ETV Bharat / bharat

40,000 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ്; അനിൽ അംബാനി ഇഡിക്ക് മുന്നിൽ

ഇന്ന് രാവിലെയാണ് ഇഡിക്ക് മുന്നിൽ അനിൽ അംബാനി ഹാജരായത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനാണ് ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. മുമ്പ് ഓഗസ്റ്റിലായിരുന്നു ഇഡി അംബാനിയെ ചോദ്യം ചെയ്‌തത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസ്  ഇഡി  അനിൽ അംബാനി  അനില്‍ അംബാനി വായ്‌പ തട്ടിപ്പ്
Anil Ambani (IANS)
author img

By ETV Bharat Kerala Team

Published : February 26, 2026 at 4:46 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30 ഓടെയാണ് അനിൽ അംബാനി ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരായത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനാണ് അദ്ദേഹത്തെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് വഴി 40,000 കോടിയിലധികം രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് നടത്തിയെന്നാണ് അനിൽ അംബാനിക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് അനിൽ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയതായി ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ഓഗസ്‌റ്റിലാണ് ഇഡി അംബാനിയെ ആദ്യമായി ചോദ്യം ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം അനിൽ അംബാനിയുടെ മുംബൈയിലുള്ള അംബോഡ് എന്ന ആഡംബര വീട് ഇഡി കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ഏകദേശം 3,716 കോടി രൂപയാണ് വീടിന് കണക്കാക്കുന്നത്. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരെ മുന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബാങ്ക് ലോൺ തട്ടിപ്പിലൂടെ ലഭിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്.

കളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2025 ജൂലൈ 24 ന് റിലയൻസ് ഗ്രൂപ്പിന് (RAGGA) കീഴിലുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. 50 കമ്പനികളുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിലായി 12 ദിവസത്തോളമാണ് ആ സമയത്ത് ഇഡി റെയ്‌ഡ് നടന്നത്.

നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി(എൻഎഫ്ആർഎ), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.

2017 മുതൽ 2019 വരെയുള്ള കാലയളവിൽ യെസ്‌ ബാങ്കിൽ നിന്ന് നിയമവിരുദ്ധമായി 3,000 കോടിരൂപ വായ്‌പതട്ടിപ്പ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിയികുയായിരുന്നു. ഇഡിയുടെ അന്വേഷണത്തിൽ യെസ്‌ ബാങ്ക് RAAGA കമ്പനികൾക്ക് വായ്‌പ അനുവദിച്ചതിൽ ഗുരുതര ലംഘനങ്ങളാണ് കണ്ടെത്തിയത്.

ശരിയായ സാമ്പത്തിക അടിത്തറ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നൽകിയ വായ്‌പകൾക്ക് ശരിയായ രേഖകളില്ല. വായ്‌പ വാങ്ങിയ പലർക്കും ഒരേ മേൽവിലാസമാണുള്ളത്. ഒരേ തിയതിയിൽ നൽകുന്ന വായ്‌പകൾ, അനുമതിക്ക് മുമ്പ് നൽകുന്ന വായ്‌പകൾ എന്നിവയ്‌ക്കൊന്നും ശരിയായ കണക്കുകളില്ല. സാമ്പത്തിക കാര്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്‌തതെല്ലാം അന്വേഷണത്തിലേക്ക് വഴി തെളിക്കുകയായിരുന്നു.

2017- 18 സാമ്പത്തിക വർഷത്തിൽ 3,742.60 കോടി രൂപയായിരുന്ന RHFL ൻ്റെ കോർപ്പറേറ്റ് വായ്‌പകള്‍ 2018-19 വർഷത്തിൽ 8,670.80 കോടി രൂപയായി വർധിച്ചു. ക്രമരഹിതവും വേഗത്തിലുള്ളതുമായ അംഗീകാരങ്ങൾ, സാമ്പത്തിക ഇടപാടുകളിലെ അപാകതകൾ തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Also Read: മധ്യപ്രദേശിലെ ഈ ഗ്രാമത്തിൽ സ്‌കൂളുകളില്ല; കുട്ടികള്‍ക്ക് കുടിലിനുള്ളിൽ എഴുത്തും വായനയും പഠിപ്പിക്കുന്നത് 9ആം ക്ലാസുകാരി