ETV Bharat / bharat

പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ വയറു വേദന, സ്‌കൂൾ വിദ്യാർഥി പ്രസവിച്ചു, നടപടി സ്വീകരിക്കുമെന്ന് പൊലീസ്

മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതാംപൂർ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി യുവാവുമായി അടുപ്പത്തിലായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി. പ്രതിയായ യുവാവിന് എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

10 BOARD EXAM  MINOR GIRL GIVES BIRTH  STUDENT GIVES BIRTH DURING EXAM  LATEST NEWS IN MALAYALAM
Representational image. (Getty Images)
author img

By ETV Bharat Kerala Team

Published : February 26, 2026 at 10:22 AM IST

2 Min Read
Choose ETV Bharat

ഭോപ്പാൽ: പത്താം ക്ലാസ് പൊതു പരീക്ഷ എഴുതുന്നതിനിടെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ വിദ്യാർഥി പ്രസവിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതാംപൂർ സ്‌കൂളിലാണ് സംഭവം. പ്രസവശേഷം പെൺകുട്ടിയേയും നവജാത ശിശുവിനേയും സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

പരീക്ഷയ്ക്കായി രാവിലെ സ്‌കൂളിലെത്തിയ വിദ്യാർഥിയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പട്ടതിനെ തുടർന്ന് ഉടൻ തന്നെ ശുചിമുറിയിലേയ്ക്ക് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടി ശുചിമുറിയിൽ തന്നെ പ്രസവിച്ചു എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിയതായി പിതാംപൂർ സബ് ഇൻസ്പെക്‌ടർ ചാന്ദ്‌നി സിംഗർ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വരികയാണെന്നും ചാന്ദ്നി സിംഗർ കൂട്ടിച്ചേർത്തു. "സ്‌കൂൾ വിദ്യാർഥിയെ ഗർഭിണിയാക്കിയ കേസിൽ പ്രതിയായ യുവാവിന് എതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും," പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയും യുവാവുമായുള്ള ബന്ധമോ ഗർഭിണിയാണെന്നുള്ള വിവരമോ അറിയില്ലായിരുന്നു എന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. പെൺകുട്ടിയും നവജാത ശിശുവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ പ്രശാന്ത് കജ്‌വെ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. കേസിലെ പ്രതികൾക്ക് കഠിന തടവും 60,000 രൂപ പിഴയും ഗൊണ്ട കോടതി ചുമത്തിയിരുന്നു. അഡീഷണൽ ജില്ലാ ജഡ്‌ജി നിർഭയ് പ്രകാശാണ് 2026 ജനുവരി 26 ന് ശിക്ഷ വിധിച്ചത്. ദുർഗേഷ് എന്ന ബന്തെ ചൗഹാൻ, രാമസ്രെ എന്ന സരൗ പാൽ എന്നിവർക്കാണ് കഠിന തടവും 60,000 രൂപ പിഴയും ചുമത്തിയത്.

2022 ഓഗസ്‌റ്റ് 20 നാണ് കേസിനെ കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പൊലിസീൽ പരാതി നൽകിയതെന്ന് ജില്ല ഗവൺമെൻ്റ് കൗൺസിൽ ബസന്ത് ശുക്ല പറഞ്ഞു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദുർഗെഷും രാസസ്രെയും പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. 2023 ഡിസംബർ 2ന് അന്നത്തെ സർക്കിൾ ഇൻസ്‌പെക്‌ടർ സൻസാർ സിംഗ് രതി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ALSO READ: കുടിയന്മാര്‍ക്ക് "ലോക്കിട്ട്" ഒരു ഗ്രാമം, ഇവിടെ മദ്യപിച്ചാല്‍ 21,000 രൂപ പിഴ