നിയന്ത്രണ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമം; രജൗരിയിൽ വെടിവയ്‌പ്പ്
പട്രോളിങ്ങിനിടെ വെടിയുതിർത്ത് സൈന്യം. നിയന്ത്രണ മേഖലയിൽ സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ....

Published : March 4, 2026 at 1:59 PM IST
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം വെടിവയ്‌പ്പ് നടന്നതായി റിപ്പോർട്ട്. പട്രോളിങ്ങിനിടെ സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് (മാർച്ച് 04) പുലര്‍ച്ചെയായായിരുന്നു സംഭവം.
അതിർത്തി ജില്ലയായ രജൗരിയിൽ പട്രോളിങ്ങിനിടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ വെടിയുതിർക്കുകയായിരുന്നു. നീക്കം പരാജയപ്പെടുത്തിയെന്നും പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വനമേഖലയിൽ ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിനെ കുറിച്ച് ഇതുവരെയും സൈന്യം ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിട്ടില്ല. വെടിവെയ്‌പ്പിന് മുൻപ് പ്രദേശത്ത് ഒരു പാകിസ്ഥാൻ ബലൂൺ ശ്രദ്ധയിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു. പിന്നാലെ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നുഴഞ്ഞുകയറാന്‍ ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെ തടയാന്‍ നിയന്ത്രണ രേഖയില്‍ ജാഗ്രത കടുപ്പിച്ചതായും പൊലീസ് പറഞ്ഞു.
അവസാനം ഏറ്റുമുട്ടലുണ്ടായത് കഴിഞ്ഞ മാസം
ഏറ്റവും ഒടുവിലായി ഫെബ്രുവരി നാലിനാണ് ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രണ്ട് ഭീകരരെ വധിച്ചതായും വൈറ്റ് നൈറ്റ് കോർപ്പസ് അറിയിച്ചിരുന്നു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ ജെയ്‌ഷേ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. ഉധംപൂരിലെ രാംനഗറിലെ ജാഫർ വനത്തിലാണ് സംഭവം.
ജമ്മു കശ്‌മീർ പൊലീസ് നൽകിയ പ്രത്യേക ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് വൈറ്റ് നൈറ്റ് കോർപ്പ്സ് അറിയിച്ചു. 'സിഐഎഫ് ഡെൽറ്റ, വൈറ്റ്നൈറ്റ് കോർപ്‌സ്, ജമ്മു പൊലീസ്, സുരക്ഷാ സേനകൾ, സിആർപിഎഫ് എന്നിവരും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്. ഭീകരവാദികൾ രക്ഷപ്പെടാതിരിക്കാൻ പ്രദേശത്തിന് ചുറ്റും സുരക്ഷാ സേനയുടെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
പ്രവർത്തനം വിജയകരമായി അവസാനിച്ചു എങ്കിലും പ്രദേശം കർശനമായ നിരീക്ഷണത്തിലാണെന്ന് വൈറ്റ് നൈറ്റ് കോർപ്പസ് എക്‌സിൽ കുറിച്ചു'. 1972 ജൂൺ ഒന്നിന് സ്ഥാപിതമായ ഇന്ത്യൻ കരസേനയുടെ ഒരു സൈനിക വിഭാഗമാണ് 16 കോർപ്‌സ് അഥവാ വൈറ്റ് നൈറ്റ് കോർപ്‌സ്. ജമ്മു കശ്‌മീരിലെ നഗ്രോട്ട ആസ്ഥാനമായാണ് ഇവർ പ്രവർത്തിക്കുന്നത്.
Also Read: ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപണം; വിദ്യാര്‍ഥിയെ തല്ലിക്കൊന്നു, അറസ്റ്റ്

