞു.
Also Read: 'എസ്‌ഐആറിൻ്റെ ലക്ഷ്യം ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കല്‍'; വിമർശനങ്ങളുമായി കപിൽ സിബൽ

