അസമില്‍ ആര് വീഴും ആര് വാഴും? ശ്രദ്ധേയ പോരാട്ടങ്ങള്‍ നടന്ന മണ്ഡലങ്ങള്‍ ഇവ
കോണ്‍ഗ്രസ് തങ്ങളുടെ പഴയ പ്രതാപം തിരിച്ച് പിടിക്കുമോ? വീഴാതെ കാക്കാന്‍ പതിനെട്ട് അടവും പയറ്റി ഹിമന്തയും, രാജ്യം ഉറ്റുനോക്കുന്ന അസം രാഷ്‌ട്രീയം ഇങ്ങനെ

Published : May 2, 2026 at 8:36 PM IST
ഹൈദരാബാദ്: 2021ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി സംസ്ഥാനത്ത് ചരിത്രം സൃഷ്‌ടിച്ചു. അറുപത് സീറ്റുകളും 33.6ശതമാനം വോട്ടുമാണ് അവര്‍ അന്ന് സ്വന്തമാക്കിയത്.
കോണ്‍ഗ്രസിനാകട്ടെ കേവലം 29 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. മുപ്പത് ശതമാനം വോട്ടുകളും. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് പതിനാറ് സീറ്റുകള്‍ സ്വന്തമാക്കി. 9.4ശതമാനം വോട്ടും. അസം ഗണ പരിഷത്തിന് ഒന്‍പത് സീറ്റുകള്‍ കിട്ടി. എട്ട് ശതമാനം വോട്ടും അവര്‍ നേടി. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ആറ് സീറ്റുകള്‍ നേടി. 3.4ശതമാനമായിരുന്നു അവരുടെ വോട്ട് പങ്കാളിത്തം. ഒരു സ്വതന്ത്രനും വിജയിച്ചു. ആറ് ശതമാനമായിരുന്നു സ്വതന്ത്രര്‍ സ്വന്തമാക്കിയ വോട്ട്. മറ്റ് ചെറുകക്ഷികള്‍ അഞ്ച് സീറ്റുകള്‍ നേടി. ഇവര്‍ക്കെല്ലാം കൂടി 9.6ശതമാനം വോട്ടും കിട്ടി.
Also Read: തമിഴങ്കം 2026; നെഞ്ചിടിപ്പേറ്റുന്ന തമിഴഗ മണ്ഡലങ്ങള്‍
ഇക്കുറി അസം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് അനുകൂലമായ പല ഘടകങ്ങളുമുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എക്സിറ്റ് പോള്‍ പറയുന്നതും അത് തന്നെയാണ്. ഇതെല്ലാം തന്നെ നല്ല ആത്മവിശ്വാസം കോണ്‍ഗ്രസിന് നല്‍കുന്നുണ്ട്. പരമ്പരാഗതമായുള്ള ശക്തമായ ശൃംഖല, ശക്തമായ രാഷ്‌ട്രീയ പ്രവര്‍ത്തന പരിചയം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും തേയിലത്തോട്ട തൊഴിലാളികളില്‍ നിന്നുമുള്ള ശക്തമായ പിന്തുണ എന്നിവര്‍ക്ക് ഗുണകരമാകുമെന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം ഇവര്‍ക്ക് ചില ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടുന്നു. ദുര്‍ബലമായ നേതൃത്വം, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി, സഖ്യത്തിലെ ചെറുകക്ഷികള്‍ക്ക് വേണ്ടി നടത്തേണ്ടി വരുന്ന വിട്ടുവീഴ്‌ചകള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്ക് തിരിച്ചടിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അടുത്തിടെ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കാനാകുമെന്നും കോണ്‍ഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്നൊരു ആശങ്കയും ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്. പ്രതിപക്ഷകക്ഷികള്‍ നുഴഞ്ഞ് കയറ്റത്തോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നൊരു ആക്ഷേപം ഇവര്‍ക്കെതിരെ ഉള്ളത് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
അസമിലെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മത്സരിക്കുന്ന ജലൂക്ബാരിയാണ്. 2001 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഹിമന്ത. 2021ല്‍ വന്‍ ഭൂരിപക്ഷം നല്‍കിയാണ് മണ്ഡലം അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ചത്. ഉത്തരപൂര്‍വ മേഖലയിലെ ബിജെപിയുടെ പ്രധാനമുഖമാണ് ഹിമന്ത.
കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗൗരവ് ഗോഗോയ് ജനവിധി തേടുന്ന ജൊര്‍ഹാത് മണ്ഡലമാണ് മറ്റൊന്ന്. ബിജെപിയുടെ തപന്‍ ഗൊഗോയിയ്ക്കെതിരെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തി ദുര്‍ഗമായിരുന്ന അസമില്‍ പാര്‍ട്ടിക്ക് അധികാരം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനിലൂടെ തിരിച്ച് പിടിക്കാനാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മണ്ഡലമായ ജലൂക്ബാരിയില്‍ ബിഡിഷ നെഗോയിയാണ് എതിരാളി. ജോര്‍ഹാത്തില്‍ മ്തസിരക്കുന്ന ഗൗരവ് ഗൊഗോയിയെ നേരിടാന്‍ ബിജെപി ഹിതേന്ദ്ര നാഥ് ഗോസാമിയെ ആണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. നസിറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈക്യയെ നേരിടുന്നത് ബിജെപിയുടെ മയൂര്‍ ബോര്‍ഗൊഹെയിന്‍ ആണ്. ബര്‍ച്ചല്ലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റിപുന്‍ ബ ോറയെ നേരിടാന്‍ ബിജെപി ഗണേശ് കുമാര്‍ ലിമ്പുവിനെയാണ് നിയോഗിച്ചിരിക്കുന്നത്.
ഗൊലാഘട്ടില്‍ ബിജെപിയുടെ അജന്ത നെയോഗിനെ കോണ്‍ഗ്രസിന്‍റെ ബിതുപന്‍ സൈക്യ നേരിടുന്നു. തരുണ്‍ ഗൊഗോയ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്നെ ബിജെപി സംസ്ഥാനത്ത് വേരുപിടിച്ച് തുടങ്ങിയിരുന്നു. സര്‍ബാനന്ദ സോനോബാളിന്‍റെ നേതൃത്വത്തിലാണ് ആദ്യമായി അവര്‍ ഭരണം പിടിച്ചത്. പിന്നീട് ഹിമന്തയിലേക്ക് അധികാരമെത്തി. തന്‍റെ പ്രമാണ്യം ചോദ്യം ചെയ്യപ്പെടുമോ എന്നാണ് ഹിമന്ത ഉറ്റുനോക്കുന്നത്.

