ETV Bharat / bharat

എയര്‍ ആംബുലന്‍സ് അപകടം; '8 ലക്ഷം രൂപയാണ് ചെലവായത്' കുടുംബത്തിന് ധനസഹായം വേണമെന്നാവശ്യം

ജാര്‍ഖണ്ഡിലെ എയര്‍ ആംബുലന്‍സ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് ബന്ധുക്കള്‍. 8 ലക്ഷം രൂപയാണ് എയര്‍ ആംബുലന്‍സിനായി ചെലവായതെന്നും കുടുംബം. മരിച്ച സഞ്ജയ് കുമാറിൻ്റെ ബന്ധുക്കളാണ് നീതിക്കായ് പോരാടുന്നത്.

FLIGHT INCIDENT DEATH  JHARKHAND  CHATRA AIR AMBULANCE CRASH DEATH  AIR AMBULANCE ACCIDENT
Photo from accident spot (PTI)
author img

By ETV Bharat Kerala Team

Published : February 25, 2026 at 10:13 AM IST

2 Min Read
Choose ETV Bharat

ജാര്‍ഖണ്ഡ്: റാഞ്ചിയില്‍ എയര്‍ ആംബുലന്‍സ് തകർന്ന സംഭവത്തിൽ നീതി തേടി ഇരയുടെ ബന്ധുക്കൾ. അപകടത്തിൽ മരിച്ച സഞ്ജയ് കുമാറിൻ്റെ കുടുംബാംഗങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. എയർ ആംബുലൻസിന് ഏകദേശം എട്ട് ലക്ഷം രൂപയാണ് ചെലവായതെന്നും മുഴുവൻ തുകയും തിരിച്ച് നൽകണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജയുടെ തുടർ ചികിത്സക്കായി ഡൽഹിയിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്ന് അപകടമുണ്ടായത്.

എയർ ആംബുലൻസിന് ഏകദേശം എട്ട് ലക്ഷം രൂപയാണ് ചെലവായതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. അപകടത്തിൽ സഞ്ജയ് കുമാറിൻ്റെ ഭാര്യയും മരിച്ചു. എയർ ആബുലൻസ് ലഭിക്കാന്‍ ആവശ്യമായ തുക സംഘടിപ്പിക്കാൻ ലോണും മറ്റും എടുത്തിരുന്നു. എന്നാൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് റാഞ്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന വിമാനം ഛത്രയിലെ സമരിയ ഗ്രാമത്തില്‍ തകര്‍ന്ന് വീണത്. അപകടത്തിൽ രോഗിയും ഡോക്‌ടറും അടക്കം ഏഴ് പേർ മരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മരിച്ചയാളുടെ കുട്ടികൾക്കും കുടുംബത്തിനും നഷ്‌ടപരിഹാരം നൽകണമെന്ന് ബന്ധുവായ സുജിത് കുമാർ ആവശ്യപ്പെട്ടു. കുടുംബം നീതി അർഹിക്കുന്നുണ്ട്. റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പണത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുഴുവൻ തുകയും നൽകിയില്ലെങ്കിൽ രോഗിയെ കൊണ്ടുപോകില്ലെന്ന് കമ്പനി പറഞ്ഞതായി അദ്ദേഹം ആരോപിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അദ്ദേഹം പണം കടം വാങ്ങിയാണ് എയർ ആംബുലൻസിനായി ഇത്രയും വലിയ തുക നല്‍കിയത്. എന്നാൽ അത് ഒരു ചതിയാണെന്ന് പിന്നീടാണ് മനസിലായതെന്ന സുജിത് കുമാർ പറഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നു

അപകടത്തിന് പിന്നിലെ കാരണം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ പറുഞ്ഞു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) സ്ഥലത്തെത്തി തെളിവുകളും മറ്റും ശേഖരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ആംബുലന്‍സിൻ്റെ ബാലൻസ് നഷ്‌പ്പെട്ടതായി നാട്ടുകാർ റിപ്പോർട്ട് ചെയ്‌തിരുന്നതായി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ശുഭം ഖണ്ഡേൽവാൾ പറഞ്ഞു.

ഡിജിസിഎ നൽകുന്ന വിവരം അനുസരിച്ച് രാത്രി 7.11ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം 7.34ന് കൊൽക്കത്തയുമായി ആശയവിനിമയം സ്ഥാപിച്ചിരുന്നു. എന്നാൽ വാരാണസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്ക് എത്തിയപ്പോൾ കൊൽക്കത്തയുമായുള്ള റഡാർ ബന്ധവും ആശയവിനിമയവും പൂർണമായും നഷ്‌ടപ്പെട്ടു. റഡാറിൽ നിന്ന് അപ്രത്യക്ഷമായി 20 മിനിറ്റിലധികം പിന്നിട്ടതിന് പിന്നാലെയാണ് വിമാനം കണ്ടെത്താനുള്ള അടിയന്തര നടപടിക്രമങ്ങൾ ഡിജിസിഎ ആരംഭിച്ചത്.

ഈ വിവരം ഉടൻ തന്നെ ഡിജിസിഎ സംസ്ഥാന സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അപകടത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ വിമാനത്തിൻ്റെ ലക്ഷ്യസ്ഥാനമോ കമ്പനിയുടെ പേരോ ഡിജിസിഎ വ്യക്തമാക്കിയിരുന്നില്ല. വിമാനത്തിന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കൃത്യമായ സൂചനകൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: വന്ദേ ഭാരത് ഇടിച്ചിട്ടു; കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മരണം