രണ്ട് മണിക്കൂർ അധ്യാപകൻ, പിന്നെ കൃഷിക്കാരൻ; ആഴ്‌ചയിൽ പ്രൊഫസർ വിളവെടുക്കുന്നത് 60 ക്വിൻ്റൽ വഴുതന
ഭഗവന്ത്റാവു ശിവാജി പാട്ടീൽ കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് ഏക്‌നാഥ് ടാറ്റ.

Published : January 6, 2026 at 7:29 PM IST
അമരാവതി: ഷേക്‌സ്‌പിയറിൻ്റെയും ചോസറിൻ്റെയും കഥകൾ മാത്രമല്ല കൃഷിയും വഴങ്ങും ഇവിടെ. ആരെ കുറിച്ചാണ് പറയുന്നത് എന്നല്ലേ? ഭഗവന്ത്റാവു ശിവാജി പാട്ടീൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രോഫസറായ ഏക്‌നാഥ് ടാറ്റെയെ കുറിച്ചാണ്.
ആൾ ചില്ലറക്കാരനല്ല. രണ്ട് മണിക്കൂർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കും ബാക്കി സമയമെല്ലാം വഴുതന കൃഷിക്കായി മാറ്റി വെക്കും. കൃഷി ഇഷ്‌ടമാണെങ്കിലും അത് പ്രാവർത്തികമാകുമെന്ന് ഏക്‌നാഥ് ഒരിക്കൽപോലും കരുതിയിരുന്നില്ല. പിന്നീട് ഒരു പരീക്ഷണമായാണ് കൃഷിയിലേക്ക് ഏക്‌നാഥ് കടക്കുന്നത്.

അതിനായി എക്ലാസ്‌പൂർ കുഗ്രാമത്തിലെ ഒരു ഏക്കർ ഭൂമി തെരഞ്ഞെടുത്തു."2025 സെപ്‌റ്റംബറിൽ നടത്തിയ പരീക്ഷണം എനിക്ക് നൽകിയത് ഒരു വലിയ സന്ദേശമാണ്. ശ്രദ്ധാപൂർവ്വം ചെയ്‌താൽ കൃഷി നമുക്ക് ഭക്ഷണം തരും", ഏക്‌നാഥ് പറഞ്ഞു.
എല്ലാ വൈകുന്നേരവും ക്ലാസ് കഴിഞ്ഞ് വന്നാലുടൻ പണി ഉപകരണങ്ങളുമായി കൃഷിയിടത്തിലേക്ക് ഇറങ്ങും. കഴിഞ്ഞ സെപ്‌റ്റംബറിൽ ഒരു സ്വകാര്യ കമ്പനിയിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ച് രണ്ട് തരം വഴുതനകളാണ് ഏക്‌നാഥ് വിതച്ചത്.
"എല്ലാ ആഴ്‌ചയും ഞാൻ 60 ക്വിൻ്റൽ വഴുതനങ്ങയാണ് വിളവെടുക്കുന്നത്. ഇത് പാക്ക് ചെയ്യുന്നതിന് മുമ്പ് വഴുതനങ്ങയുടെ മുകളിൽ വേപ്പില വിതറിയ ശേഷമാണ് ക്യാരി ബാഗുകളിലാക്കി കൊണ്ടുപോകുന്നത്", ഏക്‌നാഥ് പറഞ്ഞു.

വഴുതനങ്ങക്ക് നിലവിൽ കിലോഗ്രാമിന് 40 രൂപയാണ് വില. വിളവെടുപ്പ് സീസൺ സെപ്‌റ്റംബർ മുതൽ ഡിസംബർ വരെ തുടരാനാണ് സാധ്യത. അതേസമയം ഈ കൃഷിയിൽ താനെടുത്ത ചില തീരുമാനങ്ങളിൽ ഏക്‌നാഥ് അത്ര സന്തുഷ്‌ടനല്ല. കൃഷി എങ്ങനെ മെച്ചപ്പെടുത്തമെന്നതായിരുന്നു ഏക്‌നാഥിൻ്റെ ചിന്ത.
"കൃഷിക്കായി പുതയിടൽ ഉപയോഗിക്കുകയും ഉയർന്ന തടങ്ങളിൽ വിത്ത് നടുകയും ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിക്കകയും ചെയ്‌തിരുന്നെങ്കിൽ കുറച്ച് കൂടി നല്ല വിളവ് ഉണ്ടായിരുന്നേനെ. സാരമില്ല, തെറ്റുകളിൽ നിന്നാണല്ലോ നമ്മൾ പഠിക്കുക. അടുത്ത തവണ ഞാൻ എൻ്റെ തെറ്റുകൾ തിരുത്തും", ഏക്‌നാഥ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എങ്കിലും തൻ്റെ കഠിന ശ്രമത്തിലും തൻ്റെ കൃഷിയിൽ ഏക്‌നാഥ് സന്തോഷവാനാണ്." എനിക്ക് സന്തോഷമുണ്ട്. കൃഷി ഒരിക്കൽ പോലും ഒരു തൊഴിലായി പരിശീലിച്ചിട്ടില്ലാത്ത ഒരാൾക്ക് ആഴ്‌ചയിൽ 60 ക്വിൻ്റൽ വിളവ് ലഭിക്കുന്നത് അത്ര നിസാര കാര്യമല്ല", ഏക്‌നാഥ് പറഞ്ഞു.
രാസവളങ്ങൾ പൂർണമായും ഒഴിവാക്കി. ഏക്‌നാഥ് സ്വന്തമായി ജൈവ വളങ്ങൾ തയാറാക്കി. ചെടികളുടെ വളർച്ചക്കായി ഗോമൂത്രം ഉപയോഗിച്ചു. കീടങ്ങളെ നശിപ്പിക്കാൻ മോരും മുട്ടയും ചേർത്ത മിശ്രിതം ഉപയോഗിച്ചു. കൃത്രിമ കീടനാശിനികളോ വളങ്ങളോ കർശനമായി നിരോധിച്ചിരിന്നു.
വഴുതനയ്‌ക്കൊപ്പം എമ്മർ ഗോതമ്പ് എന്നറിയപ്പെടുന്ന ഖപ്ലിയും ഏക്‌നാഥ് കൃഷി ചെയ്‌തിരുന്നു. ഗോതമ്പിൻ്റെ വിത്ത് പ്രദേശികമായി ലഭിക്കാത്തതിനാൽ സാംഗ്ലിയിൽ നിന്നാണ് വിത്തുകൾ വിത്തുകൾ വാങ്ങിയതെന്ന് ഏക്‌നാഥ് പറഞ്ഞു.
പുതുതായി കൃഷി ആരംഭിക്കാൻ പോകുന്നവർക്കും കൃഷിയെ സ്‌നേഹിക്കുന്നുവർക്കും ഏക്‌നാഥ് ഒരു മാതൃകയാണ്. കുറച്ച് സമയം കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ആർക്കും ഇത്തരത്തിലൊരു കൃഷി സാധ്യമാണെന്ന് ഏക്‌നാഥ് പറയുന്നു.

