ETV Bharat / bharat

പപ്പു യാദവിൻ്റെ ഉറപ്പ്; നീതി തേടി പൊലീസിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധനേടിയ ആറുവയസുകാരൻ ആദിത്യ കുമാർ സമരം അവസാനിപ്പിച്ചു

മാതാപിതാക്കൾക്ക് നീതി നൽകുമെന്ന് പപ്പു യാദവ് ഉറപ്പ് നൽകിയതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് ആദിത്യ കുമാർ.

ADITYA KUMAR BOY ENDS PROTEST  PAPPU YADAV ADITYA KUMAR  BPSC AGITATION  IHAR PUBLIC SERVICE COMMISSION
Aditya Kumar (x.com)
author img

By PTI

Published : September 1, 2026 at 3:32 PM IST

2 Min Read
Choose ETV Bharat

പട്‌ന: മാതാപിതാക്കൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് ദിവസം കുത്തിയിരിപ്പ് സമരം നടത്തിയ ആറ് വയസുകാരൻ ആദിത്യ കുമാർ സമരം അവസാനിപ്പിച്ചു. സ്വതന്ത്ര എംപി പപ്പു യാദവ് മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്‌ദാനം നൽകിയതിനെ തുടർന്നാണ് കുട്ടി കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

തിങ്കളാഴ്‌ച രാത്രി പട്‌നയിലെ ഗാർഡാനിബാഗ് പ്രദേശത്തെ പ്രതിഷേധ സ്ഥലം സന്ദർശിച്ച യാദവ്, വിഷയം കോടതിയിൽ അവതരിപ്പിക്കുമെന്ന് വാക്ക് നൽകിയതിനെ തുടർന്നാണ് ആദിത്യ കുമാർ തൻ്റെ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. "ഇത് എൻ്റെ തോൽവിയല്ല. കോടതിയിൽ എൻ്റെ പോരാട്ടം തുടരും. സ്വതന്ത്ര എംപി പപ്പു യാദവ് ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്" ആദിത്യ കുമാർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പപ്പു യാദവിനെ "പാവപ്പെട്ടവരുടെ മിശിഹ" എന്ന് വിശേഷിപ്പിച്ച കുട്ടി, അദ്ദേഹം തൻ്റെ പിതാവിനെപ്പോലെയാണെന്ന് പറഞ്ഞു. "ദുഷ്‌കരമായ സമയങ്ങളിൽ അദ്ദേഹം എനിക്ക് സ്‌കൂൾ പ്രവേശനം ഉറപ്പാക്കി, അതിനാൽ അദ്ദേഹത്തിൻ്റെ നിർബന്ധപ്രകാരം എനിക്ക് കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കേണ്ടിവന്നു" ആദിത്യ കുമാർ പറഞ്ഞു. രാജ്യത്തെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വേണ്ടിയാണ് ആ കുട്ടി പോരാടുന്നതെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും യാദവ് പറഞ്ഞു.

ഞായറാഴ്‌ചയാണ് ഗാർഡാനിബാഗ് പ്രദേശത്ത് കുട്ടി തൻ്റെ മാതാപിതാക്കൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ദശരഥ് മാഞ്ചി മലയിലൂടെ കടന്നുപോയതുപോലെ താൻ സർക്കാരിൻ്റെ അഭിമാനം തകർക്കുമെന്ന് ആദിത്യ കുമാർ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 25 ന് ബീഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ഉദ്യോഗാർത്ഥികൾ നയിച്ച പ്രതിഷേധങ്ങളിൽ ആറുവയസുകാരൻ ആദിത്യ കുമാർ പങ്കെടുത്തിരുന്നു. ആദിത്യ കുമാറിൻ്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പടുകയും ചെയ്‌തു. അധ്യാപക നിയമന പരീക്ഷയ്ക്കുള്ള (TRE-4) സിംഗിൾ-ടയർ പരീക്ഷ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ വസതിയിൽ ഘെരാവോ നടത്താൻ പ്രതിഷേധ സംഘം ഉദ്ദേശിച്ചിരുന്നു.

ബിപിഎസ്‌സി പ്രക്ഷോഭത്തിൽ പ്രതിഷേധിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ അതിക്രമങ്ങൾ നടത്തിയെന്ന് ആരോപിച്ച് കേന്ദ്രത്തെയും സംസ്ഥാനത്തെ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും ആദിത്യ കുമാർ കുറ്റപ്പെടുത്തി. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പട്‌നയിൽ ഉദ്യോഗാർത്ഥികൾ വലിയ പ്രതിഷേധമാണ് നടത്തിയത്.

ALSO READ: തമിഴ്‌നാട് സർക്കാർ സെക്രട്ടേറിയറ്റും നിയമസഭയും മാറ്റിസ്ഥാപിക്കാന്‍ പദ്ധതി; നിര്‍ണായക പ്രഖ്യാപനം നിയമസഭയിലുണ്ടായേക്കും